x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

മാർപാപ്പായെയും മെത്രാന്മാരെയും പിതാവ് എന്ന് വിളിക്കുന്നത് വചനവിരുദ്ധമാണോ?

Authored by : Fr. George Panamthottam CMI On 18-Oct-2022

"ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്ന് വിളിക്കരുത്, എന്തെന്നാൽ നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ, സ്വർഗ്ഗസ്ഥനായ പിതാവ്, നിങ്ങൾ നേതാക്കന്മാരെന്നും വിളിക്കപ്പെടരുത്. എന്തെന്നാൽ, ക്രിസ്തുവാണു നിങ്ങളുടെ ഏക നേതാവ്" (മത്തായി 23:9). ഈ തിരുവചനപ്രകാരം കത്തോലിക്കർ മാർപാപ്പയെയും മെത്രാന്മാരെയും “പിതാവ്" എന്ന് വിളിക്കുന്നത് വചനവിരുദ്ധമാണോ? സ്വർഗ്ഗസ്ഥനായ പിതാവിനെയല്ലാത “പിതാവ്” എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണോ ഈ വചനത്തിന്റെ അർത്ഥം? അങ്ങനെയെങ്കിൽ, മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിളിക്കുവാൻ നമുക്കാവില്ലല്ലോ. ജന്മം നൽകിയ സ്വന്തം അപ്പനെ പിതാവെന്നോ പിതാവെന്ന അർത്ഥമുള്ള അപ്പനെന്നോ വിളിക്കാൻ കഴിയില്ലല്ലോ.

ക്രിസ്തുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: "നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചു എങ്കിലും അവർ മരിച്ചു" (യോഹ. 6:49). ക്രിസ്തു ഇവിടെ പിതാവെന്ന വാക്ക് ഉപയോഗിച്ചത് സ്വർഗ്ഗസ്ഥനായ പിതാവിനെക്കുറിച്ചല്ലല്ലോ. “എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയിൽ നിങ്ങളുടെ പിതാവായ അബ്രാഹാം ആനന്ദിച്ചു" (യോഹ. 8:56). ഇവിടെ, ക്രിസ്തു അബ്രാഹത്തെ പിതാവെന്നു വിളിക്കുന്നു. മത്തായി 23:9 വചനത്തിന്റെ ശരിയായ അർത്ഥമെന്താണ്? ഈ ഭൂമിയിൽ സ്വർഗ്ഗസ്ഥനായ പിതാവിനെയല്ലാതെ ആരെയും പിതാവേ എന്നവിളിക്കരുത് എന്നല്ല. പിന്നെയോ, ദൈവതുല്യമായി ആരെയും പിതാവെന്ന് വിളിക്കരുത് എന്നാണു വചനം അർഥമാക്കുന്നത്. കത്തോലിക്കർ മാർപാപ്പായെയും മെത്രാന്മാരെയും പിതാവ് എന്നു വിളിക്കുന്നത്, അവർ ദൈവമാണെന്ന് കരുതിയല്ല. ദൈവത്താൽ നൽകപ്പെട്ട ആത്മീയ പിതൃത്വം അവർക്കുള്ളതു കൊണ്ടാണ്. വിശുദ്ധ പൗലോസ് പറയുന്നു: “നിങ്ങൾക്ക് ഉപദേഷ്ടാക്കൾ ഉണ്ടായിരിക്കാം. എന്നാൽ പിതാക്കന്മാർ അധികമില്ല" (1 കോറി 4:15). “എന്റെ കാരാഗൃഹ വാസകാലത്ത് ഞാൻ അവനു പിതാവായി” (ഫിലെ 1:10). ആത്മീയ പിതൃത്വമാണ് വിശുദ്ധ പൗലോസ് ഇവിടെ അർത്ഥമാക്കുന്നതെന്നു വ്യക്തമാണ്. ആത്മീയ പിതൃത്വം കത്തലിക്കാ സഭയിൽ പാരമ്പര്യത്തിലൂടെ ലഭിക്കുന്നതാണ്. ക്രിസ്തുവിന്റെ കൈവെയ്പ് തലമുറകളിലൂടെ പകർന്നു കിട്ടിയതാണ്. അതിനാൽ, കത്തോലിക്കർ മാർപാപ്പയെയും മെത്രാന്മാരെയും പിതാവെന്ന് വിളിക്കുന്നത് വചന വിരുദ്ധമല്ല, അത് തിരുവചന പാരമ്പര്യമാണ്.

Living faith series : 7 (ചോദ്യം:7)

മാർപാപ്പായെയും മെത്രാന്മാരെയും പിതാവ് എന്ന് വിളിക്കുന്നത് വചനവിരുദ്ധമാണോ? Fr. George Panamthottam CMI ഫിലെ 1:10 Living faith series : 7 (ചോദ്യം:7) Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message