x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്താണു വിശ്വാസം?

Authored by : Congregation for Doctrine of Faith On 29-Jul-2022

നാം ദൈവത്തോടു സമ്മതം പറയുകയും അവിടത്തെ സത്യം അംഗീകരിക്കുകയും വ്യക്തിപരമായി അവിടത്തേക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുന്നതിനുള്ള ശക്തിയാണ് വിശ്വാസം.

ദൈവം സൃഷ്ടിച്ച മാർഗമാണു വിശ്വാസം. ദൈവം തന്നെയാകുന്ന സത്യത്തിലേക്ക് അതു നമ്മെ നയിക്കുന്നു. യേശു "വഴിയും സത്യവും ജീവനും” (യോഹ 14:6) ആണ്. അതുകൊണ്ട് ഈ വിശ്വാസം എന്തിനെക്കുറിച്ചെങ്കിലുമുള്ള കേവലം ഒരു മനോഭാവമോ “ആത്മധൈര്യ"മോ ആയിരിക്കാൻ പാടില്ല. ഒരു വശത്ത് വിശ്വാസത്തിനു സുനിശ്ചിതമായ ഉള്ളടക്കങ്ങളുമുണ്ട്. അവ വിശ്വാസപ്രമാണത്തിൽ (വിശ്വാസത്തിൻ്റെ ഏറ്റുപറച്ചിൽ) ഏറ്റുപറയുന്നു. അവ സംരക്ഷിക്കുക സഭയുടെ കടമയാണ്. വിശ്വാസമെന്ന ദാനം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതു വ്യക്തിയും, മറ്റു വാക്കുകളിൽ പറഞ്ഞാൽ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന ഏതു വ്യക്തിയും ഈ സത്യം അംഗീകരിക്കുന്നു. ഇത് നൂറ്റാണ്ടുകളിലൂടെ വ്യത്യസ്തങ്ങളായ വിവിധ സംസ്കാരങ്ങളിൽ നിരന്തരം കാത്തുസൂക്ഷിച്ചുപോന്നതാണ്. മറുവശത്ത്, ഈ വിശ്വാസത്തിൻ്റെ ഒരു ഭാഗം, ഹൃദയത്തോടും മനസ്സോടും കൂടെ, മുഴുവൻ വൈകാരിക ശക്തിയോടും കൂടെ ദൈവത്തോടുള്ള വിശ്വാസപൂർണമായ ബന്ധമാണ്. എന്തെന്നാൽ വിശ്വാസം സ്നേഹത്തിലൂടെ, പ്രായോഗിക പരസ്നേഹത്തിലൂടെ മാത്രമേ ഫലപ്രദമാകുകയുള്ളൂ (ഗലാ 5:6 കാണുക). ഒരു വ്യക്തി ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നത്. അയാൾ നടത്തുന്ന ആഘോഷപൂർവകമായ സ്ഥിരീകരണത്തിലുടെയല്ല, പിന്നെയോ പരസ്നേഹപ്രവൃത്തികളിലൂടെയാണ് വ്യക്തമാക്കുന്നത്.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 307)

faith വിശ്വാസം കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം എന്താണു വിശ്വാസം? what is faith? youcat 307 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message