x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശ്വാസം കൂദാശകൾക്കുള്ള മുൻവ്യവസ്ഥയായിരിക്കുന്നത്. എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 23-Jun-2022

കൂദാശകൾ മാജിക്കല്ല, ഒരു കൂദാശ ഫലദായകമായിരിക്കുന്നത് ഒരുവൻ അതു ഗ്രഹിക്കുകയും വിശ്വാസത്തിൽ സ്വീകരിക്കുകയും ചെയ്യുമ്പോൾ മാത്രമാണ്. കൂദാശകൾ മുൻവ്യവസ്ഥയായി വിശ്വാസം ആവശ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. അത് വിശ്വാസം ശക്തിപ്പെടുത്തുകയും അതിനു പ്രകാശനം നല്കുകയും കൂടി ചെയ്യുന്നുണ്ട്. (1122-1126)

പ്രസംഗം വഴി ആദ്യം ആളുകളെ ശിഷ്യന്മാരാക്കാൻ പറഞ്ഞാണ് യേശു ശ്ലീഹന്മാരെ പറഞ്ഞുവിട്ടത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ആളുകളിൽ വിശ്വാസം ഉത്പാദിപ്പിക്കാനും അതിനു ശേഷം മാത്രം മാമ്മോദീസ മുക്കാനുമാണു പറഞ്ഞയച്ചത്. അതു കൊണ്ട് നാം സഭയിൽ നിന്നു സ്വീകരിക്കുന്ന രണ്ടു കാര്യങ്ങൾ ഇവിടെയുണ്ട്. വിശ്വാസവും കൂദാശകളും. ഇന്നും ഒരാൾ ക്രിസ്ത്യാനിയാകുന്നത് കേവലം ഒരു അനുഷ്ഠാനത്തിലൂടെയോ രജിസ്റ്ററിൽ പേരു ചേർക്കുന്നതിലൂടെയോ അല്ല. പിന്നെയോ യഥാർത്ഥ വിശ്വാസത്തിൻ്റെ സ്വീകരണം വഴിയാണ്. നാം യഥാർത്ഥ വിശ്വാസം സഭയിൽ നിന്നു സ്വീകരിക്കുന്നു. അവൾ അതു സാക്ഷ്യപ്പെടുത്തുന്നു. സഭയുടെ വിശ്വാസം ലിറ്റർജിയിലൂടെയാണ് പ്രകാശിപ്പിക്കപ്പെടുന്നത്. അതുകൊണ്ട്, ഒരു ശുശ്രൂഷകൻ്റെയോ സമൂഹത്തിൻ്റെയോ സ്വന്തം ഇഷ്ടമനുസരിച്ച് കൗദാശികാനുഷ്ഠാനത്തിനു മാറ്റം വരുത്താൻ പാടില്ല.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :177)

 

sacraments faith disciples church liturgy കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 177 വിശ്വാസം കൂദാശകൾക്കുള്ള മുൻവ്യവസ്ഥയായിരിക്കുന്നത്. എന്തുകൊണ്ട്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message