We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Government of India On 28-May-2021
സംയോജിത ശിശുസംരക്ഷണ പദ്ധതി
(Integrated Child Protection Scheme)
സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ ശിശുസംരക്ഷണ പദ്ധതികളും സംവിധാനങ്ങളും ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രവനിതാശിശുവികസന വകുപ്പ് പുതുതായി ആവിഷ്കരിച്ച പദ്ധതിയാണ് സംയോജിതശിശുസംരക്ഷണ പദ്ധതിയാണ് സംയോജിത ശിശുസംരക്ഷണ പദ്ധതി (Integrated Child Protection Scheme). ബാലനീതി നിയമം 2015 ന്‍റെയും അനുബന്ധ നിയമങ്ങളുടെയും പഞ്ചായത്ത് തലം വരെയുള്ള നടത്തിപ്പ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു. സംസ്ഥാനതലത്തില്‍ സാമൂഹ്യനീതി വകുപ്പ് മുഖേന നടത്തുന്ന പദ്ധതിക്കായി സംയോജിത ശിശുസംരക്ഷണ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ആസ്ഥാനം തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ജില്ലയിലും ജില്ലാ ശിശുസംരക്ഷണയൂണിറ്റുകള്‍ (District Child Protection Unit) എന്ന പേരില്‍ പ്രത്യേക ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഓഫീസ് നടത്തിപ്പിനും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും ഇടപെടലിനുമായി ലീഗല്‍ കം പ്രോബേഷന്‍ ഓഫീസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍), പ്രൊട്ടക്ഷന്‍ ഓഫീസര്‍ (നോണ്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍), രണ്ട് സോഷ്യല്‍വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍, അക്കൗണ്ടന്‍റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ പത്ത് ജീവനക്കാരുണ്ട്.
ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും പ്രവര്‍ത്തിക്കുന്ന സംരക്ഷണ കമ്മിറ്റികള്‍ അതാത് മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ബ്ലോക്ക്തല കമ്മിറ്റി കണ്‍വീനര്‍ ശിശുവികസന പദ്ധതി ഓഫീസറും പഞ്ചായത്ത്തല കമ്മിറ്റി കണ്‍വീനര്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുമാണ്. 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ഇരകളായും സാക്ഷികളായും എത്തുന്ന കുട്ടികള്‍, ഏതെങ്കിലും തരത്തില്‍ അക്രമത്തിനിരയാകുന്ന കുട്ടികള്‍, ഭിന്ന ശേഷിയുള്ള കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മാതാപിതാക്കള്‍ക്ക് ശേഷിയില്ലാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍, തീര്‍ത്തും അനാഥരായ കുട്ടികള്‍ തുടങ്ങി പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ഓരോ കുട്ടിയുടെയും വ്യക്തിഗത ശ്രദ്ധാ പദ്ധതി (Individual Care Plan) തയ്യാറാക്കി ഇടപെടുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ രീതി. കുട്ടിയെ കുടുംബത്തിലും സമൂഹത്തിലും നിലനിര്‍ത്തിക്കൊണ്ടുള്ള പുനരധിവാസത്തിനാണ് പദ്ധതി പ്രാധാന്യം നല്‍കുന്നത്. അതിനായി കുടുംബത്തില്‍തന്നെ നിര്‍ത്തി സ്പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കല്‍, ദത്തുകൊടുക്കല്‍, ബന്ധുക്കള്‍ക്ക് രക്ഷകര്‍തൃത്വമേല്‍പ്പിക്കല്‍, പോറ്റിവളര്‍ത്തല്‍ (Foster Care) തുടങ്ങിയ പുനരധിവാസരീതികള്‍ക്ക് പ്രാഥമിക പരിഗണന നല്‍കിവരുന്നു. കുട്ടികള്‍ക്കായുള്ള സ്ഥാപനങ്ങളെ അവസാനത്തെ അത്താണി (Last Resort) എന്ന നിലയില്‍ മാത്രമേ പദ്ധതി പരിഗണിക്കുന്നുള്ളു.
integrated child care plan Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206