x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ക്രൈസ്തവ പ്രാർത്ഥനയുടെ സവിശേഷതകൾ ഏതെല്ലാമാണ്?

Authored by : Congregation for Doctrine of Faith On 21-Jul-2022

വിശ്വാസം, ശരണം, സ്നേഹം എന്നിവയുടെ മനോഭാവത്തിലുള്ള പ്രാർത്ഥനയാണ് ക്രൈസ്തവ പ്രാർത്ഥന. അതു സ്ഥിരോത്സാഹത്തോടെയുള്ളതും ദൈവേഷ്ടത്തിനു സ്വയം കീഴടങ്ങുന്നതുമാണ്. 

ക്രൈസ്തവനെപ്പോലെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തി, ആ നിമിഷത്തിൽത്തന്നെ തന്നിൽ നിന്നു പുറത്തുവരുകയും കർത്താവായ ഏക ദൈവത്തിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന മനോഭാവത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. അതേ സമയം അയാൾ തന്‍റെ പ്രത്യാശയെല്ലാം ദൈവത്തിൽ പ്രതിഷ്ഠിക്കുന്നു. അവിടന്ന് തന്നെ ശ്രവിക്കുകയും മനസ്സിലാക്കുകയും സ്വീകരിക്കുകയും പൂർണനാക്കുകയും ചെയ്യുമെന്നു പ്രത്യാശിക്കുന്നു. വിശുദ്ധ ജോൺ ബോസ്കോ ഒരിക്കൽ ഇങ്ങനെ പറഞ്ഞു. “ദൈവഹിതം അറിയാൻ മൂന്നു കാര്യങ്ങൾ ആവശ്യമാണ്. പ്രാർത്ഥന, കാത്തിരിക്കൽ, ആലോചന സ്വീകരിക്കൽ". അവസാനമായി, ക്രൈസ്തവ പ്രാർത്ഥന എപ്പോഴും സ്നേഹത്തിന്റെ ഒരു പ്രകടനമാണ്. ആ സ്നേഹമാകട്ടെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു വരുന്നതും ദൈവിക സ്നേഹം അന്വേഷിക്കുന്നതുമാണ്.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 493

catechism of the catholic church characteristics of Christian prayer faith hope and charity St. John Bosco മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOUCAT493 ക്രൈസ്തവ പ്രാർത്ഥനയുടെ സവിശേഷതകൾ ഏതെല്ലാമാണ്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message