x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

ഊട്ടുതിരുനാളുകളുടെ ദൈവശാസ്ത്രപരമായ അർത്ഥം

Authored by : syro malabar catechetical commission On 02-Jun-2021

ഊട്ടുതിരുനാൾ തുടങ്ങിയതും വളരെ ആഘോഷമായി നടത്തിയിരുന്നതും വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളായ മാർച്ച് 19-ൽ മാത്രമാണ് . എല്ലാവർഷവും മാർച്ച് 19 നോമ്പുകാലത്തായതുകൊണ്ട് മറ്റ് ആഘോഷങ്ങളൊന്നും അനുവദിച്ചിട്ടില്ല . യൗസേപ്പിതാവ് നല്ലമരണത്തിന്റെ മദ്ധ്യസ്ഥനാണ് . നല്ലമരണം കിട്ടണമെങ്കിൽ കുമ്പസാരിച്ച് കുർബാന സ്വികരച്ചാൽ മാത്രം പോരാ പാവങ്ങളെ സഹായിക്കുകയും വേണം , വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നല്കുന്നത് വലിയ പുണ്യമായാണ് കണക്കാക്കപ്പെടുന്നത് . അതുവഴി അവരോടു കരുണയും ദയയും കാണിക്കുന്നു . ഇപ്രകാരം പ്രവർത്തിക്കുന്നതുവഴി ഒരു വ്യക്തി നന്മരണത്തിന് യോഗ്യനായിത്തീരുന്നു . ഈയൊരർത്ഥത്തിലാണ് യൗസേപ്പിതാവിന്റെ ഊട്ടുതിരുനാൾ പ്രസക്തമാകുന്നത് . എന്നാൽ ഇന്ന് അത് കുറെക്കൂടി വിശാലമായി കണ്ട് എല്ലാ തിരുനാളുകൾക്കും ഊട്ടുനടത്തുന്ന പതിവു തുടങ്ങിയിട്ടുണ്ട് . അത് ഇടവകാംഗങ്ങളുടെ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അടയാളമായും കൂട്ടായ്മ വളർത്തുന്ന മാധ്യമമായും കണക്കാക്കുന്നതിൽ തെറ്റില്ല . എന്നാൽ മത്സരബുദ്ധിയോടുകൂടി ഊട്ടുതിരുനാൾ നടത്തി അത് ആഘോഷത്തിന്റെയും ധനസമ്പാദനത്തിന്റെയും മാർഗമാക്കുമ്പോൾ അതിന്റെ ചൈതന്യം നഷ്ടപ്പെട്ടുപോകാൻ സാധ്യതയുണ്ട് . മറിച്ച് , കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും അടയാളമായി കണ്ട് ഇടവകാംഗങ്ങൾ ഒരുമിച്ച് പാവപ്പെട്ടവർക്ക് അന്നം കൊടുക്കുമ്പോൾ അത് സ്വീകാര്യമായ ഊട്ടുതിരുനാളാണ് . അതുകൊണ്ട് പണസമ്പാദനത്തിനോ പേരിനും പെരുമയ്ക്കും വേണ്ടിയോ ആൾക്കൂട്ടത്തിനുവേണ്ടിയോ നടത്തുമ്പോൾ അത് ഉചിതമോ സ്വീകാര്യമോ അല്ല .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

feast oottuthirunnal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message