x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്നാൽ, നമ്മെ ദൈവവുമായി രമ്യതപ്പെടുത്തുന്ന മാമ്മോദീസ നമുക്കുണ്ട്. പിന്നെയെന്തുകൊണ്ടാണ് അനുരഞ്ജനമെന്ന പ്രത്യേക കൂദാശ നമുക്ക് ആവശ്യമായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 18-Jul-2022

മാമ്മോദീസ നമ്മെ പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരത്തിൽ നിന്നു മോചിപ്പിച്ചെടുക്കുന്നു. ദൈവമക്കളുടെ നവജീവിതത്തിലേക്ക് നമ്മെ കൊണ്ടുവരുകയും ചെയ്യുന്നു. പക്ഷേ, അത് മാനുഷിക ദൗർബല്യത്തിൽ നിന്നോ പാപത്തിലേക്കുള്ള ചായ്‌വിൽ നിന്നോ നമ്മെ സ്വതന്ത്രരാക്കുന്നില്ല. അതുകൊണ്ടാണ് വീണ്ടും വീണ്ടും ദൈവവുമായി രമ്യതപ്പെടാൻ ഒരു സ്ഥലം നമുക്ക് ആവശ്യമായിരിക്കുന്നത്. ആ സ്ഥലമാണ് കുമ്പസാരം.

കുമ്പസാരിക്കാൻ പോവുകയെന്നത് ആധുനികകാലത്തിൻ്റെ ഒരു കാര്യമായി തോന്നുന്നില്ല. അതു പ്രയാസമുള്ള കാര്യമായിരിക്കാം. ആദ്യം അതിനു വളരെയേറെ പരിശ്രമം വേണ്ടിവന്നേക്കാം. എന്നാൽ നമ്മുടെ ജീവിതത്തിൽ വീണ്ടും വീണ്ടും സ്വീകരിക്കാനാവുന്ന ഏറ്റവും വലിയ ദൈവകൃപകളിൽ ഒന്നാണത്. അത് യഥാർത്ഥത്തിൽ ആത്മാവിനെ നവീകരിക്കുന്നു. കഴിഞ്ഞ കാലത്തെ കടങ്ങളൊന്നുമില്ലാത്തതാക്കിക്കൊണ്ട് അതിൻ്റെ ഭാരം മുഴുവനായി മാറ്റിക്കളയുന്നു. സ്നേഹത്തിൽ സ്വീകരിക്കപ്പെടുന്നു. പുതിയ ശക്തിയാൽ സജ്ജീകൃതമാക്കപ്പെടുന്നു. ദൈവം കാരുണ്യവാനാണ്. അവിടത്തെ കാരുണ്യം നാം അവകാശപ്പെടണമെന്നതിനെക്കാൾ കൂടുതൽ അവിടന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. കുമ്പസാരിക്കാൻ പോകുന്ന വ്യക്തി അയാളുടെ ജീവിതഗ്രന്ഥത്തിൽ നിർമ്മലമായ പുതിയൊരു താളോടുകൂടെ തിരിച്ചുവരുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:226)

sacraments baptism special sacrament of reconciliation കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം മാമ്മോദീസ youcat 226 എന്നാൽ നമ്മെ ദൈവവുമായി രമ്യതപ്പെടുത്തുന്ന മാമ്മോദീസ നമുക്കുണ്ട്. പിന്നെയെന്തുകൊണ്ടാണ് അനുരഞ്ജനമെന്ന പ്രത്യേക കൂദാശ നമുക്ക് ആവശ്യമായിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message