We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021
അടയാളങ്ങള്‍ കണ്ടതുകൊണ്ടാണ് നിക്കൊദേമോസ് ഈശോയില്‍ വിശ്വസിക്കുന്നത് (3:2). അടയാളങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശ്വാസം ബൗദ്ധികം മാത്രമാണ്. അത് അതില്‍ത്തന്നെ അപൂര്‍ണ്ണമാണ്. വെറും ബൗദ്ധികതലത്തിലുള്ള ഈ വിശ്വാസം ഈശോ അംഗീകരിക്കുന്നില്ല. രണ്ടാം അദ്ധ്യായത്തിലെ അവസാനവാക്കുകള്‍ ഇതു സൂചിപ്പിക്കുന്നുണ്ട്: "പെസഹാ തിരുനാളിന് അവന്‍ ജറുസലേമില്‍ ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്‍റെ നാമത്തില്‍ വിശ്വസിച്ചു. ഈശോയാകട്ടെ, അവരെ വിശ്വസിച്ചില്ല" (2:23-24). വെറും ബൗദ്ധികതലത്തിലുള്ള വിശ്വാസം യഥാര്‍ത്ഥവിശ്വാസമല്ല.
രണ്ടാം അദ്ധ്യായത്തിന്‍റെ അവസാനഭാഗത്ത് ഈശോയില്‍ വിശ്വസിച്ച അനേകരെ കാണുന്നുണ്ട്. നിക്കൊദേമോസ് അവരിലൊരാളാണ്. നിക്കൊദേമോസ് ഈശോയെ തേടിയെത്തുന്നത് രാത്രിയിലാണ്. 'രാത്രി' അല്ലെങ്കില്‍ 'ഇരുട്ട്' എന്ന പ്രയോഗം യോഹന്നാന്‍ സുവിശേഷകന്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നതാണ്. രാത്രി അപൂര്‍ണ്ണമായ, ബൗദ്ധികമായ വിശ്വാസത്തെ അല്ലെങ്കില്‍ തിന്മയുടെ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. ഈശോയെ ഒറ്റിക്കൊടുത്ത യൂദാസിനെക്കുറിച്ച് പറയുമ്പോള്‍ ഈ പ്രയോഗം നടത്തുന്നുണ്ട്: "ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവന്‍ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു" (13:30). പുറത്തുപോയി യൂദാസ് ചെയ്തത് വലിയ തിന്മയുടെ പ്രവൃത്തിയാണ്. എന്നാല്‍, നിക്കൊദേമോസ് ഇരുട്ടില്‍നിന്ന് പ്രകാശമായ ഈശോയിലേക്കു വരുന്നു. ഇത് അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്കുള്ള ഒരു യാത്രയാണ്. ഈശോ ലോകത്തിന്‍റെ പ്രകാശമാണ് - സര്‍വ്വ അന്ധകാരത്തെയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രകാശം. ഇതുതന്നെയാണ് അവിടുന്ന് പ്രഖ്യാപനം ചെയ്തതും: "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും" (യോഹ 8:12).
Gospel of John: 23-3: 2 Imperfect faith catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206