We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 02-Jun-2021
മാമ്മോദീസാ , സ്ഥൈര്യലേപനം , കുമ്പസാരം , രോഗീലേപനം , തിരുപ്പട്ടം , വിവാഹം മുതലായ കൂദാശാകർമങ്ങളുടെ നിർവഹണത്തിന് ഒരു വൈദികന് ഫീസുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം . എന്നാൽ ഇവയുടെ നിർവ്വഹണത്തിന് ഒരുവിഹിതം ( തിരുപ്പണം ) ദൈവാലയ ശുശ്രൂഷിക്കും പള്ളിക്കും നല്കണം . കുർബാനയുടെ കാര്യം ഇവയിൽ നിന്ന് വ്യത്യസ്തമാണ് . കുർബ്ബാനയ്ക്ക് പണം നല്കണമോ എന്നുചോദിച്ചാൽ , അപ്രകാരമൊരു പാരമ്പര്യം നമുക്കില്ല എന്നാണ് ഉത്തരം . അങ്ങനെയെങ്കിൽ പിന്നെന്താണ് കുർബ്ബാനധർമ്മം അഥവാ കുർബ്ബാന പണം ? പോർച്ചുഗീസുകാരുടെ ആഗമനത്തിനുമുമ്പ് സീറോമലബാർ സഭയിൽ കുർബാനപണം എന്ന പരമ്പരാഗതരീതി ഉണ്ടായിരുന്നതായി യാതൊരു സൂചനയുമില്ല . പാരമ്പര്യപ്രകാരം ഒരു വൈദികനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ആ വൈദികന്റെ ആത്മീയ ശുശ്രൂഷകൾ സ്വീകരിക്കുന്ന ഇടവകക്കാർക്കാണ് . ഒരാൾ സമൂഹത്തിൽ നിന്ന് വൈദികനായി ഉയർത്തപ്പെടുന്നത് ഇടവകയ്ക്കുവേണ്ടിയാണ് . യോഗ്യനായ ചെറുപ്പക്കാരനെ ഇടവകയിൽ നിന്ന് ഇടവകക്കാർക്കു വേണ്ടി അവർ തന്നെ തിരഞ്ഞെടുത്ത് മെത്രാന്റെ ആശീർവാദത്തോടു കൂടി വൈദികനായി സമർപ്പിക്കുന്ന പതിവാണ് സീറോമലബാർ സഭയിൽ ഉണ്ടായിരുന്നത് . ഇപ്രകാരമുള്ള ഒരു സംവിധാനത്തിൽ വൈദികൻ നടത്തിയിരുന്ന ഒരു കർമത്തിനും പണം കൊടുക്കേണ്ടിയിരുന്നില്ല . എല്ലാ കർമങ്ങളും വൈദികൻ സമൂഹത്തിനുവേണ്ടി ചെയ്തിരുന്നു . വൈദികന്റെ സംരക്ഷണചുമതല ഇടവകക്കാർ ഏറ്റെടുത്തിരുന്നു . എന്നാൽ കാലാന്തരത്തിൽ ആ പാരമ്പര്യം നിന്നുപോയി . അപ്പോൾ ഒരു ചോദ്യം ഉയർന്നു - വൈദികനെ ആര് സംരക്ഷിക്കും ? വൈദികന്റെ അനുദിനാവശ്യങ്ങൾക്ക് ആര് പണം കൊടുക്കും ? ഇപ്രകാരമൊരു പ്രതിസന്ധി ഉടലെടുത്തപ്പോൾ സ്വീകരിച്ച ഒരു മാർഗമാണ് കുർബ്ബാനയർപ്പണത്തെ പണവുമായി ബന്ധിപ്പിക്കുക എന്നത് . കാരണം മറ്റ് കൂദാശകളൊന്നും എല്ലാദിവസവും ഉണ്ടാകണമെന്നില്ല . എല്ലാദിവസവും വൈദികൻ ഒരു ഇടവകയിൽ ജനങ്ങൾക്കുവേണ്ടി അവരോടൊപ്പം അനുഷ്ഠിക്കുന്ന ശുശ്രൂഷ കുർബ്ബാനയർപ്പണമാണ് . അതിനാൽ , കുർബ്ബാനയർപ്പിക്കുന്ന വൈദികന് അർപ്പിക്കുന്ന ഒരു കുർബ്ബാനയുടെ പേരിൽ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ചിലവിനുപകരിക്കുന്നവിധം ധർമ്മം കൊടുക്കണം എന്ന നിർദ്ദേശമുണ്ടായി . കാലഘട്ടത്തിന്റെയും സാഹചര്യങ്ങളുടെയും വ്യത്യാസമനുസരിച്ച് കുർബ്ബാനധർമ്മത്തിന്റെ നിരക്കും വർദ്ധിക്കാറുണ്ട് . ഇത് വൈദികന്റെ ദൈനംദിനചിലവിന്റെ വർദ്ധനവുമൂലം സംഭവിച്ചതാണ് . വൈദികൻ ഒരുദിവസം മൂന്ന് കുർബ്ബാനയർപ്പിക്കുമ്പോൾ മൂന്ന് ആളുകളിൽനിന്നും പണം സ്വീകരിക്കുമെങ്കിലും , ഒരു ദിവസത്തെ ചിലവിനുള്ളത് എന്ന് പേരിൽ ഒരു കുർബ്ബാനയുടെ പണമേ സ്വന്തം പേരിൽ സ്വീകരിക്കുന്നുള്ളു . ബാക്കി പണം രൂപതാ മെത്രാന്റെ പേരിൽ കൈമാറുകയും അദ്ദേഹം ആ പണം വൈദികരുടെ സംരക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു . സാധാരണമായി വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കുന്ന വൈദികരുടെ ഭക്ഷണത്തിനും ചികിത്സയ്ക്കും അവരുടെ സൗകര്യത്തിനും വേണ്ടി ആ പണം ചിലവഴിച്ചു പോരുന്നു , ഒരു പാവപ്പെട്ടവനോ വിശക്കുന്നവനോ ധർമ്മം കൊടുക്കുമ്പോൾ അതിന് രക്ഷാകരമൂല്യമുണ്ട് . അതുപോലെ വൈദികരുടെ സംരക്ഷണത്തിനായി ഒരാൾ കുർബ്ബാനയുടെ പേരിൽ കൊടുക്കുന്നതാണ് കുർബ്ബാന ധർമ്മം , ചില സഭകളിൽ വൈദികൻ ഒരു ദിവസം എത്ര കുർബ്ബാനയർപ്പിച്ചാലും ജനങ്ങൾ താന്താങ്ങളുടെ ഔചിത്യംപോലെ നേർച്ചപ്പെട്ടിയിൽ പണം ( അത് ഒരുരൂപയാണെങ്കിലും പത്തുരൂപയാണെങ്കിലും നൂറുരൂപയാണെങ്കിലും ആയിരം രൂപയാണെങ്കിലും ) നിക്ഷേപിച്ചാൽ മതി . അവിടേയും വൈദികൻ പണത്തിന്റെ അടിസ്ഥാനത്തിലല്ല കുർബ്ബാനയർപ്പിക്കുന്നത്. ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടിയുള്ള അർപ്പണവും പ്രാർത്ഥനയുമാണ് നടത്തുന്നത് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസ വഴിയിലെ സംശയങ്ങൾ എന്ന പുസ്തകത്തിൽ നിന്നും)
holy mass mass stipends Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206