We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
യേശുവിന്റെ അമ്മയായ മറിയത്തിന്റെ ഭർത്താവും യേശുവിന്റെ വളർത്തുപിതാവും ആഗോള സഭയുടെ സംരക്ഷകനും തൊഴിലാളികളുടെ സ്വർഗ്ഗിയ മദ്ധ്യസ്ഥനും നല്ല മരണത്തിന്റെ മകുടോദാഹരണവുമൊക്കെയായി ജോസഫിനെ വിശേഷിപ്പിക്കുന്നു . സഭയുടെ ആരംഭം മുതൽ പരിശുദ്ധ അമ്മയ്ക്കും അപ്പസ്തോലന്മാർക്കും ശേഷം ഇത്രയേറെ ആദരവോടെ കാണുന്ന മനുഷ്യൻ വേറെയില്ല . മറിയമല്ലാതെ ജോസഫിനെപോലെ രക്ഷാകരരഹസ്യങ്ങളിൽ പങ്കുചേരാൻ മറ്റാരും ഉണ്ടായിട്ടില്ല . സുവിശേഷങ്ങളിൽ ജോസഫിനെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങളെ നമുക്കു ലഭ്യമായിട്ടുള്ളു . മർക്കോസിന്റെ സുവിശേഷത്തിലോ യോഹന്നാന്റെ സുവിശേഷത്തിലോ വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിലോ ജോസഫിനെക്കുറിച്ച് പരാമർശനങ്ങൾ ഒന്നുംതന്നെയില്ല . മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളിലാണ് ജോസഫിനെക്കുറിച്ചുള്ള പരാമർശനങ്ങൾ ഉള്ളത് . ആദ്യമായി ജോസഫിനെക്കുറിച്ചുള്ള പരാമർശനങ്ങൾ കാണുന്നത് യേശുവിന്റെ വംശാവലി വിവരണത്തിലാണ് . ഇതിൽ ദാവീദിന്റെ വംശത്തിൽപെട്ട ജോസഫ് മത്തായിയുടെ സുവിശേഷപ്രകാരം യാക്കോബിന്റെ പുത്രനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് . എന്നാൽ ലൂക്കായുടെ സുവിശേഷപ്രകാരം ജോസഫ് ഹേലിയുടെ പുത്രനാണ് . വംശാവലിയിൽ കാണുന്ന വ്യത്യസ്തതകൾ എന്തുതന്നെയായാലും ജോസഫ് ദാവീദിന്റെ വംശപരമ്പരയിൽപെട്ടവനാണെന്നു കാണിക്കുകയാണ് ദൈവശാസ്ത്രപരമായി ഗ്രന്ഥകർത്താവിന്റെ ലക്ഷ്യം . മത്തായിയുടെ സുവിശേഷത്തിൽ ഇപ്രകാരം കാണുന്നു . അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചു . അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ , കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു - പറഞ്ഞു : ദാവീദിന്റെ പുത്രനായ ജോസഫ് , മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ . അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ് . അവൾ ഒരു പുത്രനെ പ്രസവിക്കും . നീ അവന് യേശു എന്നുപേരിടണം . എന്തെന്നാൽ , അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും ( മത്താ 1:20 -21 ) . ലൂക്കായുടെ സുവിശേഷത്തിൽ ജോസഫിനെക്കുറിച്ച് നാം കാണുന്നത് ആറാംമാസം ഗ്രബിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് പട്ടണത്തിൽ , ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് , ദൈവത്താൽ അയയ്ക്കപ്പെട്ടു . അവളുടെ പേര് മറിയം എന്നായിരുന്നു . (ലൂക്കാ 1 : 26-27 ) . മേൽ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ വേണം മത്തായി 1:24 ( ജോസഫ് നിദ്രയിൽ നിന്ന് ഉണർന്ന് , കർത്താവിന്റെ ദൂതൻ കൽപിച്ചതുപോലെ പ്രവർത്തിച്ചു ; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു ) . പരിശുദ്ധാത്മാവു വഴി മറിയത്തിൽ ദൈവം പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിയുടെ സഹകാരിയായിരുന്നു ജോസഫ് . ഈശോയെ ദൈവാലയത്തിൽ കാണാതായ സംഭവത്തിനുശേഷം യൗസേപ്പിതാവിനെക്കുറിച്ച് ബൈബിളിൽ ഒന്നും കാണുന്നില്ല . പരിശുദ്ധാത്മാവിൽ നിന്നും ജനിച്ചവനെ ഗർഭം ധരിച്ചിരുന്ന മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ദൈവത്താൽ വിളിക്കപ്പെട്ടവനായിരുന്നു ജോസഫ് ( ccc 437 ) . ജോസഫ് ദാവീദിന്റെ ഗോത്രത്തിൽപെട്ടവനായിരുന്നു ( ccc 488 ) . ജോസഫ് നന്മരണത്തിന്റെ മദ്ധ്യസ്ഥനായാണ് സഭ കണക്കാക്കുന്നത് . കാരണം യേശുവിന്റെയും മറിയത്തിന്റെയും സാന്നിദ്ധ്യത്തിൽ ദൈവികരഹസ്യങ്ങളുടെ സാക്ഷിയും കാവൽക്കാരനുമായി ജീവിക്കുവാനും ജീവൻ സമർപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു . ഇപ്രകാരം സുവിശേഷങ്ങളും സഭയും നല്കുന്ന ചില അടിസ്ഥന പരാമർശനങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധ യൗസേപ്പിനെക്കുറിച്ച് നമുക്ക് ആധികാരികമായ അറിവുകൾ ലഭിക്കുന്നത് . മറ്റനേകം ആദ്യകാലകൃതികളിൽ ജോസഫിനെക്കുറിച്ച് പരാമർശനങ്ങൾ കാണാമെങ്കിലും അവയൊന്നും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല . അവയെല്ലാം ഭാവനാത്മകമോ , വ്യക്തികേന്ദ്രീകൃതമോ ആയിരുന്നിരിക്കും .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
new testament joseph jesus Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206