x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കർബ്ബാനമദ്ധ്യേ സ്തോത്ര കാഴ്ച്ചയുടെ (പണപ്പിരിവിന്റെ) പ്രാധാന്യം എന്ത് ?

Authored by : Syro-Malabar Catechetical Commission On 02-Jun-2021

ഞായറാഴ്ച കുർബ്ബാനയെ വലിയ പ്രാധാന്യത്തോടെയാണ് ആദിമസഭ വീക്ഷിച്ചിരുന്നത് . " അവർ അപ്പസ്തോലൻമാരുടെ പ്രബോധനം , കൂട്ടായ്മ , അപ്പം മുറിയ്ക്കൽ , പ്രാർത്ഥന എന്നിവയിൽ സദാ താത്പര്യപൂർവം പങ്കുചേർന്നു ” ( അപ്പ 2:42 ) . വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് ഏകോദരസഹോദരരെപ്പോലെ ജീവിച്ചിരുന്നതുകൊണ്ട് അവരുടെയിടയിൽ ദാരിദ്ര്യമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല ( അപ്പ 4:34 ) . വിശുദ്ധ കുർബ്ബാന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂദാശയാണ് . ഇപ്രകാരം ചിന്തിക്കുമ്പോൾ , കുർബ്ബാനയിൽ പങ്കെടുക്കുന്നത് ഈശോയുടെ ശരീരം സ്വീകരിച്ച് "കടം തീർത്ത് മടങ്ങാനല്ല. അത് വിശ്വാസിയുടെ പങ്കുവയ്ക്കലിന്റെ അവസരം കൂടിയാണ്. അതിന്റെ അടയാളമായാണ് ഞായറാഴ്ച സ്തോത്രക്കാഴ്ച്ച നല്കുന്നത് . വിശുദ്ധ കുർബാനയിൽ കാഴ്ചവസ്തുക്കൾ ഒരുക്കുന്ന സമയത്താണ് അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും വിലയായ പണം കൂടി അവിടെ കാഴ്ചയായി സമർപ്പിക്കുന്നത് . ഇത് പള്ളിയുടെ വരുമാനത്തിനുള്ള വഴി എന്നതിനേക്കാൾ ഇടവകയിലെ ( സമൂഹത്തിലെ ) പാവപ്പെട്ടവർക്ക് പങ്കുവച്ചു കൊടുക്കാനുള്ള സ്തോത്രകാഴ്ചയാണ് ; ഇടവകയിലെ ആവശ്യങ്ങൾക്ക് പങ്കുവയ്ക്കലിന്റെ ഭാഗമായി നല്കുന്ന സമർപ്പണമാണ് . കത്തോലിക്കാ തിരുസഭയുടെ മതബോധനഗ്രന്ഥത്തിൽ ഇക്കാര്യത്തെക്കുറിച്ചു നല്കുന്ന സൂചനകൾ ഇപ്രകാരമാണ് : “ ദിവ്യകാരുണ്യം നമ്മെ ദരിദ്രരോടു കടപ്പാടുള്ളവരാക്കുന്നു . നമുക്കു നല്കപ്പെടുന്ന ക്രിസ്തുവിന്റെ ശരീരവും രക്തവും സത്യത്തിൽ സ്വീകരിക്കുന്നതിനു ക്രിസ്തുവിനെ ഏറ്റവും ദരിദ്രരിൽ , അവിടുത്തെ സഹോദരങ്ങളിൽ , നാം തിരിച്ചറിയണം ” ( CCC1397 ) . വിശുദ്ധ ജോൺ ക്രിസോസ്റ്റോം പറയുന്ന കാര്യവും ഇവിടെ പ്രസക്തമാണ് . അദ്ദേഹം പറയുന്നു : “ നീ കർത്താവിന്റെ രക്തം രുചിച്ചു . എന്നിട്ടും നീ നിന്റെ സഹോദരനെ തിരിച്ചറിയുന്നില്ല . ഈ ഭക്ഷണത്തിൽ പങ്കെടുക്കാൻ അർഹതയുള്ള ഒരാൾക്കു നിന്റെ ഭക്ഷണം പങ്കുവയ്ക്കാൻ അർഹതയില്ലെന്നു നീ വിചാരിക്കുമ്പോൾ , നീ ഈ ഭക്ഷണമേശയെ അപമാനിക്കുകയാണ് . ദൈവം നിന്റെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ച് ഈ മേശയ്ക്കു നിന്നെ അർഹനാക്കി . പക്ഷെ നീ കൂടുതൽ കാരുണ്യമുള്ളവനായി തീർന്നില്ല ” ( cf. CCC 1397 ) മേൽപറഞ്ഞ വചനങ്ങൾ വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേരുന്നവർ നടത്തേണ്ട പങ്കുവയ്പ്പിനെയാണ് സൂചിപ്പിക്കുന്നത് . ഇതാണ് കാഴ്ചവയ്പ്പിന്റെ സമയത്ത് നടത്തുന്ന കാഴ്ചർപ്പണത്തിന്റെ പൊരുൾ. അതിനാൽ അത് ഞായറാഴ്ച മാത്രമല്ല എപ്പോഴെല്ലാം കുർബ്ബാനയുണ്ടോ അപ്പോഴെല്ലാം ഈ പങ്കുവയ്ക്കലിന്റെ ചൈതന്യം പാലിക്കുന്നത് അഭികാമ്യമാണ് .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)

offering holy mass importance Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message