We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. George Panamthottam CMI On 27-Aug-2022
അറമായ ഭാഷയിൽ “എലോയ് എലോയ് ലാമാ സബക്ക്ത്താനി” എന്നു ക്രിസ്തു കുരിശിൽ കിടന്നുകൊണ്ടു ഉച്ചരിച്ച വചനമാണു സമവീക്ഷണ സുവിശേഷകരായ മർക്കോസിന്റെയും മത്തായിയുടെയും വിവരണമനുസരിച്ച ക്രിസ്തു കുരിശിൽ കിടന്നുകൊണ്ട് ഉച്ചരിച്ച അവസാനത്തെ വാക്യം. ഈ വചനത്തിന്റെ - അർത്ഥം അല്പം ദുർഗ്രഹമായതിനാൽ ധാരാളം തെറ്റായ വ്യാഖ്യാനങ്ങൾ ഇതിനു നൽകുന്നുണ്ടെന്നു ബൈബിൾ പണഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ക്രിസ്തുവിന്റെ കുരിശിലെ നിലവിളി നിരാശയുടേതായിരുന്നു എന്നും കുരിശിൽ വച്ചു ദൈവം അവിടുത്തെ കൈവിട്ടുവെന്നുമൊക്കെ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ തിരു വചനത്തിന്റെ ശരിയായ വ്യാഖ്യാനം ബൈബിൾ പണ്ഡിതൻമാർ നൽകുന്നുണ്ട്.
“എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു" (മർക്കോ. 15:34) എന്ന ക്രിസ്തുവിന്റെ കുരിശിലെ തിരുവചനം നിരാശയുടെ നിലവിളിയല്ല. മറിച്ച് 22-ാം സങ്കീർത്തനം ചൊല്ലിയുള്ള അവിടുത്തെ പ്രാർത്ഥനയായിരുന്നു. യഹൂദരുടെ മിക്കവാറും എല്ലാ പ്രാർത്ഥനകളും സങ്കീർത്തന രൂപത്തിലായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ചു സങ്കീർത്തനത്തിന്റെ തുടക്കം മാത്രം ചൊല്ലുന്നത് മുഴുവൻ ചൊല്ലുന്നതിനു തുല്യമാണു. ക്രിസ്തു തീർച്ചയായും യഹൂദ പ്രാർത്ഥനാ രീതികളോട് ഇഴുകിച്ചേർന്നവനായിരുന്നു. ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്. ക്രിസ്തു മരിച്ചത് ഏകദേശം മൂന്നു മണി സമയത്താണ്. (ഒമ്പതാം മണിക്കൂർ എന്നത് മൂന്നു മണിയാണ്). മൂന്നു മണിയെന്നത് യഹൂദരുടെ യാമപ്രാർത്ഥനയുടെ (തെഫില്ല പ്രാർത്ഥന 'Tefilla Prayer) സമയമാണ്. ഈ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ കഠോരവേദനയിലും പ്രാർത്ഥിക്കാൻ ക്രിസ്തു ശ്രമിക്കുന്നതാണ് ഈ തിരുവചന ഭാഗം. അല്ലാതെ, പിതാവ് അവിടുത്തെ ഉപേക്ഷിച്ചതോ, അവിടുന്നു നിരാശനായി നിലവിളിക്കുന്നതോ അല്ല.
ക്രിസ്തുവിന്റെ കുരിശുമരണം എലോയ് എലോയ് ലാമാ സബക്ക്ത്താനി മർക്കോ. 15:34 Living Faith Series : 1 (ചോദ്യം:10) Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206