x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണ് അന്തിമവിധി?

Authored by : Congregation for Doctrine of Faith On 19-Aug-2022

അന്തിമവിധി, ലോകാവസാനത്തിൽ, കർത്താവു രണ്ടാമതു വരുമ്പോൾ നടക്കുന്ന വിധിയാണ്.
“... കല്ലറകളിലുള്ളവരെല്ലാം അവൻ്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അപ്പോൾ, നന്മ ചെയ്തവർ ജീവൻ്റെ ഉയിർപ്പിനായും തിന്മചെയ്തവർ ശിക്ഷാ വിധിയുടെ ഉയിർപ്പിനായും പുറത്തുവരും" (യോഹ 5:29).

യേശു മഹത്ത്വത്തോടെ വീണ്ടും വരുമ്പോൾ അവിടത്തെ സമ്പൂർണ പ്രഭ നമ്മുടെമേൽ പ്രകാശിക്കും. സത്യം വ്യക്തമായി വെളിച്ചത്താകും. നമ്മുടെ ചിന്തകളും പ്രവൃത്തികളും ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ ബന്ധവും വെളിവാകും. ഒന്നും നിഗൂഢമായിരിക്കുകയില്ല. നാം സൃഷ്ടിയുടെ ആത്യന്തികമായ അർത്ഥം തിരിച്ചറിയും. നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ വിസ്മയനീയ മാർഗങ്ങൾ നാം ഗ്രഹിക്കും. ദൈവം യഥാർത്ഥത്തിൽ സർവശക്തനാണങ്കിൽ തിന്മ ഇത്രമാത്രം ശക്തമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരവും അവസാനമായി ലഭിക്കും. അവസാനവിധി നാം കോടതിയിലായിരിക്കുന്ന ദിവസവുമാണ്. നാം നിത്യജീവനിലേക്ക് ഉയരണമോ അതോ എന്നേക്കുമായി ദൈവത്തിൽ നിന്നു വേർതിരിക്കപ്പെടണമോ എന്ന് ഇവിടെ തീരുമാനിക്കപ്പെടും. ജീവൻ തിരഞ്ഞെടുത്തവരോട് ദൈവം വീണ്ടും സൃഷ്ടിപരമായി പ്രവർത്തിക്കും. അവർ "പുതിയ ശരീര"ത്തോടെ (2 കോറി 5 കാണുക) അവർ എന്നേക്കും ദൈവത്തിൻ്റെ മഹത്ത്വത്തിൽ ജീവിക്കും. ആത്മാവിലും ശരീരത്തിലും അവിടത്തെ സ്തുതിക്കുകയും ചെയ്യും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:163)

Judgement last judgement അന്തിമവിധി കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം youcat 163 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message