x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എല്ലാവരും, വിവാഹിതർ പോലും, ചാരിത്രമുള്ളവരായിരിക്കണോ?

Authored by : Congregation for Doctrine of Faith On 05-Aug-2022

അതേ. ഓരോ ക്രൈസ്തവനും ചെറുപ്രായത്തിലായാലും വാർധക്യത്തിലായാലും ഒറ്റയ്ക്ക് ജീവിച്ചാലും വിവാഹജീവിതം നയിച്ചാലും സ്നേഹിക്കുകയും ചാരിത്രം സൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയായിരിക്കണം. 

എല്ലാവരും വിവാഹജീവിതത്തിലേക്കു വിളിക്കപ്പെടുന്നില്ല. എന്നാൽ എല്ലാവരും സ്നേഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതം ചെലവഴിക്കാനുള്ളതാണ്. അനേകർ വിവാഹജീവിതത്തിൻ്റെ രൂപത്തിൽ അങ്ങനെ ചെയ്യുന്നു. ചിലർ സ്വർഗരാജ്യത്തെ പ്രതി മനഃപൂർവം സ്വീകരിക്കുന്ന അവിവാഹിത ജീവിതത്തിൻ്റെ രൂപത്തിൽ അപ്രകാരം ചെയ്യുന്നു. വേറെ ചിലരാകട്ടെ, ഒറ്റയ്ക്ക് ജീവിക്കുന്നെങ്കിലും മറ്റുള്ളവർക്കായി ജീവിച്ചുകൊണ്ട് അങ്ങനെ ചെയ്യുന്നു. മനുഷ്യജീവിതമെല്ലാം സ്നേഹത്തിൽ അതിൻ്റെ അർത്ഥം കണ്ടെത്തുന്നു. ചാരിത്രമുണ്ടായിരിക്കുകയെന്നതിൻ്റെ അർത്ഥം അവിഭജിത ഹൃദയത്തോടെ സ്നേഹിക്കുകയെന്നതാണ്. ചാരിത്രമില്ലാത്ത വ്യക്തി വലിച്ചുകീറപ്പെടുന്നു. അയാൾ സ്വതന്ത്രനല്ല. സ്വയംചാലകമായി സ്നേഹിക്കുന്ന വ്യക്തി സ്വതന്ത്രനാണ്, ശക്തനാണ്, നല്ലവനാണ്. അയാൾക്ക് സ്നേഹത്തിൽ സ്വയം സമർപ്പിക്കാൻ കഴിയും. അങ്ങനെ, തന്നെത്തന്നെ മുഴുവനായി നമുക്കു നല്കുകയും അതേസമയം സ്വർഗസ്ഥനായ തൻ്റെ പിതാവിന് പൂർണമായി സ്വയം സമർപ്പിക്കുകയും ചെയ്ത ക്രിസ്തു ചാരിത്രത്തിൻ്റെ മാതൃകയാണ്. എന്തെന്നാൽ സുശക്തമായ സ്നേഹത്തിൻ്റെ ആദിമ മാതൃകയാണ് അവിടന്ന്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 406)

marriage and chaste ചാരിത്രവും വിവാഹവും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം marriage chaste വിവാഹം ചാരിത്രം youcat 406 എല്ലാവരും വിവാഹിതർ പോലും ചാരിത്രമുള്ളവരായിരിക്കണോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message