x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാമെല്ലാവരും വിശുദ്ധർ ആകാൻ നിശ്ചയിക്കപ്പെട്ടവരാണോ?

Authored by : Congregation for Doctrine of Faith On 01-Aug-2022

അതേ. നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം ദൈവത്തോട് സ്നേഹത്തിൽ ഐക്യപ്പെട്ടിരിക്കുകയും ദൈവത്തിൻ്റെ ആഗ്രഹങ്ങളോട് പൂർണമായി ചേർന്നിരിക്കുകയും ചെയ്യുകയെന്നതാണ്. ദൈവത്തിനു “തൻ്റെ ജീവിതം നമ്മിൽ നയിക്കാൻ നാം അനുവദിക്കണം (മദർ തെരേസ). അതാണ് പരിശുദ്ധരായിരിക്കുക, “വിശുദ്ധരായിരിക്കുക” എന്നതിൻ്റെ അർത്ഥം. 

ഓരോ മനുഷ്യനും തന്നോടു തന്നെ ഇങ്ങനെ ചോദിക്കുന്നു: “ഞാൻ ആരാണ്? ഞാൻ എന്തുകൊണ്ടാണ് ഇവിടെയായിരിക്കുന്നത്? ഞാൻ എന്നെത്തന്നെ എങ്ങനെ കണ്ടെത്തും?" വിശ്വാസം ഇങ്ങനെ ഉത്തരം പറയുന്നു. ദൈവം മനുഷ്യനെ എന്തിനുവേണ്ടി സൃഷ്ടിച്ചുവോ അത് വിശുദ്ധിയിലൂടെ മാത്രമേ നേടാൻ കഴിയുകയുള്ളൂ. താനും തൻ്റെ സ്രഷ്ടാവും തമ്മിലുള്ള യഥാർത്ഥ ചേർച്ച വിശുദ്ധിയിൽ മാത്രമേ മനുഷ്യൻ കണ്ടെത്തുകയുള്ളൂ. എന്നാൽ വിശുദ്ധി ഒരുതരം സ്വയംകൃതപൂർണതയല്ല. പിന്നെയോ അത് മനുഷ്യാവതാരം ചെയ്ത ക്രിസ്തുവുമായുള്ള ഐക്യമാണ്. ഈ വിധത്തിൽ നവജീവൻ നേടുന്ന ഏതു വ്യക്തിയും തന്നത്തന്നെ കണ്ടെത്തുകയും വിശുദ്ധനായിത്തീരുകയും ചെയ്യുന്നു.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 342)

നാമെല്ലാവരും വിശുദ്ധർ ആകാൻ നിശ്ചയിക്കപ്പെട്ടവരാണോ? are we all supposed to become saints കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 342 വിശുദ്ധർ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message