x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

മാമ്മോദീസ സ്വീകരിച്ചാൽ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുളേളാ ?

Authored by : Syro Malabar catechetical commission On 02-Jun-2021

മേൽപറഞ്ഞ ചോദ്യത്തിന് വളരെ കൃത്യമായ ഉത്തരം രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭയെപ്പറ്റിയുള്ള പ്രമാണരേഖയിൽ നല്കിയിട്ടുണ്ട് . “ സ്വന്തം കുറ്റത്താലല്ലാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതെസമയം ആത്മാർത്ഥ ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്ക് അനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാൻ സാധിക്കും ' എന്നാണ് കത്തോലിക്കാസഭയുടെ ഔദ്യോഗികമായ പ്രബോധനം ( തിരുസഭ .16 ) .

യേശുവാണ് ഏകരക്ഷകനെന്നറിയുകയും , ജൻമപാപവും കർമ്മപാപവും ഉണ്ടെങ്കിൽ അതു നീക്കി നമ്മെ നിത്യരക്ഷയിലേക്ക് നയിക്കുന്ന വാതിൽ മാമ്മോദീസയാണെന്ന് തിരിച്ചറിയുകയും ചെയ്തതിനുശേഷം മനഃപൂർവം അത് ഉപേക്ഷിക്കുകയാണെങ്കിൽ അവർക്ക് നിത്യരക്ഷ പ്രാപിക്കാൻ സാധിക്കില്ല . എന്നാൽ ഇതാണ് യഥാർത്ഥ മാർഗം എന്ന് അറിയാതിരിക്കുകയും ദൈവത്തിലും , ദൈവത്തിന്റെ പ്രമാണങ്ങളിലും , നീതിബോധത്തിലും , സത്യത്തിലും , വിശ്വാസത്തിലും മനഃസാക്ഷിക്ക് അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവർ മാമ്മോദീസ സ്വീകരിച്ചില്ലെങ്കിലും രക്ഷപ്രാപിക്കും എന്നുതന്നെയാണ് സഭയുടെ കാഴ്ചപ്പാട് ; അതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രഖ്യാപിച്ചതും . നിത്യരക്ഷയ്ക്കായി ഇതര മാർഗ്ഗങ്ങളുമുണ്ട് . ഒരുവ്യക്തിക്ക് മാമ്മോദീസാ സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട് . എന്നാൽ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ; മാമ്മോദീസ സ്വീകരിച്ചാൽ വധിക്കപ്പെടും എന്ന ഭയമുണ്ടെങ്കിൽ " ആഗ്രഹത്താലുള്ള മാമ്മോദീസാ ' സ്വീകരിക്കാമെന്ന് സഭ പഠിപ്പിക്കുന്നു . ഇതുകൂടാതെ രക്തസാക്ഷിത്വത്തിലൂടെയും രക്ഷപ്രാപിക്കാൻ സാധിക്കും .

യേശുവിൽ വിശ്വസിച്ചതിന്റെ പേരിൽ - മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും- മരണ൦ വരിക്കേണ്ടിവരികയാണെങ്കിൽ ആ വ്യക്തി രക്തത്തിലൂടെ യേശുവിന്റെ സഭയിലെ അംഗമായിത്തീരുന്നു . ഇപ്രകാരം ജലത്താലുള്ള മാമ്മോദീസായും ആഗ്രഹത്താലുള്ള മാമ്മോദീസയും , രക്തത്താലുള്ള മാമ്മോദീസായുമുണ്ട് ഇവയെല്ലാം നിത്യരക്ഷയ്ക്കു കാരണമാകുന്നു . മാമ്മോദീസ സ്വീകരിക്കാതെ മരണം പ്രാപിക്കുന്ന കുഞ്ഞുങ്ങൾ സ്വർഗത്തിൽ പോകുന്നില്ല എന്നു പറയുന്നത് സഭയുടെ പഠനത്തിന്റെ ഭാഗമല്ല . മുകളിൽ സൂചിപ്പിച്ചതുപോലെ സ്വന്തം കുറ്റം കൊണ്ടല്ലാതെ ആരും നരകത്തിൽ പോകുന്നില്ല . മാമ്മോദീസാ സ്വീകരിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേറൊരിടം ഉണ്ടെന്നു പറയുന്നതിന്റെ കാരണം മുൻകാലങ്ങളിൽ സെമിത്തേരികളിൽ മാമ്മോദീസ സ്വീകരിക്കാത്ത കുഞ്ഞുങ്ങളെ സംസ്കരിക്കാൻ ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു . എന്നാൽ ഇന്ന് അതെല്ലാം നിർത്തലാക്കി . കുഞ്ഞുങ്ങൾ മാമ്മോദീസ സ്വീകരിക്കാതെ മരിച്ചാൽ അവരുടെ കാര്യം ദൈവത്തിന്റെ വിധിക്കായി വിട്ടുകൊടുക്കുന്നതാണ് ഉത്തമം . അങ്ങനെയുള്ളവർ നിത്യനരകത്തിലേക്ക് പോകുമെന്ന് സഭയുടെ ഔദ്യോഗിക പഠനങ്ങളിൽ പറയുന്നില്ല .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

baptism heaven eternal life Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message