x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 18:1-20:31, പീഡാനുഭവ വിവരണം

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

അന്ത്യപ്രഭാഷണത്തെത്തുടര്‍ന്ന് യോഹന്നാന്‍ശ്ലീഹാ മൂന്നദ്ധ്യായങ്ങളിലായി ഈശോയുടെ മഹത്ത്വീകരണം, അതായത്, പീഡാനുഭവവും മരണവും ഉത്ഥാനവും അവതരിപ്പിക്കുന്നു. 18 ഉം 19 ഉം അദ്ധ്യായങ്ങളില്‍ ഈശോയുടെ പീഡാനുഭവവും മരണവും വിവരിക്കുമ്പോള്‍ 20-ാം അദ്ധ്യായത്തില്‍ അവിടുത്തെ ഉത്ഥാനമാണ് സുവിശേഷകന്‍ അവതരിപ്പിക്കുക. സമാന്തരസുവിശേഷങ്ങളുമായി ഈ സുവിശേഷത്തിന് മറ്റേതുഭാഗത്തെക്കാള്‍ കൂടുതല്‍ സാമ്യമുള്ളത് പീഡാനുഭവവിവരണത്തിനാണ്. സഭാപാരമ്പര്യത്തില്‍ ഏറ്റവും ആദ്യം രൂപംകൊണ്ടത് പീഡാനുഭവത്തെപ്പറ്റിയുള്ള വിവരണമായതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എങ്കിലും യോഹന്നാന്‍ശ്ലീഹായുടെയും സമാന്തരസുവിശേഷങ്ങളുടെയും വിവരണങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കണ്ടെത്താം. സമാന്തരസുവിശേഷകന്മാരില്‍നിന്നും വ്യത്യസ്തമായി, കൂടുതല്‍ പ്രതീകാത്മകവും ദൈവശാസ്ത്രപരവുമായ ഒരു സമീപനവും വിവരണവുമാണ് യോഹന്നാന്‍ സുവിശേഷകന്‍ നല്കുന്നത്.

Gospel of John 18: 1-20: 31 description of suffering catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message