x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു ക്രൈസ്തവന് മൗലികവ്യക്തിവാദിയായിരിക്കാൻ കഴിയുമോ?

Authored by : Congregation for Doctrine of Faith On 30-Jul-2022

ഇല്ല. മനുഷ്യൻ പ്രകൃത്യാ കൂട്ടായ്മയ്ക്കായി സൃഷ്ടിക്കപ്പെട്ടതാകയാൽ ഒരു ക്രൈസ്തവന് ഒരിക്കലും ഒരു മൗലികവ്യക്തിവാദിയായിരിക്കാൻ സാധ്യമല്ല.

ഒരോ വ്യക്തിക്കും ഒരമ്മയും ഒരപ്പനുമുണ്ട്. അയാൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. എല്ലാവരുടെയും ഉപകാരത്തിനായി തൻ്റെ കഴിവുകൾ വികസിപ്പിക്കാനും കടപ്പെട്ടിരിക്കുന്നു. മനുഷ്യൻ ദൈവത്തിൻ്റെ “പ്രതിച്ഛായ" യാണ്. അതുകൊണ്ട് ഒരു പ്രത്യേകവിധത്തിൽ അവൻ ദൈവത്തെ പ്രതിബിംബിപ്പിക്കുന്നു. അവിടന്നാകട്ടെ. അത്യഗാധതയിൽ ഏകാന്തനല്ല, ത്രിത്വാത്മകനാണ്. (അതുകൊണ്ട് ജീവിതവും സ്നേഹവും സംഭാഷണവും വിനിമയവുമുണ്ട്). അവസാനമായി, സ്നേഹമാണ് എല്ലാ ക്രിസ്ത്യാനികൾക്കുമുള്ള മർമ്മപ്രധാനമായ കല്പന. അതിലൂടെ നാം അത്യഗാധമായ രീതിയിൽ ഐക്യപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി പരസ്പരം ആശ്രയിച്ചിരിക്കുകയും ചെയ്യുന്നു. “നീ നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കണം” (മത്താ 22:39).

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 321)

മൗലികവ്യക്തി radical individualist കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മൗലികവ്യക്തിവാദി youcat 321 ഒരു ക്രൈസ്തവന് മൗലികവ്യക്തിവാദിയായിരിക്കാൻ കഴിയുമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message