x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് സഭ ശിശുമാമ്മോദീസയെന്ന സമ്പ്രദായത്തോട് ഒട്ടിച്ചേർന്നു നില്ക്കുന്നത്?

Authored by : Congregation for Doctrine of Faith On 28-Jun-2022

പൗരാണികകാലം മുതൽ സഭ ശിശുമാമ്മോദീസ നടത്തിയിരുന്നു. ഇതിന് ഒരു കാരണമുണ്ട്. നാം ദൈവത്തെക്കുറിച്ചു തീരുമാനിക്കുന്നതിനു മുമ്പ് ദൈവം നമ്മെക്കുറിച്ചു തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ട് മാമ്മോദീസ ഒരു ദൈവകൃപയാണ്, ദൈവം നല്കുന്ന സൗജന്യദാനമാണ്.അവിടന്നു നമ്മെ വ്യവസ്ഥാതീതമായി സ്വീകരിക്കുന്നു. വിശ്വാസമുള്ള മാതാപിതാക്കൾ തങ്ങളുടെ ശിശുവിന് ഏറ്റവും നല്ലത് എന്താണോ അതു വേണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെ മാമ്മോദീസയും നല്കണമെന്ന് ആഗ്രഹിക്കുന്നു. മാമ്മോദീസയിൽ ശിശു ഉദ്ഭവപാപത്തിൻ്റെ സ്വാധീനത്തിൽ നിന്നും മരണത്തിൻ്റെ അധികാരത്തിൽ നിന്നും സ്വതന്ത്രമാക്കപ്പെടുന്നു. [1250-1282]

മാമ്മോദീസ മുക്കിയ ശിശുവിനെ വിശ്വാസത്തിൽ മാതാപിതാക്കൾ വളർത്തണം. ശിശു മാമ്മോദീസയുടെ വ്യവസ്ഥയാണത്. തെറ്റിദ്ധരിക്കപ്പെട്ട സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ശിശുവിന് മാമ്മോദീസ നല്കാതിരിക്കുന്നത് അനീതിയാണ്. ശിശു സ്നേഹത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കട്ടെയെന്നു വിചാരിച്ച് ശിശുവിനെ സ്നേഹിക്കാതിരിക്കാൻ ആർക്കും കഴിയുകയില്ല. അതുപോലെ, വിശ്വാസികളായ മാതാപിതാക്കൾ മാമ്മോദീസയിൽ ലഭിക്കുന്ന ദൈവകൃപ ശിശുവിനു നിഷേധിക്കുന്നത് അനീതിയാണ്. ഓരോ വ്യക്തിയും സംസാരിക്കാനുള്ള കഴിവോടെ ജനിക്കുന്നെങ്കിലും ഭാഷ പഠിക്കേണ്ടി വരും. അതുപോലെ വിശ്വസിക്കാനുളള കഴിവോടെ ജനിക്കുന്നവൻ വിശ്വാസം പരിചയപ്പെടേണ്ടി വരും. നിർബന്ധിച്ച് ആരെയും മാമ്മോദീസ മുക്കാൻ പാടില്ല. ശിശുവായിരിക്കേ മാമ്മോദീസ സ്വീകരിച്ചവൻ ജീവിതത്തിൽ പിന്നീട് അത് “സ്ഥിരീകരിക്കണം." അതിനു സമ്മതം നല്കണമെന്നർത്ഥം. അങ്ങനെ അത് ഫലപുഷ്ടമാകും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:197)

baptism infant baptism മതബോധനഗ്രന്ഥം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം youcat 197 എന്തുകൊണ്ടാണ് സഭ ശിശുമാമ്മോദീസയെന്ന സമ്പ്രദായത്തോട് ഒട്ടിച്ചേർന്നു നില്ക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message