We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
1854 ഡിസംബർ 8 -ാം തീയ്യതിയാണ് വിശുദ്ധ ഒമ്പതാം പീയൂസ് മാർപ്പാപ്പ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. വളരെയേറെ വിചിന്തനത്തിനും പഠനങ്ങൾക്കും ശേഷമാണ് മാർപ്പാപ്പ ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടത്. ദൈവപുത്രനായ യേശുക്രിസ്തുവിന് ഈ ഭൂമിയിൽ ജന്മം നല്കാൻ സന്മനസ്സുകാണിച്ച മറിയം മാനുഷിക ന്യൂനതകൾ ഇല്ലാത്ത വ്യക്തിയായിരുന്നു. ഇപ്രകാരമൊരു നിഗമനത്തിലെത്താൻ പാരമ്പര്യത്തിലും ദൈവശാസ്ത്രത്തിലുമൂന്നിയ നിരവധി കാരണങ്ങൾ കാണാം.
വിശുദ്ധ പൗലോസ് ക്രിസ്തുവിനെ അനുസരണത്തിന്റെ വഴി പിന്തുടരുന്ന രണ്ടാമത്തെ ആദം എന്നാണ് വിശേഷിപ്പിക്കുന്നത് ( 1 കോറി 15:22 ; റോമ 5 : 12-19 ). ഏതാണ്ടിതുപോലെതന്നെ ലൂക്കാ തന്റെ സുവിശേഷാരംഭത്തിൽ വ്യംഗ്യമായി മറിയത്തെയും ഹവ്വയെയും താരതമ്യം ചെയ്യുന്നതായി കാണാം. ഹവ്വയുടെ അനുസരണക്കേട് രക്ഷയിൽനിന്നുള്ള വ്യതിചലനമായിത്തീർന്നു. മറിയത്തിന്റെ അനുസരണത്തിനുദാഹരണമായ ഇതാ ഞാൻ കർത്താവെ നിന്റെ ദാസി എന്ന വചനം രക്ഷയുടെ പ്രാരംഭമായും കാണുന്നു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഇരണേവൂസ് ഈ താരതമ്യത്തിന് ആക്കംകൂട്ടി. അദ്ദേഹം പറഞ്ഞു : മറിയമെന്ന കന്യക അനുസരണം കാണിച്ചു, ഹവ്വ എന്ന സ്ത്രീ അനുസരണക്കേടിലൂടെ ശാപം വരുത്തിവച്ചു. എന്നാൽ ഇരണേവുസായിരുന്നില്ല യഥാർത്ഥത്തിൽ ആദ്യമായി ഇപ്രകാരം സംസാരിച്ചത്. അതിനാൽ ഇത് പരമ്പരാഗതമായി നിലനിന്നിരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നിരിക്കാം. ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് മറിയത്തിന് രക്ഷാകരസംഭവത്തിൽ വ്യക്തമായ ഭാഗഭാഗിത്വം ഉണ്ടായിരുന്നു എന്നാണ്. ഹവ്വ പാപത്തിനു കൂട്ടുനിന്നു; മറിയമാകട്ടെ അനുസരണത്തിനും. അങ്ങനെ മറിയത്തെ രണ്ടാമത്തെ ഹവ്വ എന്ന് വിളിക്കുന്നു. ഇവിടെ ആദത്തിന്റെ ഭാര്യ ഹവ്വ എന്നർത്ഥത്തിലല്ല കാണേണ്ടത്. ഹവ്വ എന്ന സ്ത്രീകഥാപാത്രത്തിന് രക്ഷാകരപദ്ധതിയിൽ സംഭവിച്ച നിഷേധാത്മക അനുഭവവും ( negative experience ) മറിയമെന്ന പുതിയ ഹവ്വനടത്തിയ പ്രതീക്ഷാത്മക അനുഭവവും ( posi tive experience ) ആണ്. മറിയത്തെ വിശേഷിപ്പിക്കുന്നതിനുപയോഗിക്കുന്ന രണ്ടാമത്തെ പ്രധാന പദമാണ് തെയൊതോക്കോസ് അഥവാ - ദൈവവാഹക ( God - barer ). ദൈവമാതാവ് എന്ന് വിശേഷണം ഇതിൽനിന്നാണ്. ഈജിപ്തിലെ അലക്സാണ്ഡിയയിൽ നിന്നായിരിക്കണം ഈ പദം ഉത്ഭവിച്ചത്. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമോ നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയിരിക്കണം ഈ പദം രൂപം കൊണ്ടത്, കാരണം അത് യേശുവുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഒരു പദമാണല്ലോ. ക്രിസ്തുവിന്റെ ദൈവത്വം ഏതാണ്ട് നാലാം നൂറ്റാണ്ടിന്റെ പ്രാരംഭത്തോടെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതിൽനിന്നായിരിക്കണം മറിയത്തെ ദൈവമാതാവ് എന്നു സംബോധനചെയ്യാൻ ആരംഭിച്ചത്. എ.ഡി. 325 ൽ നടന്ന നിഖ്യസൂനഹദോസിൽ ക്രിസ്തുവിന്റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും കുറിച്ചു വ്യക്തമായ ധാരണകൾ ഉണ്ടായി. സൃഷ്ടിക്കപ്പെട്ടവരിൽ ഏറ്റം മഹത്വപൂർണ്ണൻ ക്രിസ്തുവാണ് എന്നുമാത്രമല്ല അവൻ സ്രഷ്ടാവിനും സൃഷ്ടിക്കും മദ്ധ്യേ ഉള്ളവനുമാണ്. ഈ വസ്തുത മറിയത്തിന്റെ ഔന്നത്യത്തെക്കുറിച്ചു ചിന്തിക്കാനും പ്രേരകമായി. സൃഷ്ടികളിൽ അതിശ്രഷ്ഠയാണ് മറിയം എന്നചിന്തക്ക് അപ്രകാരം തുടക്കംകുറിച്ചു. ഇതാണ് മറിയത്തെ തെയൊതോക്കോസ് (ദൈവമാതാവ് ) എന്ന് അഭിസംബോധന ചെയ്യാൻ കാരണമായത്. എന്നാൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കായിരുന്ന നെസ്തൊറിയസ് ഇതിനെ അനുകൂലിച്ചില്ല. അദ്ദേഹം മറിയത്തെ ക്രിസ്തൊക്കോസ് ( ക്രിസ്തുവിന്റെ അമ്മ ) എന്നു വിളിക്കുന്നതിലാണ് അർത്ഥം കണ്ടെത്തിയത്. എന്നാൽ നെസ്തോറിയസിനെ എ.ഡി. 431 ലെ എഫേസൂസ് കൗൺസിൽ പാഷണ്ഡതയിൽപെടുത്തി. മേൽപറഞ്ഞതോ ചിന്തകൾ മറ്റൊരു വഴിമരുന്നിട്ടു. അതാണ് മറിയത്തിന്റെ കന്യാത്വത്തെക്കുചർച്ചയ്ക്കുംറിച്ചുള്ള വിശ്വാസിയുടെ കാഴ്ചപ്പാട്. കന്യാത്വം വിശുദ്ധിയുടെയും സമർപ്പണത്തിന്റെയും രക്ത സാക്ഷിത്ത്വത്തിന്റെയും മാതൃകയും മറുരൂപവുമായി കണ്ടിരുന്ന കാലമായിരുന്നു അത്. യേശു ഉദരത്തിൽ ഉത്ഭവിച്ചപ്പോൾ മാത്രമല്ല യേശുവിന്റെ ജനനാവസരത്തിലും ( virginitas in partu ) തുടർന്ന് മരണംവരെയും മറിയം കന്യകയായിരുന്നു ( Virginitas post partum ). കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണത്തിൽ virginitas in ppartu ആണ് പ്രഖ്യാപിക്കുന്നത് . മറിയം യേശുവിനു ജന്മം നല്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന സുവിശേഷേതരഗ്രന്ഥം അപ്പോക്രിഫൽ ഗ്രന്ഥമായ Proto - evangelium of James ആണ്. എന്തുതന്നെയായാലും കത്തോലിക്കാസഭയുടെ പാരമ്പര്യമനുസ്സരിച്ചും ആത്മീയ വീക്ഷണഗതി അനുസരിച്ചും മറിയത്തെ എപ്പോഴും നിത്യകന്യകയായി കാണാനും മനസ്സിലാക്കാനും പ്രേരകമായി. പുതിയനിയമഗ്രന്ഥങ്ങൾ ഇക്കാര്യത്തിന് അമിതപ്രാധാന്യം നല്കുന്നതായി കാണുന്നില്ല. ഇതു സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല; സൗകര്യപൂർവ്വം മറന്നുകളയുകയാണ് ചെയ്യുന്നത്. ശുദ്ധതയെക്കുറിച്ചുള്ള ഈ ചിന്തയായിരിക്കണം മറിയത്തിന്റെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയെക്കുറിച്ച് ചിന്തിക്കാൻ കാരണമായത്.
മറിയം പാപരഹിതയായിരുന്നു എന്ന ചിന്ത മേൽപറഞ്ഞ കാര്യങ്ങളിൽനിന്നായിരിക്കണം ഉയർന്നുവന്നത്. വിശുദ്ധ ആഗസ്തീനോസ് പറയും : ദൈവത്തിന്റെ അപരിമേയമായ കൃപ മറിയത്തിനു ലഭിച്ചിട്ടുണ്ടെന്നതിന് സംശയമില്ല. കാരണം പാപരഹിതനായവനെ ഉദരത്തിൽ വഹിക്കാൻ കൃപ ലഭിച്ചവൾ എങ്ങനെ പാപവിധേയയാകും? മറിയത്തിന്റെ പാപരാഹിത്യം എന്ന വസ്തുത ആദി പാപവും ( എല്ലാമനുഷ്യരിലും ജന്മനായുള്ളത് ) യഥാർത്ഥ പാപവും ( ജീവിത കാലത്തു ചെയ്യുന്ന പാപം ) ഒരു വ്യക്തിയിൽ വരുത്തുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ്. മറിയത്തിന്റെ പാപരഹിതാവസ്ഥയും ഈ അടിസ്ഥാനത്തിൽ തന്നെയാണ് കാണേണ്ടത്. നാല് , അഞ്ച് നൂറ്റാണ്ടുകളിലെ ദൈവശാസ്ത്രജ്ഞന്മാർ പലരും മറിയത്തിൽ അനുദിനജീവിത സാഹചര്യങ്ങളുടെ പ്രത്യേകതകൾകൊണ്ട് സംഭവിക്കാവുന്ന പാപങ്ങളുടെ സ്വാധീനത്തെക്കുറിച്ചു പറയുന്നുണ്ട്. എന്നാൽ മറ്റനേകം ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ജനിച്ചപ്പോഴും ജീവിതകാലത്തും മറിയം പാപരഹിതയായിരുന്നു എന്നാണ്. 16 -ാം നൂറ്റാണ്ടുവരെയും നവോത്ഥാന ( Renaissance ) കാലത്തുണ്ടായിരുന്നവരും ഈ ചിന്താഗതിയുള്ളവരായിരുന്നു. വിശുദ്ധ തോമസ്സ് അക്വിനാസ് പറഞ്ഞു: മറിയത്തിൽ ജന്മപാപത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു വെങ്കിലും ദൈവം തന്റെ പ്രത്യേക ഇടപെടലിലൂടെ അവളിലെ ജന്മ പാപക്കറകൾ നിർമ്മാർജ്ജനം ചെയ്തു എന്നാൽ ഡൺസ്ക്കോട്ടസ് 13 -ാം നൂറ്റാണ്ടിൽ പറഞ്ഞു : മറിയം അമലോത്ഭവയാണ് . ഇപ്രകാരം സഭാപാരമ്പര്യത്തിൽ വളർന്നുവന്ന കാര്യമാണ് മാർപ്പാപ്പ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഇതുപ്രകാരം മറിയം തന്റെ മാതാവിന്റെ ഉദരത്തിൽ ഉരുവായ ആദ്യനിമിഷംമുതൽ പരിശുദ്ധയായിരുന്നു. ഉത്ഭവപാപത്തിന്റെ കറകളിൽനിന്ന് അവൾ തന്റെ ജനനാരംഭം മുതൽ മോചിതയായിരുന്നു. ഇതിന് അവളെ മനുഷ്യരക്ഷകനായ യേശുക്രിസ്തുവിലൂടെ ശക്തനായ ദൈവം തന്റെ കൃപകൾ നല്കി അനുഗ്രഹിച്ചു.
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
mother mary original sin immaculate Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206