x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം ത്രിയേകനാണെന്ന് യുക്തികൊണ്ട് അനുമാനിക്കാൻ കഴിയുമോ?

Authored by : Congregation for Doctrine of Faith On 18-Aug-2022

ഇല്ല. ഒരു ദൈവത്തിൽ മൂന്ന് ആളുകളുണ്ടെന്ന യാഥാർത്ഥ്യം (തിത്വം) ഒരു രഹസ്യമാണ്. ദൈവം ത്രിത്വാത്മകനാണെന്ന് യേശുക്രിസ്തുവിലൂടെ മാത്രമേ നാം അറിയുന്നുള്ളൂ.

ദൈവം ത്രിത്വമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നിഗമനത്തിലെത്താൻ മനുഷ്യർക്ക് സ്വന്തം ബുദ്ധിശക്തിയുടെ സഹായത്തോടെ സാധിക്കുകയില്ല. എന്നാലും, യേശുക്രിസ്തുവിലുള്ള ദൈവത്തിൻ്റെ വെളിപാടു സ്വീകരിക്കുമ്പോൾ ഈ രഹസ്യം യുക്തി പൂർവകമാണെന്ന് മനുഷ്യർ അംഗീകരിക്കുന്നു. ദൈവം തനിച്ചായിരുന്നെങ്കിൽ, ഏകാന്തനായിരുന്നെങ്കിൽ,അനന്തകാലം മുതലേ സ്നേഹിക്കാൻ അവിടത്തേക്കു കഴിയുമായിരുന്നില്ല. ദൈവത്തിൻ്റെ ത്രിത്വാത്മകസത്തയുടെ അടയാളങ്ങൾ യേശുക്രിസ്തുവിൻ്റെ വെളിച്ചത്തിൽ പഴയനിയമത്തിൽത്തന്നെ (ഉദാ. ഉത്പ 1:2; 18:2; 2 സാമു 23:2) യഥാർത്ഥത്തിൽ സൃഷ്ടി മുഴുവനിലും നമുക്കു കണ്ടെത്താം. ത്രിയേകസത്തയായ ദൈവത്തിൻ്റെ അടയാളങ്ങൾ നമുക്കു കണ്ടെത്താം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:36)

ത്രിത്വെയ്ക ദൈവം trinity of god Can we deduce logically that God is triune? ദൈവം ത്രിയേകനാണെന്ന് യുക്തികൊണ്ട് അനുമാനിക്കാൻ കഴിയുമോ? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 36 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message