x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലൈംഗികത സ്നേഹത്തോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Authored by : Congregation for Doctrine of Faith On 05-Aug-2022

ലൈംഗികതയെ സ്നേഹത്തിൽ നിന്ന് വേർതിരിക്കാൻ പാടില്ല. അവ രണ്ടും ഒന്നിച്ചുപോകണം. ലൈംഗിക കണ്ടുമുട്ടൽ യഥാർത്ഥവും ആശയക്ഷമവുമായ സ്നേഹത്തിൻ്റെ ചട്ടക്കൂട് ആവശ്യപ്പെടുന്നുണ്ട്. 

ലൈംഗികത സ്നേഹത്തിൽ നിന്നു വേർതിരിക്കപ്പെടുകയും തൃപ്തിക്കുവേണ്ടി മാത്രം അന്വേഷിക്കപ്പെടുകയും ചെയ്യുമ്പോൾ സ്ത്രീയുടെയും പുരുഷൻ്റെയും ലൈംഗികവേഴ്ചയുടെ അർത്ഥം നശിപ്പിക്കുകയാണ്. സ്നേഹത്തിൻ്റെ ശാരീരികവും ഇന്ദ്രിയപരവുമായ ഏറ്റവും സുന്ദരമായ പ്രകാശനമാണ് ലൈംഗികവേഴ്ച. സ്നേഹം കൂടാതെ ലൈംഗികത തേടുന്നവർ നുണ പറയുകയാണ്. എന്തെന്നാൽ അവരുടെ ശരീരങ്ങളുടെ അടുപ്പം അവരുടെ ഹൃദയങ്ങളുടെ അടുപ്പമനുസരിച്ചുള്ളതല്ല. ശരീരഭാഷ യഥാർത്ഥമായ അർത്ഥത്തിൽ സ്വീകരിക്കാത്ത വ്യക്തി ശരീരത്തിനും ആത്മാവിനും ശാശ്വതനാശം വരുത്തുന്നു. അപ്പോൾ ലൈംഗികത മനുഷ്യത്വരഹിതമായിത്തീരുന്നു. അത് സുഖം നേടാനുള്ള മാർഗമായി തരം താഴ്ത്തപ്പെടുന്നു. ഒരു ഉപഭോഗവസ്തുവായി തരംതാഴ്ത്തുന്നു. വിവാഹത്തിലെ സമർപ്പിതവും സ്ഥിരവുമായ സ്നേഹത്തിനു മാത്രമേ മാനുഷിക രീതിയിൽ അനുഭവിക്കപ്പെടുന്ന ലൈംഗികതയ്ക്കുള്ള ഇടം സൃഷ്ടിക്കാൻ കഴിയൂ. ശാശ്വതമായ സന്തോഷം നല്കാനും അതിനേ കഴിയൂ.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 403)

ലൈംഗികതയും സ്നേഹവും sex and love കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ലൈംഗികത സ്നേഹം sex love youcat 403 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message