We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 01-Aug-2022
എല്ലാവരും വിവാഹത്തിലേക്കു വിളിക്കപ്പെടുന്നില്ല, ഒറ്റയ്ക്കു ജീവിക്കുന്നവർക്കും ജീവിത സാക്ഷാത്കാരമുണ്ടാകാം. അവരിൽ പലർക്കും യേശു ഒരു പ്രത്യേക മാർഗം കാണിച്ചു കൊടുക്കുന്നു. “ദൈവ രാജ്യത്തിനു വേണ്ടി" അവിവാഹിതരായി ജീവിക്കാൻ അവരെ വിളിക്കുന്നു (മത്താ 19:12).
ഒറ്റയ്ക്ക് ജീവിക്കുന്ന പലരും ഏകാന്തതയുടെ ദുഃഖം സഹിക്കുന്നു. ഏകാന്തതയെ അവർ ഒരു അഭാവമായും നഷ്ടമായും മാത്രമേ കാണുന്നുള്ളൂ. എന്നാലും ഇണയെയോ കുടുംബത്തെയോ സംരക്ഷിക്കേണ്ടാത്ത ഒരു വ്യക്തിക്ക് സ്വാതന്ത്ര്യവും സ്വാശ്രയവും സന്തോഷപൂർവം ആസ്വദിക്കാം. വിവാഹിതന് ഒരിക്കലും ചെയ്യാൻ കഴിയാത്ത അർത്ഥപൂർണവും സുപ്രധാനവുമായ കാര്യങ്ങൾ ചെയ്യാൻ വേണ്ട സമയം ലഭിക്കും. ആരും ശ്രദ്ധിക്കാത്തവരെ അയാൾ പരിചരിക്കണമെന്നായിരിക്കാം ദൈവേഷ്ടം. തന്നോടു സവിശേഷമാംവിധം അടുത്തിരിക്കാൻ ദൈവം അവരെ വിളിക്കുക സാധാരണ സംഭവമാണ്. “ദൈവരാജ്യത്തെ പ്രതി" വിവാഹം വേണ്ടെന്ന് ഒരാഗ്രഹം ഉണ്ടാകുമ്പോൾ അങ്ങനെ സംഭവിക്കുന്നു. തീർച്ചയായും ഒരു ക്രൈസ്തവ വിളി വിവാഹത്തെയോ ലൈംഗികതയെയോ പുച്ഛിച്ചു തള്ളുന്നുവെന്ന് ഒരിക്കലും അർത്ഥമാക്കുന്നില്ല. സ്വമനസ്സാലെയുള്ള അവിവാഹിത ജീവിതം സ്നേഹത്തിലും സ്നേഹം മൂലവും മാത്രമേ അഭ്യസിക്കാനാവൂ. ദൈവം മറ്റുള്ള സകലതിനെക്കാളും പ്രാധാന്യമർഹിക്കുന്നുവെന്നതിൻ്റെ സുശക്തമായ അടയാളമാണത്. അവിവാഹിത വ്യക്തി ലൈംഗികബന്ധം ഉപേക്ഷിക്കുന്നു, എന്നാൽ സ്നേഹം ഉപേക്ഷിക്കുന്നില്ല. ആഗതനാകുന്ന മണവാളനായ ക്രിസ്തുവിനെ കാണാൻ നിറഞ്ഞ ആഗ്രഹത്തോടെ അയാൾ പുറപ്പെടുന്നു (മത്താ 25:6)
Are all people called to marriage sacrament marriage കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 265 എല്ലാവരും വിവാഹത്തിലേക്കു വിളിക്കപ്പെട്ടിട്ടുണ്ടോ? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206