x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

1 പത്രോസ് 2:18-3:7, കുടുംബത്തിലെ കടമകള്‍

Authored by : Mar. Joseph Pamplani On 03-Feb-2021

1 പത്രോസ് 2:18-3:7, കുടുംബത്തിലെ കടമകള്‍

ക്രൈസ്തവ ജീവിതത്തിലെ പെരുമാറ്റ മര്യാദകള്‍ അവതരിപ്പിക്കുന്നതാണ് ഈ വചനഭാഗം. ഈ വാക്യങ്ങളെ മൂന്നായി തരംതിരിക്കാം.

  1. ക്രൈസ്തവരായ അടിമകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (2:18-28)
  2. ഭാര്യമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (3:1-6)
  3. ഭര്‍ത്താക്കന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ (3:7)

ഇത്തരത്തിലുള്ള ഗാര്‍ഹിക പെരുമാറ്റ സംഹിതകള്‍ ഉള്‍ക്കൊള്ളുന്ന വിവരണങ്ങള്‍ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ സര്‍വ്വസാധാരണമായി കാണാവുന്നതാണ് (കൊളോ 3:18-4:1; എഫേ 5:22-6:9; 1 തിമോ 2:8-15; 6:1-2; തീത്തോ 2:1-10). എന്നാല്‍ പൗലോസ് ശ്ലീഹാ പലപ്പോഴും അടിമകള്‍ക്കെന്നതുപോലെ യജമാനന്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പത്രോസിന്‍റെ ഒന്നാം ലേഖനമാകട്ടെ അടിമകളെ മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ.

2:18-28, അടിമകള്‍ക്കുള്ള ഉപദേശമായി നല്‍കപ്പെടുന്ന ഈ ഭാഗം 2:13 ല്‍ അധികാരികള്‍ക്കു വിധേയരായി ജീവിക്കാനുള്ള ഉപദേശത്തിന്‍റെ ഭാഗമായി മനസ്സിലാക്കാവുന്നതാണ്. അടിമകളായ വിശ്വാസികള്‍ തങ്ങളുടെ യജമാനന്‍മാരില്‍നിന്നും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെയും പീഡനങ്ങളെയുംകുറിച്ച് ലേഖന കര്‍ത്താവിന് വ്യക്തമായ അറിവുണ്ട്. ക്രിസ്തുവിന്‍റെ കുരിശിലെ സഹനങ്ങള്‍ എത്രമേല്‍ അന്യായമായിരുന്നു എന്നു ചിന്തിച്ചുകൊണ്ട് തങ്ങളുടെ സഹനങ്ങളെ ക്രിസ്തുവിന്‍റെ സഹനത്തില്‍ പങ്കുചേരാനുള്ള ക്ഷണമായി മനസ്സിലാക്കാനാണ് അപ്പസ്തോലന്‍ ആഹ്വാനം ചെയ്യുന്നത്. ഏശയ്യാ 53 ലെ സഹനദാസന്‍റെ ചിത്രം മനസ്സില്‍ കണ്ടു കൊണ്ടാണ് ലേഖനകര്‍ത്താവ് ഈ ഉപദേശങ്ങള്‍ നല്‍കുന്നത് എന്ന് അനുമാനിക്കാം.

അടിമകള്‍ക്കുള്ള ഉപദേശങ്ങള്‍ നല്‍കപ്പെടുന്ന പുതിയനിയമത്തിലെ ഇതരഭാഗങ്ങളിലെന്നപോലെ (1 കോറി 7:21; എഫേ 6:5-8; കൊളോ 3:22-25) ഈ ലേഖനത്തിലും അടിമ വ്യവസ്ഥിതിയെ ഒരു സാമൂഹിക തിന്മയായി അഭിമുഖീകരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന്‍റെ യഥാര്‍ത്ഥ കാരണം അറിയണമെങ്കില്‍ ബൈബിള്‍ കാലഘട്ടത്തിലെ അടിമവ്യവസ്ഥിതിയുടെ ഒരു യഥാര്‍ത്ഥ ചിത്രം ഗ്രഹിക്കേണ്ടതുണ്ട്.

1 Peter 2: 18-3: 7 Family responsibilities Mar. Joseph Pamplani articles of peter peter bible catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message