x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭ കുർബാനയാഘോഷിക്കുമ്പോൾ സഭയിൽ എന്തു സംഭവിക്കുന്നു?

Authored by : Congregation for Doctrine of Faith On 16-Jul-2022

സഭ കുർബാനയാഘോഷിക്കുന്ന ഓരോ സന്ദർഭത്തിലും, താൻ നിരന്തരം ജനിക്കുന്നത് ഏത് ഉറവിടത്തിൽ നിന്നാണോ ആ ഉറവിടത്തിൻ്റെ മുമ്പിൽ അവൾ നില്ക്കുന്നു. ക്രിസ്തുവിൻ്റെ ശരീരം ഭക്ഷിച്ചുകൊണ്ട് ക്രിസ്തുവിൻ്റെ ശരീരമായിത്തീരുന്നു. അത് സഭയുടെ മറ്റൊരു പേരാണ്. ശരീരത്തോടും ആത്മാവോടും കൂടെ നമുക്ക് തന്നെത്തന്നെ നല്കുന്ന ക്രിസ്തുവിൻ്റെ ബലിയിൽ നമ്മുടെ മുഴുവൻ ജീവിതത്തിനും സ്ഥാനമുണ്ട്. നമുക്കു സകലകാര്യങ്ങളും തൊഴിലും സഹനങ്ങളും സന്തോഷങ്ങളും ക്രിസ്തുവിൻ്റെ ബലിയോട് ഐക്യപ്പെടുത്താം. നാം ഈ വിധത്തിൽ നമ്മെത്തന്നെ സമർപ്പിക്കുന്നെങ്കിൽ നാം പരിവർത്തിതരാകും, ദൈവത്തിന് ഇഷ്ടപ്പെട്ടവരാകും. നമ്മുടെ സഹജീവികൾക്ക് നല്ലതും പോഷകമൂല്യമുള്ളതുമായ അപ്പം പോലെയായിത്തീരും

നാം വീണ്ടും വീണ്ടും സഭക്കെതിരേ പിറുപിറുക്കുന്നു. ഏറെ കുറെ നല്ല മനുഷ്യരുടെ ഒരു സംഘടനയാണ് സഭയെന്നു കരുതി അങ്ങനെ ചെയ്യുന്നു. യഥാർത്ഥത്തിൽ സഭയെന്നത് ഓരോ ദിവസവും അൾത്താരയിൽ നിഗൂഢാത്മകമായി സംഭവിക്കുന്നതെന്തോ അതാണ്. ദൈവം നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി തന്നെത്തന്നെ നല്കുന്നു. അവിടത്തോടുള്ള സംസർഗത്തിൽ നമ്മെ പരിവർത്തനം ചെയ്യിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു. നാം പരിവർത്തിതരായിക്കഴിഞ്ഞാൽ ലോകത്തെ നാം രൂപാന്തരപ്പെടുത്തണമെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. അതിനപ്പുറത്ത് സഭ എന്തായിരിക്കുന്നുവോ അതൊക്കെ അനുബന്ധങ്ങളാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:217)

eucharist church communion celebration of eucharist കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 217 സഭ കുർബാനയാഘോഷിക്കുമ്പോൾ സഭയിൽ എന്തു സംഭവിക്കുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message