x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുവിൻ്റെ ഉത്ഥാനത്തിനു തെളിവുകളുണ്ടോ?

Authored by : Congregation for Doctrine of Faith On 05-Sep-2022

യേശുവിൻ്റെ ഉത്ഥാനത്തിന് ശാസ്ത്രീയമായ അർത്ഥത്തിൽ തെളിവുകളില്ല. എന്നാൽ, വ്യക്തിപരവും സമൂഹപരവുമായ വളരെ ശക്തമായ സാക്ഷ്യങ്ങളുണ്ട്. ജറുസലേമിലെ ആ സംഭവങ്ങളെക്കുറിച്ച് ധാരാളം സമകാലികർ നല്കിയ സാക്ഷ്യങ്ങളാണവ [639 -644, 647, 656-657].

ക്രിസ്തുവിൻ്റെ ഉത്ഥാനത്തിൻ്റെ ഏറ്റവും പഴയസാക്ഷ്യം. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ എഴുത്താണ്. ക്രിസ്തുവിൻ്റെ മരണശേഷം ഏതാണ്ട് ഇരുപതുവർഷം കഴിഞ്ഞ് എഴുതിയതാണത്. "എനിക്കു ലഭിച്ചത് സർവപ്രധാനമായിക്കരുതി ഞാൻ നിങ്ങൾക്ക് ഏല്പിച്ചുതന്നു. വിശുദ്ധലിഖിതങ്ങളിൽ പറഞ്ഞിട്ടുള്ളതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ടു പേർക്കും പ്രത്യക്ഷനായി. അതിനുശേഷം അഞ്ഞൂറിലധികം സഹോദരർക്കു പ്രത്യക്ഷനായി. അവരിൽ ഏതാനും പേർ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്" (1 കോറി 15:3-6). ആദിമക്രൈസ്തവസമൂഹത്തിൽ നിലനിന്ന സാക്ഷ്യമാണ്. വിശുദ്ധ പൗലോസ് രേഖപ്പെടുത്തുന്നത്. ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം നിലനിന്നതുമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയായ വർഷം തന്നെ നിലനിന്നതാണ്. ഉത്ഥിതനായ ക്രിസ്തുവുമായുണ്ടായ ഞെട്ടിക്കുന്ന കണ്ടുമുട്ടലിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്രിസ്ത്യാനിയായത്.

ഉത്ഥാനമെന്ന യാഥാർത്ഥ്യത്തിൻ്റെ ഒന്നാമത്തെ സൂചനയായി “ശൂന്യമായ കല്ലറ” (ലൂക്കാ 24:2-3) എന്ന വസ്തുതയെ ശിഷ്യന്മാർ കരുതി. എല്ലാവരിലും വച്ച് സ്ത്രീകൾ അത് ആദ്യം കണ്ടെത്തി. അക്കാലത്തെ നിയമമനുസരിച്ച് അവർക്ക് സാക്ഷ്യപ്പെടുത്താൻ പാടില്ലായിരുന്നു. ശൂന്യമായിക്കഴിഞ്ഞ കല്ലറ അപ്പസ്തോലനായ യോഹന്നാൻ “കണ്ടുവിശ്വസിച്ചു” (യോഹ 20:8b) എന്നു നാം വായിക്കുന്നു. എന്നാലും പ്രത്യക്ഷപ്പെടലുകളുടെ ഒരു പരമ്പരയ്ക്കുശേഷമാണ് യേശു ജീവിച്ചിരിക്കുന്നുവെന്ന് പൂർണമായ ഉറപ്പുണ്ടായത്. ഉത്ഥിതനായ കർത്താവുമായുള്ള അനേകം കണ്ടുമുട്ടലുകൾ, സ്വർഗത്തിലേക്കുള്ള അവിടത്തെ ആരോഹണത്തോടെ അവസാനിച്ചു. എന്നാലും അതിനുശേഷവും, ഇന്നും ജീവിക്കുന്ന കർത്താവുമായുള്ള കണ്ടുമുട്ടൽ നടക്കുന്നുണ്ട്. യേശുക്രിസ്തു ജീവിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:106)

യേശുവിൻ്റെ ഉത്ഥാനം resurrection of jesus Are there proofs for the Resurrection of Jesus? യേശുവിൻ്റെ ഉത്ഥാനത്തിനു തെളിവുകളുണ്ടോ? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 106 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message