x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തിരുസഭയ്ക്ക് ലിറ്റർജി മാറ്റാനോ പുതുക്കാനോ കഴിയുമോ ?

Authored by : Congregation for Doctrine of Faith On 27-Jun-2022

ലിറ്റർജിയിൽ മാറ്റാവുന്നതും മാറ്റാൻ പാടില്ലാത്തതുമായ ഘടകങ്ങളുണ്ട്. മാറാൻ പാടില്ലാത്തത് ഏതും ദൈവികോത്പത്തിയുള്ളതാണ്. ഉദാഹരണമായി, അന്തിമാത്താഴത്തിൽ യേശുവിൻ്റെ വാക്കുകൾ. അവയ്ക്കു പുറമേ, മാറ്റാവുന്ന ഘടകങ്ങളുണ്ട്. അവ സന്ദർഭാനുസൃതമായി സഭ മാറ്റണം. സർവോപരി, ക്രിസ്തുരഹസ്യം എല്ലാ സ്ഥലത്തും പ്രഘോഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും വേണം. [1200-1209]

യേശു മുഴുവൻ വ്യക്തിയോടും കാര്യക്ഷമമായി സംസാരിച്ചു. മനസ്സ്, ധാരണാശക്തി, ഹൃദയം, ഇച്ഛാശക്തി. അതുതന്നെയാണ് ലിറ്റർജിയിൽ അവിടന്ന് ഇന്നും ചെയ്യാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ആഫ്രിക്കയിലും യൂറോപ്പിലും നഴ്സിംങ് ഹോമുകളിലും ലോക യുവജന ദിനങ്ങളിലും അതിന് വ്യത്യസ്ത സവിശേഷതകളുണ്ടാകുന്നത്. അത് ഇടവകകളിലും ആശ്രമങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നതും അതുകൊണ്ടുതന്നെയാണ്. എന്നാൽ ലോകമെങ്ങുമുള്ള സഭയിൽ ഒറ്റ ലിറ്റർജിയാണുള്ളതെന്ന് തിരിച്ചറിയാൻ കഴിയണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:192)

liturgy church renew the liturgy കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 192 തിരുസഭയ്ക്ക് ലിറ്റർജി മാറ്റാനോ പുതുക്കാനോ കഴിയുമോ ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message