x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

കരിശുവരയ്ക്കുമ്പോൾ ആരംഭിക്കേണ്ടത് വലത്തുനിന്ന് ഇടത്തോട്ടോ അതോ ഇടതുനിന്ന് വലത്തോട്ടോ?

Authored by : Syro Malabar catechetical commission On 02-Jun-2021

ഈ രണ്ടു പാരമ്പര്യങ്ങളും കത്തോലിക്കാ സഭയിലും മറ്റുസഭകളിലും കണ്ടുവരുന്നുണ്ട് . കേരളത്തിലെ സഭകളെ സംബന്ധിച്ച് യാക്കോബായ , ഓർത്തഡോക്സ് , സീറോ മലങ്കര , ലത്തീൻ സഭകളിൽ ഇടത്തുനിന്നും വലത്തോട്ടാണ് കുരിശുവരയ്ക്കുന്നത് . സീറോമലബാർ സഭയിലും ഒരു കാലഘട്ടത്തിൽ അങ്ങനെയായിരുന്നു . ഇപ്പോൾ രണ്ടുരീതികളിലും കുരിശുവരയ്ക്കുന്നുണ്ട് . മലങ്കര സഭയിൽ ഇടത്തുനിന്ന് വലത്തേക്ക് കുരിശടയാളം വരയ്ക്കുന്നതിന് "കർത്താവായ ഈശോ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന് ഇടത്തേതിന്റെ മക്കളെ വലത്തേതിന്റെയാക്കി' എന്ന വിശദീകരണമാണ് നല്കിപ്പോരുന്നത് . അതായത് , ഇടതുവശത്തെ അന്ധകാരത്തിൽനിന്ന് വലതു വശത്തെ പ്രകാശത്തിലേക്ക് പ്രവേശിച്ചു എന്നു വ്യാഖ്യാനിക്കപ്പെടുന്നു . വലതുവശത്തുനിന്ന് ഇടതുവശത്തേക്കു കുരിശടയാളം വരയ്ക്കുന്നവർ നല്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ് : കർത്താവായ ഈശോയിലുള്ള മാമ്മോദീസായിലുടെ വലതുവശത്തെ വെളിച്ചത്തിന്റെ മക്കളായിതീർന്നവരാണ് ക്രൈസ്തവർ . ഈ പ്രകാശം വഹിച്ചുകൊണ്ട് ഇടതുവശത്തെ അന്ധകാരത്തെ ഉന്മൂലനം ചെയ്യാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു . വൈദികൻ ജനങ്ങളെ ആശീർവദിക്കുമ്പോൾ അവരുടെ വലത്തുനിന്ന് ഇടത്തോട്ടാണ് കൈകൾ നീങ്ങുന്നത് . അതിനാൽ മറ്റുള്ളവരെ ആശീർവദിക്കുന്നതുപോലെ സ്വയം ആശീർവദിക്കണം എന്നൊരു വ്യാഖ്യാനവും ഇതിനു കൊടുക്കാറുണ്ട് . ഇപ്പോൾ സീറോമലബാർ സഭയിൽ രണ്ടുരീതിയും അനുവദിച്ചിട്ടുണ്ട് . ഇടത്തുനിന്ന് വലത്തേക്കോ വലത്തുനിന്ന് ഇടത്തേക്കോ എന്നു അതാത് രൂപതയിലെ മെത്രാന് തീരുമാനിക്കാം .

(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)

sign of the cross sign of the cross should begin from which side Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message