x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശുക്രിസ്തുവിൻ്റെ വരവോടെ എല്ലാം പറഞ്ഞു കഴിഞ്ഞുവോ? യേശുവിനുശേഷം വെളിപാടു തുടരണമോ?

Authored by : Congregation for Doctrine of Faith On 16-Jul-2022

യേശുക്രിസ്തുവിൽ ദൈവം തന്നെ ഭൂമിയിൽ വന്നു. അവിടന്ന് ദൈവത്തിൻ്റെ അവസാന വാക്കാണ്. ദൈവം ആരാണെന്നും നിത്യരക്ഷയ്ക്ക് അത്യാവശ്യമായത് എന്താണെന്നും യേശുക്രിസ്തുവിനെ ശ്രദ്ധിച്ചു കേട്ടുകൊണ്ട് എല്ലാക്കാലത്തെയും എല്ലാ മനുഷ്യർക്കും അറിയാൻ കഴിയും.

യേശുക്രിസ്തുവിൻ്റെ സുവിശേഷത്തോടെ ദൈവത്തിൻ്റെ വെളിപാട് സമ്പൂർണവും സമാപ്തവുമായി നമുക്ക് അതു ഗ്രഹിക്കാവുന്നതാക്കാൻ വേണ്ടി പരിശുദ്ധാത്മാവ് കൂടുതൽ കൂടുതൽ ആഴത്തിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നു. “സ്വർഗം തുറക്കപ്പെട്ടിരിക്കുന്നു" (അപ്പ 7:56) എന്ന് അനേകർ പറയത്തക്കവിധം ദൈവത്തിൻ്റെ പ്രകാശം ശക്തിപൂർവം അവരുടെ ജീവിതത്തിലേക്കു പ്രവേശിക്കുന്നു. അങ്ങനെയാണ് മെക്സിക്കോയിലെ ഗൗദാലുപെ, ഫ്രാൻസിലെ ലൂർദ് മുതലായ മഹാതീർത്ഥാടന കേന്ദ്രങ്ങൾ ഉണ്ടായത്. ദർശനങ്ങൾ ഉണ്ടാകുന്നവരുടെ “സ്വകാര്യ വെളിപാടുകൾ” യേശുക്രിസ്തുവിൻ്റെ സുവിശേഷം മെച്ചപ്പെടുത്താൻ കഴിവുള്ളവയല്ല. അവയിൽ വിശ്വസിക്കാൻ ആർക്കും കടമയില്ല. പക്ഷേ, സുവിശേഷം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിൽ സഹായിക്കാൻ അവയ്ക്കു കഴിയും. അവയുടെ അകൃത്രിമത പരിശോധിച്ചറിയുന്നത് സഭയാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:10)

Gods last word Gospel of jesus Guadalupe Lourdes in France private revelations youcat 10 കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം യേശുക്രിസ്തുവിൻ്റെ വരവോടെ എല്ലാം പറഞ്ഞു കഴിഞ്ഞുവോ? യേശുവിനുശേഷം വെളിപാടു തുടരണമോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message