We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യുഗാന്ത്യാഗമനാരംഭത്തിന്റെ അടയാളങ്ങള്‍ വെളിപ്പെടുത്തിയശേഷം ഇപ്പോള്‍ യുഗാന്ത്യത്തില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ ശിഷ്യര്‍ക്ക് യേശു പറഞ്ഞുകൊടുക്കുകയാണ്.
13:14, യുഗാന്ത്യത്തിന്റെ യഥാര്‍ത്ഥ അടയാളം വിനാശത്തിന്റെ അശുദ്ധലക്ഷണത്തിന്റെ പ്രത്യക്ഷപ്പെടല്‍ ആണ് (ദാനി 9:27; 11:31; 12:11; മത്താ 24:15). ആത്യന്തികമായി ഇത് അന്തിക്രിസ്തുവിനെയാകാം സൂചിപ്പിക്കുന്നത്. സിറിയന്‍ രാജാവായ അന്തിയോക്കസ് എപ്പിഫാനസ് ജറുസലേം ദേവാലയത്തില്‍ സേവൂസ് ദേവനുവേണ്ടി ബലിപീഠം പണിത് അവിടെ പന്നിമാംസം അര്‍പ്പിച്ചത് മുന്‍കാലത്തു സംഭവിച്ച അശുദ്ധ ലക്ഷണമായിരുന്നു (1 മക്ക 1:41-64; 6:7).
യഹൂദ തീവ്രവാദികള്‍ എ.ഡി. 67-68 ല്‍ ജറുസലേം ദേവാലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഫാന്നിയെ പ്രധാനപുരോഹിതനായി നിയമിച്ചപ്പോള്‍ യഹൂദക്രിസ്ത്യാനികള്‍ ജറുസലെമില്‍നിന്ന് "പെല്ല" യിലേയ്ക്കു പലായനം ചെയ്തിരുന്നു. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പലായനത്തിന്റെ മാതൃകയായി ഇതുമാറി.
13:15-18, വിനാശത്തിന്റെ അശുദ്ധലക്ഷണം ജനങ്ങളുടെ ഉടനടിയുള്ള പലായനം നിര്‍ബന്ധിതമാക്കുന്ന ഒന്നായിരിക്കും.
ശൈത്യകാലം ഫലമില്ലാത്ത കാലവും സാബത്ത് പ്രവര്‍ത്തനരഹിതമായ സമയവുമാണ്. നിന്നില്‍ ഫലങ്ങളില്ലാത്തപ്പോഴും നീ പ്രവര്ത്തനരഹിതനായിരിക്കുമ്പോഴും നീ പിടിക്കപ്പെടാതിരിക്കട്ടെ. (എഫ്രേം).
13:19, ജറുസലെമിന്റെ നാശത്തില്മാത്രം ഒതുങ്ങാത്ത കഷ്ടതകളായിരിക്കും യുഗാന്ത്യത്തിന്റെ ലക്ഷണം.
13:20, വിശ്വാസികളോടുള്ള ദൈവത്തിന്റെ കരുതലും സ്നേഹവുമാണ് ദുരിതകാലഘട്ടം ചുരുക്കുന്നതില്‍ പ്രകടമാകുന്നത്.
13:21-23, വ്യാജമിശിഹാമാരെക്കുറിച്ചുള്ള മുന്നറിയിപ്പ് യേശു ആവര്‍ത്തിക്കുന്നത് (5-6) അവര്‍ അത്രമാത്രം അപകടകാരികളായതുകൊണ്ടാണ്. അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചുകൊണ്ടുപോലും തിരഞ്ഞെടുക്കപ്പെട്ടവരെ അവര്‍ വഴിതെറ്റിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് (2 തിമോ 3:1-15) വിശ്വാസികള്‍ ജാഗ്രതയുള്ളവരായിരിക്കണം.
the-gospel-of-mark-terrible-disasters Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206