x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

തൊഴിൽ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെക്കുറിച്ച് സഭയുടെ സാമൂഹിക സിദ്ധാന്തം എന്തു പറയുന്നു?

Authored by : Congregation for Doctrine of Faith On 09-Aug-2022

ദൈവം നമുക്കു തന്ന ഒരു കടമയാണ് തൊഴിൽ. പൊതുവായ ഒരു പരിശ്രമം വഴി അവിടത്തെ സൃഷ്ടികർമ്മം നാം തുടരണമെന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. “ഏദൻ തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി” (ഉത് 2:15). മിക്ക മനുഷ്യരെ സംബന്ധിച്ചും തൊഴിൽ ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. തൊഴിലില്ലായ്മ ഗൗരവമുള്ള ഒരു ദൗർഭാഗ്യമാണ്. അത് ദൃഢചിത്തതയോടെ കൈകാര്യം ചെയ്യണം.

തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന പലർക്കും ഇന്നു തൊഴിൽ കിട്ടുന്നില്ല. “തൊഴിലിൽ മാത്രം വ്യാപൃതരാകുന്നവരും" (Workaholics) ഇന്നുണ്ട്. അവർ തൊഴിലിൽ മുഴുകിയിരിക്കുന്നു. ദൈവത്തിനോ സഹജീവികൾക്കോ വേണ്ടി ചെലവഴിക്കാൻ അവർക്ക് ഒട്ടും സമയമില്ല. ചിലർക്ക് ലഭിക്കുന്ന കൂലികൊണ്ട് തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബത്തെയും കഷ്ടിച്ചു തീറ്റിപ്പോറ്റാനേ കഴിയുന്നുള്ളൂ. അതേ സമയം മറ്റു ചിലർ ഭാവനാതീതമായ സുഖഭോഗങ്ങളോടെ ജീവിക്കാൻ വേണ്ടത്ര സമ്പാദിക്കുന്നു. തൊഴിൽ അതിൽത്തന്നെ ഒരു ലക്ഷ്യമല്ല. പിന്നെയോ, മാനുഷികമായ ഒരു സമൂഹത്തിൻ്റെ വികസനത്തിനു സഹായം ചെയ്യാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാ മനുഷ്യർക്കും സജീവമായി സഹകരിക്കാവുന്നതും നേടുന്ന ഐശ്വര്യത്തിൽ എല്ലാവർക്കും പങ്കുചേരാവുന്നതുമായ ഒരു സാമ്പത്തിക ക്രമത്തിനായി കത്തോലിക്കാ സാമൂഹിക പ്രബോധനം സ്വയം സമർപ്പിക്കുന്നത്. മഹത്ത്വത്തോടെ ജീവിക്കാൻ ആവശ്യമായ നീതിയുക്തമായ കൂലി നല്കണമെന്ന് അത് ഊന്നിപ്പറയുന്നു. മിതത്വം, ഐക്യദാർഢ്യം, പങ്കുവയ്ക്കൽ എന്നീ സദ്ഗുണങ്ങൾ അഭ്യസിക്കാൻ സമ്പന്നരോട് അത് ആഹ്വാനം ചെയ്യുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 444)

തൊഴിൽ തൊഴിലില്ലായ്മ labor unemployment കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 444 തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെക്കുറിച്ച് സഭയുടെ സാമൂഹിക സിദ്ധാന്തം എന്തു പറയുന്നു? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message