We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഇതുവരെയും കണ്ടതുപോലെ വാക്കിലും പ്രവര്‍ത്തിയിലും ശക്തനായി കാണപ്പെടുന്ന യേശുവിനെ വളരെവേഗം എല്ലാവരും വിശ്വസിക്കുകയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് വായനക്കാരന്‍ സ്വാഭാവികമായും പ്രതീക്ഷിക്കും. എന്നാല്‍ അവന്‍റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ദൈവപുത്രന്‍ നിരന്തരമായ എതിര്‍പ്പിന് വിധേയനാകുന്ന കാഴ്ചയാണ് തുടര്‍ന്നുവരുന്ന അഞ്ച് സംഭവങ്ങളില്‍ നാം കാണുന്നത്. യേശുവിന്‍റെ പാപമോചന അധികാരം (2:1-12), പാപികളോടും ചുങ്കക്കാരോടുമുള്ള അവന്‍റെ സൗഹൃദം (2:13-17), യേശുവിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുന്നത് (2:18-22), യേശുവിന്‍റെ ശിഷ്യന്മാരുടെ സാബത്തു ലംഘനം (2:23-28), സാബത്തുദിവസം യേശു നല്‍കുന്ന രോഗശാന്തി (30:16) എന്നിവയാണ് എതിര്‍പ്പിനു കാരണമാകുന്ന വിഷയങ്ങള്‍. ഈ കഥകളോരോന്നും യേശുവിന്‍റെ പ്രബോധനങ്ങള്‍ വായനക്കാരന്‍റെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ പര്യാപ്തമാണ്. യേശുവില്‍ സമാഗതമായ ദൈവഭരണത്തിന്‍റെ അടയാളമായിരുന്നു ജനത്തിനു ലഭിച്ച പാപമോചനവും രോഗശാന്തിയും. പക്ഷെ അവ യേശുവിന് സമ്മാനിച്ചത് എതിര്‍പ്പും മരണവുമായിരുന്നു. റുഡോള്‍ഫ് ബുള്‍ട്ടുമന്‍റെ അഭിപ്രായത്തില്‍ ഈ എതിര്‍പ്പുകളെല്ലാം ആദിമസഭയ്ക്കുനേരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ സംഘര്‍ഷ കഥകളിലൂടെ ശിഷ്യത്വത്തെക്കുറിച്ചുതന്നെയാണ് യേശു പഠിപ്പിക്കുന്നതും. ദൈവത്തോടുള്ള കലവറയില്ലാത്ത സമര്‍പ്പണമാണ് (3:31-35) ശിഷ്യന്‍റെ മുഖമുദ്ര. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണ് സഹജീവികളോടുള്ള സഹാനുഭൂതി.
Dr. Jacob Chanikuzhi catholic malayalam the gospel of mark son of god is opposed the gospel mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206