We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : catechism of the catholic church On 19-Jul-2022
വ്യക്തിപരമായ കുറ്റങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച സ്വയം നന്നാക്കാനുള്ള ആഗ്രഹം ഉത്പാദിപ്പിക്കും. ഇതിനെ ഉത്തമ മനസ്താപമെന്നു വിളിക്കുന്നു. ദൈവത്തിൻ്റെ സ്നേഹവും നമ്മുടെ പാപവും തമ്മിലുള്ള വൈരുദ്ധ്യം കാണുമ്പോൾ നാം ഉത്തമ മനസ്താപത്തിലെത്തിച്ചേരുന്നു. അപ്പോൾ നമ്മുടെ പാപങ്ങളെക്കുറിച്ച് നാം പൂർണമായി മനസ്തപിക്കുന്നു. നമ്മുടെ ജീവിതത്തിനു മാറ്റം വരുത്താനും നമ്മുടെ പ്രത്യാശയെല്ലാം ദൈവസഹായത്തിൽ പ്രതിഷ്ഠിക്കാനും നാം ദൃഢപ്രതിജ്ഞയെടുക്കുന്നു.
പാപമെന്ന യാഥാർത്ഥ്യം മിക്കപ്പോഴും അടിച്ചമർത്തപ്പെടുകയാണ്. കുറ്റബോധം കേവലം മനശ്ശാസ്ത്രപരമായി കൈകാര്യം ചെയ്യണമെന്നുപോലും ചിലർ കരുതുന്നു. പക്ഷേ, യഥാർത്ഥമായ കുറ്റബോധം സുപ്രധാനമാണ്. അത് ഒരു വണ്ടി ഓടിക്കുന്നതുപേലെയാണ്. സ്പീഡോമീറ്റർ സ്പീഡ് കവിഞ്ഞെന്നു കാണിക്കുന്നു. അതിന് സ്പീഡോമീറ്റർ ഉത്തരവാദിയല്ല. പിന്നെയോ, ഡ്രൈവറാണ് ഉത്തരവാദി. സമ്പൂർണ പ്രകാശമായ ദൈവത്തിലേക്ക് നാം കൂടുതൽ അടുക്കുമ്പോൾ നമ്മുടെ ഇരുണ്ട വശങ്ങൾ കൂടുതൽ വ്യക്തമാകും. എന്നാൽ ദഹിപ്പിക്കുന്ന പ്രകാശമല്ല ദൈവം. പിന്നെയോ സുഖപ്പെടുത്തുന്ന പ്രകാശമാണ്. അതുകൊണ്ടാണ് നന്മയെ പൂർണമായി സുഖമാക്കുന്ന ദിവ്യപ്രകാശത്തിലേക്ക് പോകാൻ അനുതാപം നമ്മെ നിർബന്ധിക്കുന്നത്.
sacraments preparation for repentance കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം അനുതാപം youcat 229 അനുതാപത്തിന് ഒരു വ്യക്തിയെ എന്താണ് തയ്യാറാക്കുന്നത് ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



