x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ചാരിത്രമുള്ള ജീവിതം നയിക്കാൻ ആർക്കെങ്കിലും സാധിക്കുന്നതെങ്ങനെ? എന്താണ് അതിനു സഹായകമായിട്ടുള്ളത്?

Authored by : Congregation for Doctrine of Faith On 05-Aug-2022

ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ സ്വതന്ത്രനായിരിക്കുകയും തൻ്റെ പ്രേരണകൾക്കും വികാരങ്ങൾക്കും അടിമയാകാതിരിക്കുകയും ചെയ്യുമ്പോൾ അയാൾ ചാരിത്രപൂർവം ജീവിക്കുന്നു. അതുകൊണ്ട് കൂടുതൽ പക്വതയുള്ള, കൂടുതൽ സ്വതന്ത്രനായ, കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയാകാനും കൂടുതൽ നല്ല ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്ന എന്തും അയാളെ ചാരിത്രപൂർവം സ്നേഹിക്കാനും സഹായിക്കും. 

ആത്മശിക്ഷണം വഴി ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ കൂടുതൽ സ്വതന്ത്രനായിത്തീരുന്നു. ആത്മശിക്ഷണം ഒരു വ്യക്തി സമ്പാദിക്കുകയും അഭ്യസിക്കുകയും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നിലനിറുത്തുകയും വേണം. എല്ലാ സാഹചര്യങ്ങളിലും ഈ വിഷയത്തിൽ ദൈവകല്പന അനുസരിക്കാനും പ്രലോഭനങ്ങളും ഇരട്ട ജീവിതത്തിൻ്റെ അഥവാ കപടജീവിതത്തിൻ്റെ ഏതു രൂപവും ഒഴിവാക്കാനും പ്രലോഭനങ്ങൾക്കെതിരെ സംരക്ഷിക്കാനും സ്നേഹത്തിൽ ശക്തിപ്പെടുത്താനും ദൈവത്തോടു യാചിക്കാനും അത് അവനെ സഹായിക്കുന്നു. നിർമ്മലവും അവിഭജിതവുമായ സ്നേഹം ജീവിക്കാൻ കഴിയുകയെന്നത് ആത്യന്തികമായി ഒരു കൃപാവരമാണ്. ദൈവം തരുന്ന വിസ്മയനീയമായ ഒരു ദാനവുമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 405)

ചാരിത്രമുള്ള ജീവിതം നയിക്കാൻ chaste life കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ചാരിത്രമുള്ള ജീവിതം youcat 405 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message