We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 25-Aug-2022
യേശുവിൻ്റെ ക്രൂരമായ മരണം ദുരന്തപരമായ ബാഹ്യസാഹചര്യങ്ങളാൽ സംഭവിച്ചതല്ല. യേശു "ദൈവത്തിൻ്റെ നിശ്ചിത പദ്ധതിയും പൂർവജ്ഞാനവുമനുസരിച്ച് എല്പിക്കപ്പെട്ടു" (അപ്പ 2:23). സ്വർഗീയ പിതാവ് പാപം അറിയാത്ത അവനെ പാപമാക്കി (2 കോറി 5:21), പാപത്തിൻ്റെയും മരണത്തിൻ്റെയും വക്താക്കളായ നമുക്ക് ജീവനുണ്ടാകാൻ വേണ്ടിയാണത്. പിതാവായ ദൈവം തൻ്റെ പുത്രനോട് ആവശ്യപ്പെട്ട ത്യാഗത്തിൻ്റെ വലുപ്പം ക്രിസ്തുവിൻ്റെ അനുസരണത്തിൻ്റെ വലുപ്പത്തിനു ചേർന്നതാണ്. "ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറിൽ നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്ക് ഞാൻ വന്നത്" (യോഹ 12:7). രണ്ടു വശത്തും ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹം കുരിശിലെ അവസാനം വരെ സ്വയം തെളിയിച്ചു. [599-609, 620]
നമ്മെ മരണത്തിൽ നിന്നു രക്ഷിക്കുന്നതിനുവേണ്ടി ദൈവം അപകടകരമായ ഒരു ദൗത്യം തുടങ്ങി. മരണത്തിൻ്റെതായ നമ്മുടെ ലോകത്തിലേക്ക് അവിടന്ന് "അമർത്യതയുടെ ഔഷധം" (അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്), അതായത് തൻ്റെ പുത്രനായ യേശുക്രിസ്തുവിനെ പ്രവേശിപ്പിച്ചു. ഈ ദൗത്യത്തിൽ പിതാവും പുത്രനും അവിഭജിതരായിരുന്നു. മനുഷ്യരോടുള്ള സ്നേഹത്തെപ്രതി അങ്ങേയറ്റം വരെ എന്തും ഏറ്റെടുക്കാൻ നിശ്ചയിച്ചുകൊണ്ടും അത്യധികം ആഗ്രഹിച്ചുകൊണ്ടും അങ്ങനെ നിലകൊണ്ടു. നമ്മെ എന്നേക്കുമായി രക്ഷിക്കുന്നതിനുവേണ്ടി ഒരു കൈമാറ്റം നടത്താൻ ദൈവം നിശ്ചയിച്ചു. നാം അവിടത്തെ സന്തോഷം ആസ്വദിക്കുന്നതിനുവേണ്ടി തൻ്റെ നിത്യജീവൻ നമുക്കു നല്കാൻ ആഗ്രഹിച്ചു. നമ്മുടെ മരണം നമ്മുടെ നിരാശതയും പരിത്യക്താവസ്ഥയും മരണവും സഹിക്കാൻ അവിടന്ന് ആഗ്രഹിച്ചു. എല്ലാക്കാര്യത്തിലും നമ്മോടൊപ്പം പങ്കുചേരാൻ വേണ്ടിത്തന്നെ അവസാനംവരെയും അതിനുപ്പുറത്തും സ്നേഹിക്കാൻ വേണ്ടിയാണത്. ക്രിസ്തുവിൻ്റെ മരണം പിതാവിൻ്റെ നിശ്ചയമാണ്. പക്ഷേ, അവിടത്തെ അവസാനവാക്കല്ല. ക്രിസ്തു നമുക്കു വേണ്ടി മരിച്ചതുകൊണ്ട് അവിടത്തെ ജീവനുവേണ്ടി നമ്മുടെ മരണം കൈമാറ്റം ചെയ്യാം.
തൻ്റെ പുത്രൻ മരിക്കണമെന്ന് ദൈവം തിരുമനസ്സായിരുന്നോ? Did God will the death of his only Son? പുത്രൻ്റെ മരണം death of jesus കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 98 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206