x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ വാക്കുകൾ ഏവ?

Authored by : Congregation for Doctrine of Faith On 02-Aug-2022

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളോടു തെറ്റുചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എന്തെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു, ആമേൻ.

ലത്തീൻ ഭാഷയിൽ

പാർ നോർ ക്വിഎസ്ഇൻ ചേളീസ്;
സാങ്തിഫിച്ചേത്തൂർ നോമെൻ തൂവും
അദ്വേനിയാത്ത് റേഞ്ഞും തൂവും
ഫിയാത്ത് വോളുന്താസ് തുവാ,
സിക്കുത്ത് ഇൻ ചേളോ ഏത്ത് ഇൻ തോര
പാനേം നൊസ്‌തരും ക്വോത്തിദിയാനും ദാ നോബിസ് ഹോദിയേ
ഏത്ത് ദിമിത്തേ നോബിസ് ദെബിത്താ നൊസ,
സിക്കുത്ത് ഏത്ത് നോസ് ദീമിത്തിമൂസ് ദെബിത്താരിബൂ സ്നൊസ്ട്രിസ്,
ഏത്ത് നേ നോസ് ഇൻക്കാസ് ഇൻ തെന്താസിയോണം
സൈദ് ലിബെരാ നോസ് ആ മാളോ,
ക്വിയ തൂവും എന്ന് റേഞ്ഞും, ഏത്ത് പൊത്തസ്താസ്,
ഏത്ത് ഗ്ളോറിയ ഇൻ സേക്കുള, ആമേൻ.
[Pater noster, qui es in caelis,
sanctificetur nomen tuum.
Adveniat regnum tuum.
Fiat voluntas tua
sicut in caelo, et in terra.
Panem nostrum quotidianum da nobis hodie,
et dimitte nobis debita nostra,
sicut et nos dimittimus debitoribus nostris.
Et ne nos inducas in tentationem,
sed libera nos a maloAmen]

“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയാണ് യേശുതന്നെ ശിഷ്യന്മാരെ പഠിപ്പിച്ച ഏക പ്രാർത്ഥന (മത്താ 6:9-13; ലൂക്കാ 11:2-4). അതുകൊണ്ടാണ് “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന ഈ പ്രാർത്ഥനയെ കർത്തൃപ്രാർത്ഥനയെന്നു വിളിക്കുന്നത്. എല്ലാ ക്രൈസ്തവമതവിഭാഗങ്ങളിലുംപെട്ട ക്രൈസ്തവർ ഈ പ്രാർത്ഥന എല്ലാ ദിവസവും - ലിറ്റർജിയിലും സ്വകാര്യ പ്രാർത്ഥനയിലും - ചൊല്ലുന്നുണ്ട്. അതിന്റെ ഉപസംഹാരം, “എന്തെന്നാൽ രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അങ്ങയുടേതാകുന്നു എന്നതാണ് .

“പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനം" (ദിദാക്കെ, AD 150) എന്ന ഗ്രന്ഥത്തിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഉപസംഹാരം കർത്തൃപ്രാർത്ഥനയോടു കൂട്ടിച്ചേർക്കാവുന്നതാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം511

words of the Our Father? catechism of the catholic church In Latin: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ പ്രാർത്ഥന കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം YOU CAT 511 സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ വാക്കുകൾ ഏവ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message