x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുമെന്ന് നാം എന്തു കൊണ്ട് വിശ്വസിക്കണം?

Authored by : Congregation for Doctrine of Faith On 30-Jun-2022

ക്രിസ്തുവിന്റെ ഭൗമികജീവിതകാലത്ത്, അനേകം പേർ സൗഖ്യം ലഭിക്കുന്നതിനു വേണ്ടി അവിടത്തെ വിളിച്ചപേക്ഷിച്ചു. അവരുടെ പ്രാർത്ഥന കേൾക്കപ്പെടുകയും ചെയ്തു. മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത യേശു നമ്മുടെ യാചനകൾ ശ്രദ്ധിച്ചുകേൾക്കുകയും അവ പിതാവിനു സമർപ്പിക്കുകയും ചെയ്യും. [2615-2616, 2621]

സിനഗോഗ് അധികാരിയുടെ പേര് ഇന്നും നമുക്കറിയാം. യേശുവിനോട് സഹായം അപേക്ഷിച്ച ആ മനുഷ്യന്റെ പേര് ജൈറസ് എന്നായിരുന്നു. അയാളുടെ പ്രാർത്ഥന കേട്ടു. അയാളുടെ കൊച്ചു മകൾ മരണകരമായ രോഗത്തിലായിരുന്നു. ആർക്കും അവളെ സഹായിക്കാൻ കഴിയുമായിരുന്നില്ല. അയാളുടെ കൊച്ചുമകളെ യേശു സുഖപ്പെടുത്തുക മാത്രമല്ല ചെയ്തത്. അവളെ മരിച്ചവരിൽ നിന്ന് ഉയിർപ്പിക്കുകകൂടി ചെയ്തു (മർക്കോ 5:21-43). സുഖപ്പെടുത്തലിന്റെ വലിയൊരു പരമ്പര തന്നെ യേശു നിർവഹിച്ചു. അവയെല്ലാം നന്നായി സാക്ഷ്യപ്പെടുത്തപ്പെട്ടവയാണ്. അവിടന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ചു, മുടന്തനും കുഷ്ഠരോഗികളും അന്ധനും യേശുവിനോട് പ്രാർത്ഥിച്ചത് വെറുതേയായില്ല. ശ്രവിക്കപ്പെട്ട പ്രാർത്ഥനകളെക്കുറിച്ച് സഭയിലെ എല്ലാ വിശുദ്ധന്മാരുടെയും സാക്ഷ്യങ്ങളുമുണ്ട്. ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ദൈവം പ്രാർത്ഥന കേൾക്കുകയും ചെയ്തതെങ്ങനെയെന്നു വ്യക്തമാക്കുന്ന കഥകൾ പറയാൻ അനേകം ക്രൈസ്തവർക്കു കഴിയും. എന്നാൽ ദൈവം യാന്ത്രികമായി പ്രവർത്തിക്കുന്ന ആളല്ല. നമ്മുടെ യാചനകൾക്ക് എങ്ങനെ ഉത്തരം പറയണമെന്നത് നാം അവിടത്തേക്കു വിട്ടുകൊടുക്കണം - 

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 478

Jesus prayer catechism of the catholic church മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT478 GOD ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുമെന്ന് നാം എന്തു കൊണ്ട് വിശ്വസിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message