We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഈ ഭാഗത്തെ ഈശോയുടെ വാക്കുകള്‍ മറ്റു സുവിശേഷങ്ങളില്‍ പല ഭാഗത്തായി ചിതറിക്കിടക്കുന്നതുകാണാം (മര്‍ക്കോ 4:21 = മത്താ 10:26; ലൂക്കാ 12:2. മര്‍ക്കോ 4:22=മത്താ 10:26; മര്‍ക്കോ 4:24 മത്താ 7:2; ലൂക്കാ 6:38. മര്‍ക്കോ 4:25 = മത്താ 13:12; 25:29; ലൂക്കാ 19:26). സഞ്ചാരിയായ പ്രഘോഷകനെന്ന നിലയില്‍ ഈശോയുടെ ഈ ഉപദേശങ്ങള്‍ പലപ്പോഴും പലരോടായി ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇതില്‍നിന്നു നമുക്ക് അനുമാനിക്കാനാവും.
"വിളക്ക്" ദൈവരാജ്യത്തെക്കുറിച്ച് യേശു നല്‍കിയ വെളിപാടിന്‍റെ പ്രതീകമാണ്. പ്രസ്തുത വെളിപാട് ഈശോ ശിഷ്യന്മാര്‍ക്കാണ് നല്‍കിയത്. എങ്കിലും അവര്‍ അത് തങ്ങള്‍ക്കായി മാത്രം രഹസ്യമായി സൂക്ഷിക്കാനുള്ളതല്ല. ദൈവികരാജ്യത്തെക്കുറിച്ച് തങ്ങള്‍ക്കു ലഭിച്ച വെളിപാട് അവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നതാണ് ദൈവഹിതം.
ചിലര്‍ വചനം സ്വീകരിക്കാത്തതിനേയും മറ്റുചിലര്‍ തങ്ങള്‍ സ്വീകരിച്ച വചനം നഷ്ടപ്പെടുത്തുന്നതിനെയും പരാമര്‍ശിക്കുന്ന വിതക്കാരന്‍റെ ഉപമയ്ക്കു പിന്നാലെ വിത്തിന്‍റെ ഉപമ പറഞ്ഞതിന്‍റെയര്‍ത്ഥം പ്രഘോഷണത്തോടുള്ള നിഷേധാത്മക പ്രതികരണങ്ങള്‍ പരിഗണിക്കാതെതന്നെ പ്രഘോഷണം തുടരണമെന്നാണ്. ചിലര്‍ വചനം നിരസിക്കുമെന്നത് വചനം പ്രഘോഷിക്കാതിരിക്കുന്നതിനുള്ള ഒഴികഴിവല്ല. "വിളക്ക്" യേശുവിന്‍റേയും പ്രതീകമാണ് (യോഹ 8:12). യേശുവാകുന്ന പ്രകാശത്തെ ശിഷ്യര്‍ ലോകത്തിനു നല്‍കണം.
4:22, വിലപിടിച്ച ആഭരണങ്ങളും മറ്റും രഹസ്യമായി സൂക്ഷിച്ചുവയ്ക്കാറുണ്ട്. പക്ഷേ, ആഘോഷാവസരങ്ങളില്‍ നാമതു ധരിക്കും. എന്നന്നേയ്ക്കും ഉപയോഗിക്കാതെ രഹസ്യമായി സൂക്ഷിക്കപ്പെടുന്നത് നഷ്ടപ്പെടുന്നതിനുതന്നെ തുല്യമാണ്. ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങളും ഇതുപോലെതന്നെ. തല്ക്കാലത്തേയ്ക്ക് അത് മറ്റുള്ളവരില്‍നിന്നു മറഞ്ഞിരുന്നാലും ശിഷ്യരുടെ പ്രഘോഷണത്തിലൂടെ അത് മഹത്വപൂര്‍ണ്ണമായി വെളിപ്പെടുത്തുകതന്നെ ചെയ്യും.
4:24. ഈശോ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ശ്രദ്ധയോടെ, തുറവിയോടെ, തീക്ഷ്ണതയോടെ, വിശ്വാസത്തോടെ ശിഷ്യര്‍ കേള്‍ക്കുന്നുവോ അത്രമാത്രം അവര്‍ക്ക് അതില്‍നിന്നു പ്രയോജനം ലഭിക്കും. ഒരു പടികൂടി കടന്ന് ദൈവവചനം ശ്രവിക്കാന്‍ അവരെടുക്കുന്ന ത്യാഗത്തെ അതിലംഘിക്കുന്ന അനുഗ്രഹങ്ങള്‍ ദൈവം അവരുടെമേല്‍ വര്‍ഷിക്കും.
4:25, പ്രഥമ ശ്രവണത്തില്‍ അന്യായമെന്നു തോന്നിക്കുന്നതാണ് ഈ വചനം. എങ്കിലും യഥാര്‍ത്ഥലോകത്ത് സംഭവിക്കുന്ന കാര്യംതന്നെ യാണിത്. സാമ്പത്തിക മേഖലയില്‍ പണക്കാര്‍ തങ്ങളുടെ ധനം മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിച്ച് കൂടുതല്‍ ധനികരാകുന്നതും ദരിദ്രര്‍ കൂടുതല്‍ കൂടുതല്‍ ഞെരുക്കത്തിലൂടെ കടന്നുപോകുന്നതുമാണല്ലോ സാധാരണ നാം കാണുന്നത്. ആത്മീയകാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. ദൈവികവെളിപാടു സ്വീകരിക്കാന്‍ ആഗ്രഹവും തുറവിയും സന്മനസ്സുമുള്ളവന് വചനത്തെയും അതിന്‍റെ ആന്തരികാര്‍ത്ഥത്തെയും കുറിച്ച് കൂടുതല്‍ വെളിപാടുകള്‍ ലഭിക്കും. എന്നാല്‍ വചനത്തെ നിസംഗമായി വീക്ഷിക്കുന്നവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന വെളിപാടുപോലും നഷ്ടപ്പെട്ടുപോകുന്നു.
The Gospel of Mark Do Not Hide the Lamp (4: 21-25) catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206