x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ സഭയ്ക്കു തെറ്റു പറ്റുമോ?

Authored by : Congregation for Doctrine of Faith On 18-Jul-2022

വിശ്വാസത്തിൽ വിശ്വാസികൾക്കു മുഴുവനും തെറ്റുപറ്റുകയില്ല. എന്തെന്നാൽ ശിഷ്യന്മാരിലേക്കു തൻ്റെ പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്നും അവരെ സത്യത്തിൽ സൂക്ഷിക്കുമെന്നും യേശു അവരോട് വാഗ്ദാനം ചെയ്തിട്ടുണ്ട് (യോഹ 14:17).

ക്രൈസ്തവൻ ജീവനിലേക്കുള്ള വഴിയെപ്പറ്റി ചോദിക്കുമ്പോൾ അവന് സഭയെ പൂർണമായി വിശ്വസിക്കാം. യേശു തന്നെ തൻ്റെ അപ്പസ്തോലന്മാർക്ക് പഠിപ്പിക്കാൻ കല്പന നല്കി. അതുകൊണ്ട് സഭയ്ക്ക് പഠിപ്പിക്കാൻ അധികാരമുണ്ട് (പ്രബോധനാധികാരം - മജിസ്തേരിയും). സഭ തന്മൂലം നിശബ്ദമായിരിക്കാൻ പാടില്ല. സഭയിലെ ഒറ്റപ്പെട്ട അംഗങ്ങൾക്കു തെറ്റുപറ്റാം. അവർ ഗൗരവപൂർണമായ തെറ്റുകൾ ചെയ്തെന്നും വരാം. എന്നാലും സഭ മുഴുവനും ദൈവത്തിൻ്റെ സത്യത്തിൽനിന്ന് ഒരിക്കലും തെന്നിപ്പോകുകയില്ല. സഭ നൂറ്റാണ്ടുകളിലൂടെ ഒരു സജീവസത്യം സംവഹിക്കുന്നു. അത് അവളെക്കാൾ വലുതാണ്. വിശ്വാസ നിക്ഷേപം (ദെപ്പോസിത്തും ഫീദേയി) സംബന്ധിച്ചു നാം പറയുന്നു. സംരക്ഷിക്കപ്പെടേണ്ട വിശ്വാസ നിക്ഷേപമാണത്. അത്തരത്തിലുള്ള ഒരു സത്യം വിവാദവിഷയമാക്കുകയോ കീഴ്മേൽ മറിക്കുകയോ ചെയ്യുമ്പോൾ അത് വീണ്ടും വിശദീകരിക്കാൻ സഭ വിളിക്കപ്പെടുന്നു. "എല്ലായ്പ്പോഴും എല്ലായിടത്തും എല്ലാവരും വിശ്വസിച്ചതെന്താണെന്നു" വിശദീകരിക്കാൻ തന്നെ. (വാലെന്‍സിലെ വിശുദ്ധ വിൻസെൻറ്)

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:13)

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധനഗ്രന്ഥം faith deposit of faith youcat 13 വിശ്വാസം സംബന്ധിച്ച കാര്യങ്ങളിൽ സഭയ്ക്കു തെറ്റു പറ്റുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message