We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
കത്തോലിക്കാസഭയിൽ വൈദികർ ഏഴ് കൂദാശകൾ സ്വീകരിക്കാറില്ല. ഏഴ് കൂദാശകൾ സ്വീകരിച്ച വൈദികരുണ്ട്. വൈദികനായതിനുശേഷം വിവാഹം എന്ന കൂദാശ സഭ അനുവദിക്കാറില്ല. എന്നാൽ കത്തോലിക്കാസഭയിൽതന്നെ ചില വ്യക്തിസഭകളിൽ പൗരാഹിത്യത്തിനുമുമ്പ് വിവാഹം കഴിക്കുകയും അതിനുശേഷം പൗരോഹിത്യം സ്വീകരിക്കുകയും ചെയ്യുന്ന പതിവുണ്ട്, പല അകത്തോലിക്കാസഭകളും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. പൗരോഹിത്യവും വിവാഹവും ഒരുമിച്ചു വേണ്ട എന്നത് സഭയുടെ തീരുമാനമാണ്; അത് യേശുവിന്റെ കല്പനയുടെ ഭാഗമല്ല ആദ്യനൂറ്റാണ്ടുകളിൽ വൈദികർ വിവാഹിതരായിരുന്നു. പല കാരണങ്ങൾ കൊണ്ടാണ് കത്തോലിക്കാസഭ വ്യത്യസ്തമായ തീരുമാനമെടുത്തത്. യേശുവിന്റെ സ്ഥാനക്കാരനാണ് പുരോഹിതൻ. അതുകൊണ്ട് യേശു ഒരു ബ്രഹ്മചാരിയായിരുന്നതുപോലെ യേശുവിന്റെ സ്ഥാനക്കാരനും ബ്രഹ്മചാരിയായിരിക്കുന്നതാണ് ഉചിതം എന്ന ചിന്തയുണ്ടായി. മാത്രമല്ല അജപാലനം സംബന്ധിച്ച് മറ്റൊരു പ്രായോഗിക വിചാരവുമുണ്ടായി. 24 മണിക്കൂറും സഭയ്ക്കുവേണ്ടി ശുശ്രൂഷചെയ്യണമെങ്കിൽ സ്വന്തമായി ഒരു കുടുംബമില്ലാതെ ജീവിക്കുന്നതാണ് ജനങ്ങൾക്കും സഭയ്ക്കും നല്ലത്. 12 -ാം നൂറ്റാണ്ടുവരെ സീറോമലബാർ സഭയിലും പുരോഹിതർ വിവാഹിതരായിരുന്നു.
സഭയ്ക്ക് വിവാഹത്തോട് എതിർപ്പുകൾ ഉണ്ടായതുകൊണ്ടല്ല ഇതിൽ വ്യതിയാനം വരുത്തിയത്. മറിച്ച് സഭയിൽ കൂടുതൽ ശുശ്രൂഷ ചെയ്യാനുള്ള സൗകര്യത്തെ ഉദ്ദേശിച്ചാണ് വൈദികർ വിവാഹിതരാകേണ്ട എന്നും, ബ്രഹ്മചര്യം പാലിക്കാൻ സാധിക്കുമെന്നു ബോധ്യമുള്ളവർ മാത്രം കത്തോലിക്കാകവ്യ വൈദിത്തിയിലേക്ക് വന്നാൽ മതി എന്നും സഭ തീരുമാനിച്ചത്. കർത്താവിനു വേണ്ടി പൂർണമായി ശുശ്രൂഷചെയ്യുന്നവർക്ക് കുടുംബപ്രാരാബ്ധങ്ങളുണ്ടെങ്കിൽ ആ ശുശ്രൂഷ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകും. ചോദ്യത്തിന് ഉത്തരം ഇതാണ്: സാധാരണ രീതിയിൽ വൈദികർ ഏഴു കൂദാശകൾ സ്വീകരിക്കുന്നില്ല ; അഥവാ സ്വീകരിക്കുന്നുണ്ടെങ്കിൽ , വിവാഹം സ്വീകരിച്ചതിനു ശേഷമേ പൗരോഹിത്യം സ്വീകരിക്കുന്നുള്ളു. അടുത്തകാലത്ത് സീറോമലബാർ സഭയിലും വിവാഹിതരായ ചില വ്യക്തികൾ പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്. ഭാര്യയോടും മക്കളോടുമുള്ള ഉത്തരവാദിത്വങ്ങളെല്ലാം നിർവ്വഹിച്ച വ്യക്തി , ഭാര്യയുടെ മരണശേഷം സഭയിൽ പൗരോഹിത്യശുശൂഷ നിർവ്വഹിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ, മാർപാപ്പയുടെ പ്രത്യേക അനുവാദത്തോടെ പൗരോഹിത്യം സ്വീകരിക്കാനുള്ള അനുവാദം കൊടുക്കാവുന്നതാണ്. എന്നാൽ, മുകളിൽ സൂചിപ്പിച്ചതുപോലെ, പൗരോഹിത്യം സ്വീകരിച്ചതിനുശേഷം വിവാഹം അനുവദിക്കുന്ന പതിവ് ഇല്ല.
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
sacraments priest and sacraments Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206