We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
മര്‍ക്കോസ് 4:26-29 ല്‍ ദൈവരാജ്യസംസ്ഥാപനം ദൈവത്തിന്‍റെ മാത്രം പ്രവൃത്തിയുടെ ഫലമാണെന്നും അത് ഒരു വിത്തുമുളച്ചു വളര്‍ന്ന് കതിര്‍ചൂടുന്നതുപോലെ സുനിശ്ചിതമായും സ്വാഭാവികമായും സംഭവിക്കുമെന്നുമാണ് ഇതുവഴി യേശു പഠിപ്പിക്കുന്നത്.
4:27-29, വിതക്കാരന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നത് അവന്‍റെ അലസതയെയല്ല സൂചിപ്പിക്കുന്നത് പ്രത്യുത വിളവിന്‍റെ സുനിശ്ചിതത്വത്തെയാണ്. ഒരു വിത്തു കഴിച്ചുവച്ച് അതിനു വളരാന്‍ പറ്റിയ സാഹചര്യമൊരുക്കിയാല്‍ പിന്നെ കര്‍ഷകന് കാര്യമായി ഒന്നുംതന്നെ ചെയ്യാനില്ല. അവന്‍ വിത്തിനെക്കുറിച്ച് ആകുലപ്പെട്ട് അതിന്‍റെ ചുവട്ടില്‍ ഇരുന്നതുകൊണ്ടും യാതൊരു പ്രയോജനവുമില്ല. വിത്തിന്/ചെടിക്ക് വളവും വെള്ളവും നല്‍കാന്‍ അവനു കഴിയും. എന്നാല്‍ അതിനെക്കൊണ്ട് അവ ആഗീരണം ചെയ്യിക്കാനോ, ചെടികളെ ഫലം ചൂടിക്കാനോ കര്‍ഷകന് സാധ്യമല്ല. വിത്തിന് മുളയ്ക്കാനും ചെടിയായി മാറാനും കതിര്‍ പുറപ്പെടുവിക്കാനുമൊക്കെയുള്ള കഴിവ് ദൈവം അതില്‍ ത്തന്നെ നിക്ഷേപിച്ചിട്ടുണ്ട്. കാലക്രമത്തില്‍ അതു ഫലം ചൂടുകതന്നെചെയ്യും. അതുപോലെ താന്‍ വിതച്ച ദൈവരാജ്യത്തിന്‍റെ വിത്ത് യഥാസമയം ഫലം ചൂടുമെന്ന് യേശു പഠിപ്പിക്കുന്നു. ദൈവരാജ്യത്തിന്‍റെശുശ്രൂഷകരായ ശിഷ്യന്മാര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് ഈ സന്ദേശം. ദൈവരാജ്യത്തിന്‍റെ മഹത്വപൂര്‍ണ്ണമായ സംസ്ഥാപനം യഥാസമയം സംഭവിക്കുമെന്ന വിശ്വാസത്തോടെ വചനവിത്തുകള്‍ വിതയ്ക്കാന്‍ ഇത് അവരെ പ്രേരിപ്പിക്കുന്നു. അരിവാള്‍ വയ്ക്കുന്നു എന്ന പ്രയോഗം ജോയേല്‍ 3:13 പരാമര്‍ശിക്കുന്നതാകാം. അങ്ങനെയെങ്കില്‍ ദൈവരാജ്യത്തിന്‍റെ യുഗാന്ത്യസ്വഭാവത്തെയാണ് ഇതു ദ്യോതിപ്പിക്കുന്നത്. അരിവാള്‍ വയ്ക്കുന്നത് വിധിയെ സൂചിപ്പിക്കുന്നു.
യുഗാന്ത്യ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വിതക്കാരന്‍ ദൈവമാണ്. യുഗാന്ത്യംവരെ അവിടുന്ന് നാം ഫലം പുറപ്പെടുവിക്കാന്‍ കാത്തിരിക്കുന്നു. വിശ്വാസത്തില്‍ വളരാനുള്ള ഓരോരുത്തരുടെയും ഗൗരവപൂര്‍ണ്ണമായ ഉത്തവാദിത്വത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. വിളവുണ്ടാകുന്നതുവരെ ഉറങ്ങിയും ഉണര്‍ന്നും കഴിയുന്ന വിതക്കാരന്‍ വിളവുണ്ടായിക്കഴിയുമ്പോള്‍ ഉത്സാഹപൂര്‍വ്വം അരിവാളെടുത്തു കൊയ്യാന്‍ ഇറങ്ങുന്നതുപോലെ, യുഗാന്ത്യംവരെ മനുഷ്യന്‍ ഫലം പുറപ്പെടുവിക്കുന്നതു കാത്തിരിക്കുന്ന ദൈവം അന്ത്യദിനത്തില്‍ ശക്തമായി വിധി നടത്തും. വളരാനും ഫലം പുറപ്പെടുവിക്കുവാനുമുള്ള ശക്തി ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്നതിനാല്‍ ഫലം പുറപ്പെടുവിക്കാനുള്ള ഗൗരവമായ ഉത്തരവാദിത്വം നമുക്കുണ്ട്.
The Gospel of Mark The Self-Growing Seed (4: 26-29) catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206