We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
ദണ്ഡവിമോചനം എന്ന വാക്കിന് ഇംഗ്ലീഷിൽ പറയുന്നത് ഇൻഡൾജൻസ് ( Indulgence ) എന്നാണ് . ഈ വാക്കിന്റെ അർത്ഥം " ഇളവ് നൽകുക ' , " ദയകാണിക്കുക ' എന്നൊക്കെയാണ് . കുമ്പസാരത്തിലൂടെ പാപമോചനം ലഭിച്ച വ്യക്തിക്ക് പാപത്തിന്റെ താത്ക്കാലിക ശിക്ഷയ്ക്ക് ക്രിസ്തു സഭയെ ഏല്പിച്ച് പുണ്യത്തിന്റെ ഭണ്ഡാരത്തിൽ നിന്ന് ലഭിക്കുന്ന ഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത് . പാപത്തിന് നിത്യശിക്ഷയുണ്ട് . നിത്യശിക്ഷയിൽ നിന്ന് മോചനം ലഭിക്കുന്നത് കുമ്പസാരത്തിലൂടെ മാത്രമാണ് . ചാവുദോഷാവസ്ഥയിൽ ദണ്ഡ വിമോചനം ലഭിക്കില്ല . കുമ്പസാരം എന്ന കൂദാശയിൽനിന്നാണ് ഇത് ലഭിക്കുന്നത് . കുമ്പസാരമെന്ന കൂദാശവഴി പാപമോചനം ലഭിച്ചെങ്കിലും ഓരോ പാപത്തിനും ഒരു താത്കാലിക ശിക്ഷയുണ്ട് . ആ ശിക്ഷയിൽനിന്നുള്ള മോചനമാണ് ദണ്ഡവിമോചനം ( ഉദാഹരണം : അശ്രദ്ധമൂലം ഒരു ഗ്ലാസ് താഴെ വീണു തകർന്നുപോകുന്നു . പകരം വയ്ക്കാൻ ആ വ്യക്തിയുടെ പക്കൽ ആവശ്യത്തിന് പണം ഇല്ല . അപ്പോൾ അവൻ അപ്പൻ സമ്പാദിച്ചതിൽ നിന്ന് പണം എടുത്ത് അതിനു പകരം വയ്ക്കന്നു ) . സഭയുടെ ഭണ്ഡാരത്തിൽ നന്മകളുടെ ശേഖരമുണ്ട് . അതിൽനിന്ന് സഭ മനുഷ്യർക്ക് വിതരണം ചെയ്യുന്നു . ഇതിനെയാണ് ദണ്ഡവിമോചനം എന്നുപറയുന്നത് . ഇതുവഴി ജീവിച്ചിരിക്കുമ്പോഴോ ശുദ്ധീകരണസ്ഥലത്തായിരിക്കുമ്പോഴോ താത്ക്കാലിക ശിക്ഷയിൽനിന്ന് മോചനം നേടാം . ഒരു വ്യക്തിക്ക് തനിക്കുവേണ്ടിയോ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയോ ദണ്ഡവിമോചനം പ്രാപിക്കാം . എന്നാൽ ജീവിച്ചിരിക്കുന്ന മറ്റൊരാൾക്കുവേണ്ടി ദണ്ഡവിമോചനം നേടാൻ സാധിക്കില്ല . ദണ്ഡവിമോചനം ലഭിക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. കുമ്പസാരിച്ച് കുർബാന സ്വീകരിക്കണം , 2.പാപം ഉപേക്ഷിക്കാനുള്ള ആഗ്രഹമുണ്ടായിരിക്കണം .
3.മാർപാപ്പയുടെ നിയോഗാർത്ഥം ഒരു പ്രാർത്ഥനയും ചെല്ലണം .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
what-is-indulgences- Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206