We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 05-Feb-2021
എട്ടാം വാക്യത്തോടെ മര്‍ക്കോസിന്‍റെ സുവിശേഷം അവസാനിക്കുന്നുവെന്ന് ചിന്തിക്കുന്ന പണ്ഡിതരില്‍ പലരുടെയും അഭിപ്രായത്തില്‍ 9-20 വരെയുള്ള വാക്യങ്ങള്‍ ആദിമസഭ കൂട്ടിച്ചേര്‍ത്തതാണ്. ലൂക്കായുടെ സുവിശേഷം 24-ാം അദ്ധ്യായത്തിലെയും യോഹന്നാന്‍റെ സുവിശേഷത്തിലെ പ്രത്യക്ഷീകരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ നടന്നിട്ടുള്ളത്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ കൂടുതല്‍ ഉചിതമായ ഒരു ഉപസംഹാരം നല്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ഇതു ചെയ്തത്. മര്‍ക്കോസ് എഴുതിയ സുവിശേഷം 8-ാം വാക്യത്തോടെ അവസാനിച്ചിരിക്കാം എന്നതിന് 9-20 വാക്യങ്ങള്‍ ദൈവനിവേശിതമല്ലെന്നര്‍ത്ഥമില്ല. ഈ സുവിശേഷം ഇന്നു നമുക്കു ലഭ്യമായിരി ക്കുന്ന രീതിയില്‍ പൂര്‍ണ്ണമായും ദൈവനിവേശിതമാണെന്നു സഭ പഠിപ്പിക്കുന്നു.
ചില കയ്യെഴുത്തുപ്രതികളില്‍ (ഉദാ. 083/099) 8-ാം വാക്യത്തിനുശേഷം താഴെപ്പറയുന്ന വാക്യംകൂടി കാണുന്നു: "തങ്ങളോടു പറയപ്പെട്ട കാര്യങ്ങളെല്ലാം അവര്‍ പത്രോസിനെയും അവനോടു കൂടെയുണ്ടായിരുന്നവരെയും ചുരുക്കമായി അറിയിച്ചു. അതിനുശേഷം യേശുതന്നെ നിത്യരക്ഷയുടെ പരിശുദ്ധവും അനശ്വരവുമായ പ്രഖ്യാപനം അവര്‍ മുഖേന കിഴക്കു മുതല്‍ പടിഞ്ഞാറുവരെ എത്തിച്ചു ആമ്മേന്‍." പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഈ വാക്യം മര്‍ക്കോസിന്‍റെ സുവിശേഷത്തിന് ഹ്രസ്വമായ ഒരു ഉപസംഹാരം നല്കുന്നു.
ഉത്ഥാനാനന്തര പ്രത്യക്ഷീകരണങ്ങള്‍: ചില കയ്യെഴുത്തുപ്രതികള്‍ 9-20 വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് മര്‍ക്കോസിന്‍റെ സുവിശേഷത്തിന് ദീര്‍ഘമായ ഒരു ഉപസംഹാരം നല്കിയിരിക്കുന്നു. യേശുവിന്‍റെ 3 ഉത്ഥാനാനന്തര പ്രത്യക്ഷീകരണങ്ങളാണ് ഇതിന്‍റെ ഉള്ളടക്കം.
The Gospel of Mark appears to the disciples (16: 9-20) Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206