We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Religious teaching of the Catholic Church On 22-May-2023
ഖണ്ഡിക 3. യേശുക്രിസ്തു സംസ്കരിക്കപ്പെട്ടു
“ദൈവകൃപയാല്‍” അവിടുന്ന് “എല്ലാവർക്കുംവേണ്ടി” മരണം രുചിച്ചറിഞ്ഞു. ദൈവം തന്റെ രക്ഷാകര പദ്ധതിയില്‍, തന്റെ പുത്രന്‍ “നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചാല്‍" മാത്രംപോരാ, അവിടുന്നു “മരണം രുചിച്ചറിയുകകൂടിവേണം” എന്നു നിശ്ചയിച്ചു. മരണത്തിന്റെ അവസ്ഥ, അതായത് അവിടുന്നു കുരിശില്‍വച്ചു പ്രാണന്‍വെടിഞ്ഞ സമയത്തിനും മരിച്ചവരില്‍നിന്ന് ഉയിർപ്പിക്കപ്പെട്ട സമയത്തിനും ഇടയില്‍ അവിടുത്തെ ആത്മാവിന് ശരീരത്തില്‍നിന്നുണ്ടായ വേർപാടിന്റെ അവസ്ഥ അനുഭവിക്കണമെന്നുകൂടി അവിടുന്നു നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിന്റെ അവസ്ഥ കബറിടത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിന്റെയും രഹസ്യമാണ്. അതു ക്രിസ്തു മർത്ത്യരക്ഷപൂർത്തിയാക്കിയിട്ട് കബറിടത്തില്‍ ശയിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്തായ സാബത്തു വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനംകൊണ്ടുവരുന്നതുമായ വിശുദ്ധ ശനിയാഴ്ചയുടെ രഹസ്യമാണ്.
ക്രിസ്തു തന്റെ ശരീരത്തോടുകൂടി കബറിടത്തിനുള്ളില്‍
ഉയിർപ്പിനു മുന്‍പുള്ള അവിടുത്തെ സഹനാത്മകമായ അവസ്ഥയും ഇന്നത്തെ മഹത്ത്വപൂർണവും ഉത്ഥിതവുമായ അവസ്ഥയും തമ്മില്‍ ബന്ധിപ്പിക്കുന്ന യഥാർഥ കണ്ണിയാണു ക്രിസ്തുവിന്റെ കബറിടവാസം. “ജീവിക്കുന്നവനായ” അതേ വ്യക്തിക്ക് ഇങ്ങനെപറയാന്‍ കഴിയും: “ഞാന്‍ മരിച്ചു, എന്നാല്‍ ഇതാ ഞാന്‍ എന്നും എന്നേക്കും ജീവിക്കുന്നു."
“വധിക്കപ്പെട്ട ജീവന്റെ കർത്താവ്” “പുനരുത്ഥാനം ചെയ്തു ജീവിക്കുന്നവന്‍” തന്നെയാണ്. അതുകൊണ്ട് ദൈവപുത്രനായ വ്യക്തി, മരണംമൂലം പരസ്പരം വേർപെട്ട തന്റെ ആത്മാവും ശരീരവും തിരിച്ചെടുക്കേണ്ടത് അത്യാവശ്യമായിരുന്നു.
"നിന്റെ പരിശുദ്ധന്‍ ജീർണിക്കാന്‍ നീ അനുവദിക്കുകയില്ല”
ക്രിസ്തുവിന്റെ മരണം, അവിടുത്തെ ഭൗമിക മാനുഷികാസ്തിത്വത്തിന് അവസാനം കുറിച്ചു എന്ന അർഥത്തില്‍ യഥാർഥ മരണമായിരുന്നു. എന്നാല്‍, അവിടുത്തെ ശരീരം പുത്രന്‍ എന്ന വ്യക്തിയുമായി പുലർത്തിയിരുന്ന ഐക്യംമൂലം അതു മറ്റുള്ളവരുടേതുപോലുള്ള ഒരു മൃതശരീരമായിരുന്നില്ല. കാരണം, മരണത്തിന് അതിനെ അധീനപ്പെടുത്തുവാന്‍ സാധ്യമായിരുന്നില്ല; “ദൈവികശക്തി ക്രിസതുവിന്റെ ശരീരത്തെ ജീർണിക്കലില്‍നിന്നു സംരക്ഷിച്ചു." താഴെക്കാണുന്ന രണ്ടു പ്രസ്താവനകളും ക്രിസ്‌തുവിനെ സംബന്ധിച്ചു വാസ്തവമാണ്: “അവന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു വിച്ഛേദിക്കപ്പെട്ടു.” “എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും. എന്തെന്നാല്‍ എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീർണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല." “മൂന്നാം ദിവസം” സംഭവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ഇതിന്റെ തെളിവായിരുന്നു. കാരണം, ശാരീരികമായ ജീർണിക്കല്‍, മരണത്തിനുശേഷം നാലാംദിവസം തുടങ്ങുന്നതായി കരുതപ്പെട്ടിരുന്നു.
“ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ”...
മാമ്മോദീസയുടെ ആദിമവും പൂർണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടൊപ്പം പാപത്തിനു മരിക്കുന്ന ഒരു ക്രൈസ്തവന്‍ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ മാമ്മോദീസ ഫലപ്രദമായ വിധത്തില്‍ സൂചിപ്പിക്കുന്നു. “അതുകൊണ്ട് മാമ്മോദീസവഴി നാം അവനോടുകൂടെ മരണത്തിലേക്കു സംസ്കരിക്കപ്പെട്ടു. പിതാവിന്റെ മഹത്ത്വത്താല്‍ മിശിഹാ മരിച്ചവരില്‍നിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ, നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിനുവേണ്ടിയാണിത്."
സംഗ്രഹം
എല്ലാ മനുഷ്യരുടെയും നന്മയ്ക്കായി, ക്രിസ്തു മരണം രുചിച്ചു. (cf. ഹെബ്രാ 2: 9). മനുഷ്യനായിത്തീർന്ന ദൈവപുത്രനാണ് യഥാർഥത്തില്‍ മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തത്.
മിശിഹാ കബറിടത്തില്‍ ആയിരുന്ന വേളയില്‍ അവിടുത്തെ ദെെവികവ്യക്തി, അവിടുത്തെ ആത്മാവും ശരീരവും മരണംവഴി പരസ്പരം വേർതിരിക്കപ്പെട്ടിരുന്നെങ്കിലും, അവയെ അവിരാമം ആദാനം ചെയ്തിരുന്നു. ഇക്കാരണത്താല്‍ മൃതനായ, ക്രിസ്തുവിന്റെ ശരീരം “ജിർണിച്ചില്ല” (അപ്പ 13: 37).
യേശുക്രിസ്തു സംസ്കരിക്കപ്പെട്ടു ക്രിസ്തു തന്റെ ശരീരത്തോടുകൂടി കബറിടത്തിനുള്ളില്‍ “ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ”... Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



