x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ദൈവശാസ്ത്ര വിഷയങ്ങള്‍

west ദൈവശാസ്ത്ര വിഷയങ്ങള്‍/ ഇതരമത ദൈവശാസ്ത്രം

ഷിന്‍റോയിസം

Authored by : Mar. Joseph Pamplany, Rev. Dr. Thomas Kochukarottu On 30-Jan-2021

ആമുഖം

ദൈവം അല്ലെങ്കില്‍ അരൂപി എന്നര്‍ത്ഥമുള്ള 'ഷിന്' (Shin), മാര്‍ഗ്ഗം എന്നര്‍ത്ഥമുള്ള 'താവോ' (Tao) എന്നീ രണ്ട് ചൈനീസ് വാക്കുകളില്‍ നിന്നാണ് ഷിന്‍റോ (ദേവന്മാരുടെ മാര്‍ഗ്ഗം) എന്ന പദം രൂപപ്പെട്ടത്. ജപ്പാന്‍ ഭാഷയില്‍ 'കാമിനോ മിച്ചി' (Kamino michi) കാമിയുടെ മാര്‍ഗ്ഗം എന്നാണ് ഷിന്‍റോയിസത്തെ വിളിക്കുന്നത്. എ.ഡി. ആറാം നൂറ്റാണ്ടില്‍ ജപ്പാനില്‍ ബുദ്ധമതം വേരുപാകി വികസിച്ചുവന്ന കാലഘട്ടത്തില്‍ അതുവരെ ജപ്പാനില്‍ നിലനിന്നിരുന്ന തദ്ദേശീയ മതപാരമ്പര്യത്തെ ബുദ്ധമതത്തില്‍നിന്നു വ്യത്യസ്തമായി കാണാനായിട്ടാണ് ഈ നാമം ഉപയോഗിച്ചത്. ജപ്പാന്‍ ജനതയുടെ ഏകദേശം രണ്ടായിരത്തഞ്ഞൂറു വര്‍ഷത്തെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിലൂടെ രൂപപ്പെട്ടു വന്നതാണ് ഷിന്‍റോയിസം.

ഷിന്‍റോയിസത്തിലെ വിഭാഗങ്ങള്‍

ഷിന്‍റോയിസത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1800 കളില്‍ ഈ മതം സ്റ്റേറ്റ് ഷിന്‍റോ (State Shinto), സെക്ടോ ഷിന്‍റോ (Sect Shinto) എന്നിങ്ങനെ രണ്ടായി നിലനിന്നിരുന്നതായി കാണാം. ഇങ്ങനെയൊരു വിഭജനം ഉടലെടുക്കുന്നതിനുള്ള കാരണങ്ങള്‍ അവ്യക്തമാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ പ്രഘാനമായി മതാത്മക ജീവിത തീതിയിലാണ് വ്യത്യാസങ്ങള്‍ കാണുന്നത്.

  1. സ്റ്റേറ്റ് ഷിന്‍റോ

ആദ്യകാലങ്ങളില്‍ ഈ വിഭാഗം ഷ്റൈന്‍ ഷിന്‍റോ (Shrine Shinto) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവരുടെ മതജീവിതം ചെറുതും വലുതുമായ ആരാധനകേന്ദ്രങ്ങളോടു (Shinto) ബന്ധപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ആരാധാനാലയങ്ങളില്‍ നടക്കുന്ന ആചാരാനുഷ്ഠാനങ്ങളാണു വിശ്വാസജീവിത്തിന്‍റെ കേന്ദ്രബിന്ദു. ഈ ആരാധനകള്‍ക്കു നേതൃത്വം നല്‍കിയിരുന്നത് രാഷ്ട്രം നിയോഗിക്കുന്ന വ്യക്തികളായിരുന്നു. അവര്‍ ദൈവത്തിന്‍റെ നാമത്തിലുള്ള ഭരണാധികാരിയായ 'ജിന്ന'യോട് വളരെയധികം വിധേയത്വം പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സമൂഹം എന്ന നിലയില്‍ അവര്‍ക്കു സ്വദേശത്തോടു ബഹുമാനവും ആദരവും ഉണ്ടായിരുന്നു. അവരുടെ പല ദേവാലയങ്ങളും മരിച്ചുപോയ ഭരണാധികാരികളുടെ ഓര്‍മ്മക്കായിട്ടാണു പണികഴിപ്പിച്ചിരുന്നത്. ഇക്കാരണത്താല്‍ സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ഈ വിഭാഗത്തിനു രാഷ്ട്രീയ സമ്പത്തിക പിന്തുണ ലഭിച്ചിരുന്നു. ദേശീയ മതമായി  ഈ വിഭാഗത്തെ കണ്ടിരുന്നതിനാലാവാം 'സ്റ്റേറ്റ് ഷിന്‍റോ' എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതിനാല്‍ ഈ വിഭാഗത്തിനു സര്‍ക്കാരില്‍ നിന്നു കിട്ടിയിരുന്ന പിന്തുണ നഷ്ടപ്പെടുകയും അങ്ങനെ ഇത് ജപ്പാനിലെ മതങ്ങളില്‍ ഒന്നു മാത്രമായിത്തീരുകയും ചെയ്തു.

  1. സെക്ട് ഷിന്‍റോ

പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ ഉടലെടു മറ്റൊരു വിഭാഗമാണ് 'സെക്ട് ഷിന്‍റോ'. ഷിന്‍റോയിസത്തില്‍ നിലനിന്നിരുന്ന 13 മതശാഖകള്‍ ഒന്നിച്ചുചേര്‍ന്ന് രൂപം പ്രാപിച്ചതാണ് ഈ വിഭാഗം. ഒരു ദേശീയ മതമായിതിനെ കണക്കാക്കിയിരുന്നില്ലെങ്കിലും പരിപൂര്‍ണ്ണ സ്വാതന്ത്രവും അംഗീകാരവും ഇവര്‍ക്കു സര്‍ക്കാര്‍ നല്കിയിരുന്നു. ഓരോ മതശാഖയ്ക്കും അതതിന്‍റേതായ സ്ഥാപകന്മാരും പണ്ഡിതന്മാരും, വിശ്വാസിഗണവും, സ്വന്തമായ പ്രത്യേകതകളും ഉണ്ടായിരുന്നു. ഉദാഹരണമായി ഒരു മതശാഖ ഷിന്‍റോയിസത്തിന്‍റെ പരിശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും അതിന്‍റെ തനിമയില്‍ പാലിക്കുന്നതിന് ശ്രദ്ധാലുക്കളായിരുന്നു വെങ്കില്‍ മറ്റൊരു ശാഖ മലമുകളിലെ ആരാധനയ്ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. ചില ശാഖകള്‍ രോഗ ശാന്തിക്കാണു പ്രാധാന്യം കൊടുത്തിരുന്നത്. മതപരമായ ചടങ്ങുകള്‍ക്കും വിദ്യാഭ്യാസത്തിനുമൊക്കെ നേതൃത്വം കൊടുത്തിരുന്നത് ഓരോ വിഭാഗത്തിലുമുള്ള തിരഞ്ഞെടുക്കപ്പെട്ട യോഗ്യന്മാരായിരുന്നു.

സൈദ്ധാന്തിക സിദ്ധാന്തം

ഷിന്‍റോ മതത്തിലെ വിവിധങ്ങളായ സിദ്ധാന്തങ്ങള്‍ രൂപികരിക്കപ്പെട്ടത് നൂറ്റാണ്ടുകളിലൂടെയാണ്. വികസന പാതയിലെ ചില പ്രധാന മേഖലകളെ പഠനവിധേയമാക്കുന്നത് ഷിന്‍റോയിസത്തെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കും.

  1. മതഗ്രന്ഥങ്ങള്‍

വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ ആധികാരികവും ദൈവനിവേശിതവുമായ ഒന്നാണ് മതഗ്രന്ഥമെങ്കില്‍ ഷിന്‍റോയിസത്തിനു മതഗ്രന്ഥമില്ലെന്നു പറയേണ്ടിവരും. എന്നാല്‍ ദേശ സ്നേഹത്തിന്‍റെയും മതബോധ്യങ്ങളുടെയും പേരില്‍ വളര്‍ന്നുവന്ന ദേശീയ സാഹിത്യമായി മതഗ്രന്ഥത്തെ വിശേഷിപ്പാക്കാമെങ്കില്‍ ഷിന്‍റോയിസത്തിന് മതഗ്രന്ഥങ്ങളുണ്ടെന്നു പറയാം. പ്രധാനപ്പെട്ട ഷിന്‍റോ മതഗ്രന്ഥങ്ങള്‍ താഴെപ്പറയുന്നവയാണ്.

കോജിക്കി (Kojiki): എ.ഡി. 712-ല്‍ വിരചിതമായി. ഇതിന്‍റെ അര്‍ത്ഥം 'പ്രാചീന സംഭവവിവരണം' എന്നാണ്.

നിഹോങ്കി (Nihongi): എ.ഡി. 720-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'നിഹോങ്കി'യുടെ വാച്യാര്‍ത്ഥം 'ജപ്പാനിലെ സംഭവ വിവരണങ്ങള്' എന്നാണ്. നിഷോന്‍ ഷോകി എന്നാണ് ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണ്ണ നാമം.

മേല്‍പ്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളും ഇതിഹാസപരവും ചരിത്രപരവുമായ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്നു. 'കോജിക്കി'യുടെ ഇരട്ടി വലിപ്പമുള്ള നിഹോങ്കിയില്‍ എ.ഡി. 697 വരെയുള്ള ചരിത്രം പ്രതിപാദിച്ചിട്ടുണ്ട്.

എങ്കിഷിക്കി (Yengishiki): എ.ഡി. 927-ല്‍ രചിക്കപ്പെട്ടതാണ് ഈ ഗ്രന്ഥം. 'ആചാരനിയമം' എന്നാണ് ഈ പേരിന്‍റെ അര്‍ത്ഥം. എങ്കിഷിയില്‍ 27 അനുഷ്ഠാന വിധികളെക്കുറിച്ചും പ്രതിപാദിക്കുന്നു.

ഇവ കൂടാതെ ചക്രവര്‍ത്തിമാരുടെ കാലാകാലത്തുള്ള കല്പനകളും മതഗ്രന്ഥങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂസ്വര്‍ഗ്ഗങ്ങളുടെ ഉത്ഭവവും, പിന്നീട് ജപ്പാന്‍റെ തന്നെ ഉത്ഭവവം മതഗ്രന്ഥങ്ങളിലെ പ്രഘാന പ്രതിപാദ്യവിഷയങ്ങളാണ്.

  1. ദൈവസങ്കല്പം

പ്രപഞ്ചത്തില്‍ ദൈവങ്ങളുടേയും ആത്മാക്കളുടേയും സാന്നിദ്ധ്യമുണ്ടെന്ന് ഷിന്‍റോ മതാനുയായികള്‍ വിശ്വസിക്കുന്നു. ഈ ശക്തിയെ അവര്‍ 'കാമി' (Kami) എന്നു വിളിക്കുന്നു. കാമി എന്ന പേരിന്‍റെ അര്‍ത്ഥം  അതീത വ്യക്തി (Superior Being) എന്നാണ്. വളരെ സങ്കീര്‍ണമായ സങ്കല്പ വിശേഷണങ്ങളാണ് കാമിക്ക് നല്കിയിട്ടുള്ളത്. ജപ്പാനിലെ മഹാപണ്ഡിയനായ മൊണ്ടൂറി (Montoori) പറയുന്നു: 'എനിക്ക് ഇനിയും കാമിയുടെ അര്‍ത്ഥം മനസ്സിലായിട്ടില്ല,' പൊതുവില്‍ പറഞ്ഞാല്‍, പ്രാചീന രേഖകളില്‍ കാണുന്ന ഭൂമി, സ്വര്‍ഗ്ഗം, എന്നീ ദേവന്മാരെയും, ദേവാലയങ്ങളില്‍ ആരാധിക്കപ്പെടുന്ന ആത്മാക്കളെയുമാണ് കാമി എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ അവ മനുഷ്യ വ്യക്തികലെയും അര്‍ത്ഥമാക്കുന്നുണ്ട്. കാട്ടുമൃഗങ്ങള്‍, മരങ്ങള്‍, സസ്യങ്ങള്‍, സമുദ്രം, കൊടുമുടികള്‍, തുടങ്ങിയവയും കാമിയാണ്. പ്രാചീന സങ്കല്‍പ്പമനുസരിച്ച് മേലധികാരമുള്ള എന്തിലെയും കാമി എന്നു വിളിക്കാം. തിന്മയോ നന്മയോ എന്തുമാകട്ടെ, അവ അസാധാരണവും ഭയാനകവുമാണെങ്കില്‍ കാമിയാണ്. മനുഷ്യരായ ചക്രവര്‍ത്തിമാരും കാമിയാണ്.

ദൈവത്തെ ഏതെങ്കിലുമൊരു ശക്തിയില്‍ കേന്ദ്രീകരിക്കുന്നതിനു പകരം, സാധാരണ മനുഷ്യന് അതീതമായ എന്തിനെയും ദൈവികമായി കാണുന്ന ശൈലിയാണു ഷിന്‍റോയിസത്തിന്‍റേത്. സര്‍വ്വാതിശാശിയായ ഒന്നിനെയും പരിഗണിക്കുന്നില്ലെന്നും സ്വര്‍ഗ്ഗത്തെ ഭരിക്കുന്ന അമര്‍ത്തരാസു (Amarterasu) എന്ന സൂര്യദേവതയ്ക്കാണ് ഷിന്‍റോയിസത്തില്‍ പ്രഥമ സ്ഥാനം. ജപ്പാനില്‍ ഇന്നും വിശ്വസിക്കപ്പെടുന്ന ഒരു ജോടി ദൈവങ്ങളാണ് 'ഈസാനഗി' (Izanagi) എന്ന ദേവനും, ഈസാനമി (Izanami) എന്ന ദേവിയും. ഇവരുടെ ലൈംഗിക ജീവിതത്തിലൂടെയാണ് അമര്‍ത്തരാസവും, ജപ്പാനിലെ ദ്വീപുകളും മലകളും മരങ്ങളും കാറ്റും തീയുമെല്ലാം കാമികളായി രൂപംകൊള്ളുന്നതെന്ന് ഐതിഹ്യം സാക്ഷ്യപ്പെടുത്തുന്നു. ദൈവങ്ങളെല്ലാംതന്നെ ജനനന്മയ്ക്കു വേണ്ടി പൊതുവില്‍ നിലകൊള്ളുന്നുവെങ്കിലും കോപിച്ചു കഴിഞ്ഞാല്‍ നല്ല ദൈവങ്ങള്‍പോലും ദുരന്തങ്ങള്‍ വിതയ്ക്കും. ദൂഷ്ടശക്തികള്‍ക്കു ചേരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന അപൂര്‍വ്വം ചില ദൈവങ്ങളില്‍ ഒന്നാണ് സൂസാനോവാ (Susanowa= മഴക്കാറ്റു ദൈവം).

  1. പ്രപഞ്ചസങ്കല്പം

പ്രാചീന ജപ്പാന്‍ സൃഷ്ടി വിവരണമനുസരിച്ചു പ്രപഞ്ച മുണ്ടാകുന്നത് ഭൂമിയോടൊപ്പമുണ്ടായിരുന്ന സ്വര്‍ഗ്ഗത്തിന്‍റെ ആരോഹണം വഴിയാണ്. മറ്റൊരു പുരാണകഥ പ്രകാരം, സ്വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന ഇസാനഗി എന്ന ദേവന്‍ ഭൂമിയെ പ്രതിനിധാനം ചെയ്യുന്ന ഇസാനമി എന്ന ദേവിയെ വിവാഹം കഴിച്ചു. അവരുടെ കുഞ്ഞുങ്ങളായി ജനിച്ചവരാണ് സൂര്യന്‍, കടല്‍, പുഴ, മലകള്‍, മൃഗങ്ങള്‍ തുടങ്ങിയവ. അഗ്നിക്ക് ജന്മം കൊടുത്ത് പൊള്ളലേറ്റ ഇസാനമി മരിച്ചു. അങ്ങനെ ഈ പ്രപഞ്ചത്തിന്‍റെ രക്ഷാകര്‍ത്താക്കള്‍ വേര്‍പിരിഞ്ഞു. സ്വര്‍ഗ്ഗദേവനായ ഇസനാഗി സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു. ഭൂമിദേവി പാതാളദേവിയാകാന്‍ പാതാളത്തിലേക്കു താണു.

  1. മനുഷ്യ സങ്കല്പം

ഷിന്‍റോയിസത്തില്‍ ദൈവികതയോടു ബന്ധപ്പെട്ടു നില്ക്കുന്ന മനുഷ്യന്‍റെ സ്ഥാനം അതുല്യവും അമൂല്യവുമാണ്. ദൈവ- മനുഷ്യബന്ധം അകന്നതും വ്യതിരിക്തവുമായ യാഥാര്‍ത്ഥ്യമായാണ് ചില മതങ്ങള്‍ ചിത്രീകരിക്കുന്നതെങ്കില്‍, ഷിന്‍റോയിസം മനുഷ്യനെ ദൈവിക മേഖലയിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ദൈവികമായ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ചിന്താധാര ഇവിടെ അന്തര്‍ലീനമായിക്കിടക്കുന്നു. ദൈവികമേഖലയിലേക്ക് ഉയരുവാന്‍ മനുഷ്യനു മരണശേഷം മാത്രമല്ല കഴിയുന്നതെന്നും, ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ അത് ആര്‍ജ്ജിക്കാന്‍ കഴിയുമെന്നും ഷിന്‍റോയിസം വിശ്വസിക്കുന്നു. ചക്രവര്‍ത്തിമാരെ 'മാംസത്തില്‍ ദൃശ്യരായ ദൈവങ്ങളായി' ദര്‍ശിക്കുന്നത് ഇതിന്‍റെ ഭാഗമാണ്. രാജ്യത്തെ നന്നായി സേവിച്ച എല്ലാ മനുഷ്യരെയും ദൈവങ്ങളായി കാണുന്നതും 'മനസ്സില്‍ ശുദ്ധനും സ്വഭാവത്തില്‍ നീതിമാനുമായവന്‍ ദേവനാണ്' എന്നെഴുതപ്പെട്ടിരിക്കുന്നതും ഈ സത്യം തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. വളരെ ഉന്നതമായ മനുഷ്യദര്‍ശനം  വെറും വസ്തുവായി മാത്രം കാണുന്ന ആധുനിക ലോകത്തിന് ഒരു വെല്ലുവിളിയാണ്.

ഷിന്‍റോയിസത്തില്‍ സ്ത്രീകള്‍ക്ക് സമുന്നമായ സ്ഥനമുണ്ട്. അബലമായി സ്ത്രീകളെ തരംതാഴ്ത്താതെ സമൂഹത്തില്‍ അവര്‍ക്കു പ്രത്യേക ധര്‍മ്മങ്ങളും കടമകളും ജോലികളും നല്കുന്നു. മതത്തിന്‍റെ ഉത്ഭവകാലത്ത് കാമിക്കു ബലി നടത്തിയിരുന്നത് ഷാമാല്‍സ് (Shamals) എന്നു വിളിക്കപ്പെടുന്ന വനിതാ പുരോഹിതകളായിരുന്നു. മതത്തിലെ 'പ്രധാന ഈശ്വരന്‍ 'ഒരു ദേവതയാണ് എന്നതു ശ്രദ്ധേയമാണ്. പുതിയ പ്രവാചകരില്‍ ഭൂരിഭാഗവും (ഉദാ:മിക്കിനക്കയാമ്മ (1798-1887)) സ്ത്രീകള്‍ തന്നെയാണ് എന്ന യാഥാര്‍ത്ഥ്യവും ഷിന്‍റോമതം സ്ത്രീകള്‍ക്കു നല്കുന്ന സ്ഥാനത്തെ വിളിച്ചറിയിക്കുന്നു.

  1. രക്ഷാസങ്കല്പം

മനുഷ്യന്‍റെ ഈ ലോക ജീവിതത്തിന് പ്രാധാന്യം നല്കുന്ന ഷിന്‍റോയിസത്തിന് രക്ഷ തികച്ചും അപ്രസക്തമാണ്. മരണമടഞ്ഞ പിതാമഹന്മാരുടെ കുഴിമാടങ്ങള്‍ നിത്യാന്ധകാരത്തിന്‍റെ മേഖലയായാണ് അവര്‍ കാണുന്നത്. ദൈവിക മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും ഷിന്‍റോയിസത്തില്‍ ഊന്നല്‍ വര്‍ത്തമാനകാല ജീവിതത്തിലാണ്.

Shinroism catholic malayalam catholic primitive religions religions mananthavady diocese Mar. Joseph Pamplany Rev. Dr. Thomas Kochukarottu Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message