We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 15-May-2021
വീഞ്ഞ് ഒരു ലഹരിപദാർതമാണ് എന്നതിൽ സംശയമില്ല. പക്ഷേ, വിശുദ്ധ കുർബാനയിൽ അത് നാം സ്വീകരിക്കുന്നത് ലഹരിവസ്തു ഉപയോഗിക്കുന്നതുപോലെയല്ല . ഉദാഹരണത്തിന്, ചില അരിഷ്ടങ്ങളിൽ അല്ലെങ്കിൽ ചില മരുന്നുകളിൽ ലഹരിയുള്ള പദാർതങ്ങളുണ്ട്. പക്ഷേ അത് ലഹരിയായിട്ടല്ല ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയിൽ വീഞ്ഞുപയോഗിക്കുന്നത് അതു ലഹരിപാനീയമായതിനാലല്ല . മറിച്ച് ഈശോ കുർബാനസ്ഥാപിച്ചപ്പോൾ പലസ്തീനായിൽ അവരുപയോഗിച്ചിരുന്ന പാനീയം തുടരുന്നതിനുവേണ്ടിയാണ് . വീഞ്ഞിനുപകരം മറ്റൊരു പാനീയം കുർബാനയ്ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല , അതു വിദൂരസാധ്യത ആണെങ്കിലും . എത്രയോ ചെടികൾ ഇന്ന് നാമാവശേഷമാകുന്നു . അന്യംനിന്നുപോകുന്നു . അതുപോലെ എന്നെങ്കിലും മുന്തിരി എന്ന ചെടി അന്യംനിന്നുപോയാൽ തീർച്ചയായും തിരുസഭയ്ക്ക് മറ്റൊരു പാനീയം ഉപയോഗിക്കേണ്ടിവരും. പക്ഷേ , യേശു തെരഞ്ഞെടുത്ത വീഞ്ഞ് എന്ന പാനീയം എവിടേയും ലഭ്യമായതുകൊണ്ടും സഭ യേശുവിന്റെ പാത പിൻതുടരുന്നതുകൊണ്ടും പരിപാവനമായ കുർബ്ബാനയിൽ തിരുരക്തമായി രൂപാന്തരപ്പെടേണ്ട വീഞ്ഞിനെ ഉപയോഗിക്കുന്നു. ഏതെങ്കിലുമൊരുകാലത്ത് തക്കതായ കാരണത്താൽ ഇത് മാറ്റിക്കൂടെന്നില്ല. എന്നാൽ ഇന്ന് അത് മാറ്റാനുള്ള അനുവാദം സഭ ആർക്കും നല്കിയിട്ടില്ല. യേശു ഉപയോഗിച്ച വസ്തുതന്നെ ഉപയോഗിക്കാൻ വേണ്ടിയാണിത്, അതുപോലെതന്നെ ഗോതമ്പ് ഏതെങ്കിലും കാരണത്താൽ ലഭ്യമല്ലാതെ വന്നാൽ സഭ അതിനുപകരം ഭക്ഷ്യയോഗ്യമായ മറ്റൊരു വസ്തു ഉപയോഗിക്കേണ്ടതായിവരും . കാരണം, 'എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർ നിത്യം ജീവിക്കും' എന്നാണ് യേശു പറഞ്ഞത് , ഗോതമ്പപ്പം ഭക്ഷിക്കുകയും മുന്തിരിച്ചാറ് കുടിക്കുകയും ചെയ്യുന്നവർ ജീവിക്കും എന്നല്ല. മുകളിൽ സൂചിപ്പിച്ചതുപോലെ , ഏതെങ്കിലും കാലത്ത് ഇവ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ മറ്റുവസ്തുക്കൾ തെരഞ്ഞെടുക്കേണ്ടതായിവരും. അപ്പോഴും ഒരു കാര്യം തീർച്ചയാണ്. അവ ഭക്ഷിക്കാനും പാനം ചെയ്യാനും ഉതകുന്ന വസ്തുക്കളായിരിക്കും. കാലഘട്ടത്തിന്റെ ആവശ്യ മനുസരിച്ച് സഭ അത് ലഭ്യമാക്കുകതന്നെ ചെയ്യും.
(വിശ്വാസവഴിയിലെ സംശയങ്ങൾ - എന്ന പുസ്തകത്തിൽ നിന്ന്)
Holy mass Qurbana vine Syro-Malabar Catechetical Commission Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206