We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Theres Nadupadavil On 03-Feb-2021
2 പത്രോസ് 2:1-22, വ്യാജപ്രവാചകരും വിനാശവും
തങ്ങളുടെ ക്രിസ്തീയ വിളിയെക്കുറിച്ച് അവബോധമില്ലാത്തവര്‍ മറ്റാരുടെ വിളിയിലും വീണുപോകും. ഇതു തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസികളെ തങ്ങളുടെ വിളിയിലും വിശ്വാസത്തിലും ഉറപ്പിക്കുന്നതിനു നല്കുന്ന ഉപദേശത്തെ തന്റെ സാക്ഷ്യംകൊണ്ട് ആധികാരികമാക്കിയ ശേഷം വ്യാജപ്രബോധകര്ക്കും പ്രബോധനങ്ങള്ക്കുമെതിരേ ജാഗരൂക ത പാലിക്കുവാന്‍ ആവശ്യപ്പെടുന്നതാണ് രണ്ടാമധ്യായത്തില്‍ കാണുക.
ഈ ഭാഗത്തിനു യൂദാസിന്റെ ലേഖനവുമായുള്ള സാമ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. യൂദാസ് (വാ. 4-13) പത്രോസിന്റെ രണ്ടാംലേഖനത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അതല്ല, മറിച്ച്, 2 പത്രോസ് യൂദാസിന്റെ ലേഖനത്തോടു കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള വാദം പണ്ഡിത ലോകത്ത് സാധാരണമാണ്. രണ്ടുപേരും ഏതെങ്കിലും പൊതുവായ രേഖയെ അടിസ്ഥാനമാക്കി സ്വതന്ത്രമായ ഭാഷ്യം നല്കിയതാണെന്നു വിചാരിക്കുകയേ തരമുള്ളൂ.
ഈ അധ്യായത്തെ മൂന്നുഭാഗങ്ങളായി തിരിക്കാവുന്നതാണ്. വ്യാജോ പദേഷ്ടാക്കള് എന്നുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടു തുടങ്ങുന്ന ആദ്യഭാഗം (വാ. 1-3) അവരെക്കുറിച്ചു മാത്രം പറയുന്ന ഈ ഭാഗത്തിന് ഒരാമുഖമായിരിക്കുന്നു. തുടര്‍ന്നുവരുന്ന ഭാഗം വ്യാജപ്രവാചകര്‍ക്കു ലഭിച്ച ശിക്ഷയെക്കുറിച്ച് പഴയ നിയമചരിത്രത്തില്നിന്ന് വിവരിക്കുന്ന താണ് (വാ. 4-10a). അവസാനഭാഗം വ്യാജപ്രവാചകരുടെ ഹീനസ്വഭാവ ത്തെ വെളിവാക്കുന്നതാണ് (വാ. 10b-22).
2 Peter 2: 1-22 false prophets and destruction Dr. Theres Nadupadavil articles of saint peter in malayalam bible peter catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206