We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
സഭയിൽ ഏതെങ്കിലുമൊരു കുദാശയെമാത്രം ഏറ്റവും പരിശുദ്ധവും ജീവദായകവും എന്നുപറയാൻ സാധിക്കില്ല . ഏഴ് കുദാശകളും പരിശുദ്ധവും ജീവദായകവുമായ കൂദാശകളാണ് . ഓരോന്നും ഓരോ പ്രത്യേക സന്ദർഭത്തിനുവേണ്ടി ദൈവം ഒരുക്കിതന്നിരിക്കുന്നതാണ് . ജനനത്തിന്റെ കുദാശയാണ് മാമ്മോദീസ . വളർച്ചയുടെ കൂദാശയാണ് സ്ഥൈര്യലേപനം . ദൈവത്തോടും ദൈവജനത്തോടുമുള്ള അനുരഞ്ജനത്തിന്റെ കുദാശയാണ് കുമ്പസാരം . യേശുവിന്റെ ശരീരവും രക്തവും നല്കി നമ്മെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കുന്ന കൂദാശയാണ് കുർബാന . രോഗാവസ്ഥയിൽ ആത്മീയവും ശാരീരികവുമായ സൗഖ്യം നല്കുന്ന കൂദാശയാണ് രോഗീലേപനം . ഒരു ജീവിതാന്തസ്സ് തെരഞ്ഞെടുക്കുമ്പോൾ ആ ജീവിതാന്തസിനനുസൃതമായ വരദാനങ്ങൾ നല്കി നയിക്കുന്നതാണ് പൗരോഹിത്യവും വിവാഹവും . അതിനാൽ ഓരോന്നും ഏറ്റം പരിശുദ്ധവും ജീവദായകവുമായ കൂദാശയാണ് . ജനനം മുതൽ മരണക്കിടക്കവരെയുള്ള ആത്മീയയാത്രയിൽ നമ്മോടൊപ്പം ആയിരിക്കുന്നതിനും നമ്മെ കൈപിടിച്ച് നടത്തുന്നതിനും , വിശുദ്ധീകരിക്കുന്നതിനും , നമുക്ക് ജീവൻ നല്കുന്നതിനും , യേശു സ്ഥാപിച്ച ഏഴ് കാണപ്പെട്ട അടയാളങ്ങളാണ് ഏഴ് കുദാശകൾ . ഏഴുകുദാശകളും പരിശുദ്ധവും ജീവദായകവുമാണെങ്കിലും , പരിശുദ്ധ കുർബ്ബാനയാണ് " കൂദാശകളുടെ കുദാശ'യായി അറിയപ്പെടുന്നത് . ആ അർത്ഥത്തിൽ പരിശുദ്ധ കുർബാനയ്ക്ക് സവിശേഷ പ്രാധാന്യമുണ്ടെന്നു പറയാം . എന്നാൽ , മാമ്മോദീസാ സ്വീകരിക്കാത്തവർക്ക് പരിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ സാധിക്കില്ല എന്നും ഓർത്തിരിക്കണം .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
sacrament important sacrament Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206