We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr Jose Chiramel On 09-Jun-2021
കത്തോലിക്കാസഭയിലെ മെത്രാന്മാർക്കും ഇടവക വികാരിമാർക്കും മറ്റ് വൈദികർക്കും ഉള്ള അധികാരങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണം. ഇവയെ പ്രാദേശികാടിസ്ഥാനത്തിലുള്ള അധികാരമെന്നും (territorial juridiction) വ്യക്തിഗതമായ അധികാരമെന്നും (personal juridiction) പറയാവുന്നതാണ്.
ഉദ്യോഗസംബന്ധമായ അധികാരം: ആർക്കെല്ലാം?
വിവാഹം സാധുവായി ആശീർവ്വദിക്കുന്നതിന് സ്വന്തം രൂപതയിൽ മെത്രാനും ഇടവകയിൽ ഇടവക വികാരിക്കും ഉദ്യോഗസംബന്ധമായ അധികാരമുണ്ട്. പൗരസ്ത്യ നിയമസംഹിതയിലെ 829-ാം കാനോനയും ലത്തീൻ നിയമ സംഹിതയിലെ 1109-ാം കാനോനയും നിഷ്ക്കർഷിക്കുന്നതനുസരിച്ച് ഔദ്യോഗികമായി അധികാരമേൽക്കുന്ന അന്നുമുതൽ നിയമാനുസൃതമായി ഉദ്യോഗത്തിൽ തുടരുന്നിടത്തോളം കാലം സ്ഥലത്തെ മേലദ്ധ്യക്ഷനും വികാരിക്കും തങ്ങളുടെ അതിർത്തിക്കുള്ളിൽപ്പെട്ടവരായാലും അല്ലെങ്കിലും, കക്ഷികളിലാരെങ്കിലും ഒരാൾ തൻറെ സ്വയാധികാര സഭയിൽ (church sui uris) അംഗമാണെങ്കിൽ അവരുടെ വിവാഹം തൻറെ അതിർത്തിക്കുള്ളിൽ എവിടെവച്ചും സാധുവായി ആശീർവ്വദിക്കാവുന്നതാണ് (CCEO.C829/1;CIC.1109).
അതിർത്തിക്ക് വെളിയിൽ വിവാഹം നടത്തുവാൻ അധികാരമില്ല.
സ്ഥലത്തെ മേലദ്ധ്യക്ഷനോ വികാരിക്കോ അജഗണങ്ങളുടേതാണെങ്കിൽപ്പോലും സ്വന്തം അതിർത്തിക്ക് പുറത്തുവച്ച് നടക്കുന്ന വിവാഹങ്ങൾ ആശീ ർവദിക്കാനോ ആശീർവ്വാദകർമ്മം നടത്തുവാൻ മറ്റൊരു വൈദികനെ ഏർപ്പെടുത്തുവാനോ അധികാരമില്ല.നിയമാനുസൃതമായി അധികാരം വഹിക്കുന്നിടത്തോളം കാലം സ്ഥലത്തെ മേലദ്ധ്യക്ഷനും വികാരിക്കും തങ്ങളുടെ അതിർത്തിക്കുള്ളിൽപ്പെട്ട അജഗണങ്ങളുടെ ഒരു നിശ്ചിതവിവാഹം ആശീർവ്വദിക്കാനുള്ള അധികാരം ഏത് സ്വയാധികാരസഭയിലെ വൈദികർക്കും - ലത്തീൻ സഭയിലെ വൈദികർക്കും - നൽകു വാൻ കഴിയും (CCEO.C.830/1;CIC.C.IIII/1).
അധികാരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവാഹം ആശീർവദിക്കാനുള്ള അധികാരം നൽകുന്നത് സാധുവാകണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നിയമത്തിൽ നിഷ്ക്കർഷിച്ചിട്ടുണ്ട് (CCEO.C.830/3;CIC.C.1111/2). ഇതനുസരിച്ച് വിവാഹം ആശീർവദിക്കാനുള്ള അധികാരം വ്യക്തമായി നൽകപ്പെട്ടിരിക്കണം. ഇത് നൽകേണ്ടത് ഏതെങ്കിലും ഒരു വ്യക്തിക്ക് (Priset) ആയിരിക്കുകയും വേണം. അതനുസരിച്ച് സ്ഥലത്തെ മേലദ്ധ്യക്ഷനോ വികാരിക്കോ സന്യാസസഭയുടെ സുപ്പീരിയർ നിയമിക്കുന്ന ഏതെങ്കിലും വൈദികന് എന്ന് പറഞ്ഞുകൊണ്ട് വിവാഹം ആശീർവദിക്കാനുള്ള അധികാരം നൽകാൻ പാടുള്ളതല്ല. ഒരു നിശ്ചിത വിവാഹം ആശീർവദിക്കാനുള്ള അധികാരം ഒരു നിശ്ചിത വൈദികനാണ് വ്യക്തമായി നൽകേണ്ടത്. ലത്തീൻ സഭയിൽ ഡീക്കന്മാർക്കും വിവാഹം നടത്താൻ അധികാരം നൽകാവുന്നതാണ് (CIC.1111/1). വൈദികരും ഡീക്കന്മാരും ഇല്ലാത്ത സാഹചര്യത്തിൽ അൽമായർക്കും വിവാഹം നടത്തിക്കൊടുക്കാൻ ലത്തീൻ സഭയിൽ അധികാര മുണ്ട് (CIC.C.1112). ഇത്തരം അധികാരപ്പെടുത്തൽ രേഖാമൂലമായിരിക്കണമെന്നില്ല; വാക്കാൽ പറഞ്ഞാലും മതിയാകും. വിവാഹം ആശീർവദിക്കാനുള്ള ഇത്തരം അധികാരപ്പെടുത്തൽ വിവാഹത്തിൻറെ തന്നെ സാധുതയെ ബാധിക്കുന്നതായതുകൊണ്ട് എന്തെങ്കിലും ഒരു രേഖ ഇക്കാര്യത്തിൽ ഉണ്ടാകുന്നത് അഭിലഷണീയമാണ്.
വിവാഹം ആശീർവദിക്കാനുള്ള പൊതു അധികാരം
വിവാഹം ആശീർവദിക്കാനുള്ള പൊതുഅധികാരം (General Faculty) നൽകാൻ സ്ഥലത്തെ മേലദ്ധ്യക്ഷനു മാത്രമേ കഴിയൂ (CCEO.C.830/2). ഈ അധികാരം രേഖാമൂലമാണ് നൽകേണ്ടത്. പൊതുഅധികാരമുള്ളവർക്ക് ഈ അധികാരം മറ്റൊരാൾക്ക് ഒരു നിശ്ചിത വിവാഹം ആശീർവദിക്കാനായി നൽകാവുന്നതാണ്. എന്നാൽ ഡെലിഗേറ്റ് ചെയ്ത അധികാരം മാത്രമുള്ള ആൾക്ക് ഡെലിഗേറ്റ് ചെയ്ത ആളിൻറെ വ്യക്തമായ അനുവാദം കൂടാതെ മറ്റൊരാൾക്ക് ഈ അധികാരം നൽകുവാൻ പാടില്ല.സബ്ഡെലിഗേഷൻ (subdelegation) പാടില്ല എന്നർത്ഥം (CCEO.C.988; CIC.C.137). ചുരുക്കത്തിൽ, അർപ്പിതാധികാരം (delegated power) മാത്രമുള്ളയാൾക്ക് ദാതാവിൻറെ വ്യക്തമായ അനുവാദം കൂടാതെ മറ്റൊരാളെ ഒരു നിശ്ചിതവിവാഹം ആശീർവദിക്കാനുള്ള ചുമതല വീണ്ടും നിയോഗിച്ച് നൽകാൻ പാടില്ല.
ദൈവശാസ്ത്ര മാഗസികയായ കാരുണികന്റെ 2012 ഏപ്രിൽ മാസത്തിൽ നിന്നും.
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206