x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യഥാർത്ഥത്തിൽ മാമ്മോദീസ നിത്യരക്ഷയ്ക്കുള്ള ഏകമാർഗമാണോ?

Authored by : Congregation for Doctrine of Faith On 30-Jun-2022

സുവിശേഷം സ്വീകരിക്കുകയും ക്രിസ്തു "വഴിയും സത്യവും ജീവനുമാണ്" (യോഹ 14:6) എന്നു കേൾക്കുകയും ചെയ്‌ത എല്ലാവരെയും സംബന്ധിച്ച് ദൈവത്തിലേക്കും നിത്യരക്ഷയിലേക്കുമുള്ള ഏകമാർഗം മാമ്മോദീസയാണ്. എന്നാൽ, അതേ സമയം, ക്രിസ്തു മുഴുവൻ മനുഷ്യവംശത്തിനും വേണ്ടി മരിച്ചു എന്നത് സത്യമാണ്. അതുകൊണ്ട്, ക്രിസ്തുവിനെയും വിശ്വാസത്തെയും കുറിച്ച് പഠിക്കാൻ അവസരം ലഭിക്കാതിരിക്കുകയും ആത്മാർത്ഥമായി ദൈവത്തെ അന്വേഷിക്കുകയും മനസ്സാക്ഷി പ്രകാരം ജീവിക്കുകയും ചെയ്യുന്ന എല്ലാവരും നിത്യരക്ഷപ്രാപിക്കും. (ഇതിനാണ് ആഗ്രഹത്താലുള്ള മാമ്മോദീസയെന്നു പറയുന്നത്). [1257-1261, 1281, 1283]

ദൈവം രക്ഷയെ കൂദാശകളെ ആശ്രയിക്കുന്ന ഒന്നാക്കിയിരിക്കുന്നു. അതുകൊണ്ട് സഭ നിരന്തരം അവയെ മനുഷ്യവംശത്തിനു നല്കണം. മിഷൻ പ്രവർത്തനം ഉപേക്ഷിക്കുകയെന്നത് ദൈവിക ദൗത്യം ഒറ്റിക്കൊടുക്കലായിത്തീരും. എന്നാൽ, ദൈവം തന്നെ തൻ്റെ കൂദാശകളെ ആശ്രയിച്ചിരിക്കുന്നില്ല. സഭ ഇല്ലാത്തിടത്ത് അല്ലെങ്കിൽ സഭയുടെ തന്നെ കുറ്റം കൊണ്ടോ മറ്റു കാരണങ്ങളാലോ സഭയെ സമീപിക്കാനാവാത്തിടത്ത് മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം വേറെ വഴി തുറക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:199)

sacraments baptism കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 199 യഥാർത്ഥത്തിൽ മാമ്മോദീസ നിത്യരക്ഷയ്ക്കുള്ള ഏകമാർഗമാണോ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message